ഫോര്‍ച്യൂണറിന് റെസ്‌റ്റെടുക്കാം! രാഷ്ട്രീയക്കാരും ബിസിനസുകാരും ഇനി വാങ്ങാന്‍ പോകുന്നത് ഈ കാര്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ നിലവില്‍ ഒരു കാര്‍ മാത്രമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. 2023 ഏപ്രിലില്‍ കിക്ക്‌സ് നിര്‍ത്തലാക്കിയതോടെയാണ് നിസാന്റെ ഇന്ത്യന്‍ പോര്‍ട്‌ഫോളിയോയിലെ വാഹനങ്ങളുടെ എണ്ണം ഒന്നായി ചുരുങ്ങിയത്. മാഗ്‌നൈറ്റ് സബ് 4 മീറ്റര്‍ എസ്‌യുവി മാത്രം വെച്ച് അധികകാലം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് നിസാന് തന്നെ അറിയുന്നതിനാല്‍ 2022-ല്‍ കമ്പനി മൂന്ന് എസ്‌യുവികള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ ഇവയില്‍ ഒരു വാഹനം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല. അക്കൂട്ടത്തില്‍ പ്രദര്‍ശിപ്പിച്ച ഒരു കാറായിരുന്നു X-ട്രെയില്‍. ഇത് ഒരു ഫുള്‍സൈസ് എസ്‌യുവിയായിരുന്നു. ഇപ്പോള്‍ നിസാന്‍ തങ്ങളുടെ X-ട്രെയില്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഈ കാര്‍ ജൂണ്‍ അല്ലെങ്കില്‍ ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നാലാം തലമുറ നിസാന്‍ X-ട്രെയില്‍ 2021 മുതല്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍പനക്കെത്തുന്നുണ്ട്.

nissan x-trail front

അതിന് ശേഷം ഈ എസ്‌യുവി നിരവധി തവണ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ 7 സീറ്റര്‍ എസ്‌യുവി ഇപ്പോള്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് നിസാന്‍. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (സിബിയു) യൂണിറ്റായി കാര്‍ ഇറക്കുമതി ചെയ്യുകയാകും ചെയ്യുക. സര്‍ക്കാര്‍ നയപ്രകാരം 2500 യൂണിറ്റുകള്‍ വരെ പ്രതിവര്‍ഷം ഹോമോലോഗേഷന്‍ ഇല്ലാതെ ഇറക്കുമതി ചെയ്യാന്‍ സാധിക്കും.

പെട്രോള്‍ വേരിയന്റില്‍ മാത്രമായിരിക്കും വാഹനം വില്‍പ്പനക്കെത്തുക. 1.5 ലിറ്റര്‍ 3 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനായിരിക്കും നിസാന്‍ X-ട്രെയില്‍ എസ്‌യുവിക്ക് തുടിപ്പേകുക. 21 bhp പവറും 35 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. സിവിടി ഗിയര്‍ബോക്‌സുമായിട്ടാകും എഞ്ചിന്‍ ഇണചേര്‍ക്കുക. 2WD, 4WD ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാകുമോ എന്ന കാര്യം വ്യക്തമല്ല.

nissan x-trail

പവര്‍ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള കാറായിട്ടായിരുന്നു നിസാന്‍ X-ട്രെയില്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. അതായത് രണ്ട്-ഇലക്ട്രിക് മോട്ടോര്‍ സജ്ജീകരണവുമായി ജോടിയാക്കിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഓള്‍-വീല്‍ ഡ്രൈവും ഇതിനെറ സവിശേഷതയായിരുന്നു. എന്നാല്‍ ഒരു പെട്രോള്‍ എഞ്ചിനുമായിട്ട് മാത്രമാകും ഈ കാര്‍ തുടക്കത്തില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുക.

നിസാന്‍ X-ട്രെയില്‍ എസ്‌യുവി ഇറക്കുമതി ചെയ്ത് വില്‍ക്കുന്നതിനാല്‍ വില കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കാം. അതുകൊണ്ട് തന്നെയാണ് വളരെ കുറഞ്ഞ അളവില്‍ ഇത് വില്‍പ്പനക്കെത്തിക്കുന്നതും. പെട്രോള്‍ എഞ്ചിനില്‍ മാത്രം ലഭ്യമാകുന്ന വലിയ എസ്‌യുവി തേടുന്നവരെയാണ് നിസാന്‍ X-ട്രെയില്‍ മാടിവിളിക്കുക. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരുന്ന സ്‌കോഡ് കൊഡിയാക് 7 സീറ്റര്‍ എസ്‌യുവിയുമായിട്ടാകും ഇത് നേരിട്ട് മത്സരിക്കുക.

nissan x-trail interior

39.99 ലക്ഷം രൂപയാണ് കൊഡിയാകിന്റെ എക്‌സ്‌ഷോറൂം വില. കൊഡിയാകിനെ കൂടാതെ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍ എന്നീ ഫുള്‍സൈസ് എസ്‌യുവികളുമായിട്ട് നിസാന്‍ X-ട്രെയില്‍ മത്സരിക്കും. രാഷ്ട്രീയക്കാര്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കുമിടയില്‍ ഫുള്‍സൈസ് എസ്‌യുവികള്‍ക്ക് മികച്ച സ്വാധീനമുണ്ട്. ഫോര്‍ച്യൂണറിന്റെ കോട്ട തകര്‍ത്ത് ഇവരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ നിസാന്‍ X-ട്രെയിലിന് സാധിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വളരെ കഴിവുറ്റ എസ്‌യുവിയായ X-ട്രെയില്‍ ഇന്ത്യയില്‍ ഹിറ്റടിക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളുമായിട്ടാണ് വരുന്നത്. എന്നാല്‍ ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ ഉല്‍പ്പന്നത്തിന് മത്സരാധിഷ്ഠിത വില നല്‍കേണ്ടത് അത്യാവശ്യമാണ്. ഹോമോലോഗേഷന്റെ ആവശ്യമില്ലാതെ എസ്‌യുവിയുടെ 2500 യൂണിറ്റുകള്‍ വരെ ഇറക്കുമതി ചെയ്യാന്‍ കഴിയുമെന്നതിനാല്‍ തന്നെ ഈ വര്‍ഷം ഇത്രയും കാറുകളുടെ വില്‍പ്പനയാകും നിസാനും ലക്ഷ്യം വെക്കുന്നത്. വിപണിയില്‍ നിന്നുള്ള പ്രതികരണം നോക്കിയാകും ബാക്കി തുരുമാനങ്ങള്‍.

nissan x-trail rear

X-ട്രെയിലിനൊപ്പം നിസാന്‍ ജൂക്ക്, കാഷ്‌കായ് എന്നീ മോഡലുകളും 2022-ല്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന ഈ കാറുകള്‍ ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമാണോ എന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് നിസാന്‍. ഇത് കൂടാതെ വൈകാതെ തനെ മാഗ്‌നൈറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പും നിസാന്‍ പുറത്തിറക്കും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മാഗ്നൈറ്റ് വില്‍പ്പന 30,146 യൂണിറ്റിലെത്തിയതായി നിസാന്‍ വ്യക്തമാക്കിയിരുന്നു. ഹാച്ച്ബാക്കിന്റെ വിലയില്‍ എസ്‌യുവി നല്‍കി ഉപഭോക്താക്കളെ പാട്ടിലാക്കിയ നിസാന്‍ മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റിലൂടെ ചരിത്രം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Monday, May 27, 2024, 11:00 [IST]
English summary
Nissan x trail suv to launch in india soon all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X