ആരേയും മോഹിപ്പിക്കും അമേരിക്കൻ സുന്ദരി; വേറെങ്ങുമല്ല ഇതാ പത്മനാഭന്റെ മണ്ണിൽ തന്നെ! വിശേഷങ്ങൾ അറിയാം

സ്വപ്നത്തിൽ നിന്ന് യാഥാർഥ്യത്തിലേക്ക് ഒരു ചുവടു വെയ്പ്പായിരുന്നു ഈ ഒരു അനുഭവം. ഒരു ദിവസം നമ്മുടെ എംസി റോഡിൽ ബ്ലോക്കിനിടയിൽ പെട്ടെന്നാണ് ഈ സുന്ദരിയെ ആദ്യമായി കാണുന്നത്, ഒറ്റ നോട്ടത്തിൽ തന്നെ മനം മയക്കുന്ന അമേരിക്കൻ ബ്യൂട്ടി, കോർവെറ്റ്. തന്റെ മുരൾച്ചയും അഗ്രസ്സീവ് & സെക്സി ലുക്കും കൊണ്ട് ജനശ്രദ്ധ ആകർഷിക്കുന്ന കാര്യത്തിൽ കേമിയാണ്, ഒന്ന് അടുത്ത് കണ്ട് വന്നപ്പോഴേക്കും ഒരു പഴുത് ഉണ്ടാക്കി കോർവെറ്റ് സുന്ദരി ട്രാഫിക്കിനെ എല്ലാം പിന്നിലാക്കി ചീറിപാഞ്ഞു. ഫോണിൽ പകർത്തിയ ചെറു-വീഡിയോ വീട്ടിൽ വന്നിട്ട് എത്ര തവണ മാറി മാറി നോക്കി എന്ന് എനിക്ക് ഓർമ്മയില്ല.

ഹാ ഇത്രയൊക്കെ കാണാനേ നമുക്ക് യോഗമുള്ളൂ എന്ന് സമാധാനിച്ച് അങ്ങ് കിടന്നു. ദിവസങ്ങൾ കടന്നു പോയി, അങ്ങനെ ഒരു ദിവസം രാത്രിയിലാണ് കൂട്ടുകാരൻ ഷെയർ ചെയ്ത വീഡിയോ ലിങ്കിലാണ് ഈ കോർവെറ്റിനെ വീണ്ടും കണ്ടത്. എന്നാൽ ലിങ്കിനൊപ്പം വാഹനത്തിന്റെ ഓണറിന്റെ നമ്പറും അവൻ തന്നിരുന്നു.

പിന്നെ ഒട്ടും വൈകിയില്ല, നേരെ ഓണറിനെ വിളിച്ച് ഒരു അപ്പോയിന്റ്മെന്റും വാങ്ങി നമ്മൾ നേരെ തലസ്ഥാനത്തേക്ക് വണ്ടി പിടിക്കുകയായിരുന്നു. ഒത്തിരി ആഗ്രഹിച്ച് കാത്തിരുന്നാണ് ഞങ്ങൾ ഈ കോർവെറ്റിന്റെ അടുത്ത് എത്തിയത്. ഇന്ത്യയിലെ ഏക കോർവെറ്റ് C8 സ്റ്റിംഗ്റേ Z51 ആണിത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. വാഹനം കാണാനുള്ള ആവേശം കാരണം പറഞ്ഞ തീയതിയ്ക്ക് ഒരു ദിവസം മുമ്പേ ഞങ്ങൾ പത്മനാഭന്റെ മണ്ണിൽ എത്തി.

അന്നത്തെ രാത്രി വീഡിയോ ചിത്രീകരണത്തേയും വാഹനത്തേയും സംബന്ധിച്ച ചർച്ചകളിൽ മുഴുകിയതായിരുന്നു. പിറ്റേന്ന് ഒരു കട്ടൻ പോലും കുടിക്കാൻ നിൽക്കാതെ ഞങ്ങൾ വാട്ട്സാപ്പിൽ കിട്ടിയ ഗൂഗിൾ മാപ്പ് ലൊക്കേഷൻ നോക്കി പാഞ്ഞു. അങ്ങനെ സ്ഥലത്ത് എത്തയപ്പോൾ ഗെയിറ്റിലൂടെ തന്നെ കൺകുളിർക്കെ കണ്ടു കോർവെറ്റ് സുന്ദരിയെ. എന്നാ ഒരു അഴകാന്നേ..! ഞങ്ങൾ എല്ലാവരും അല്പം നേരം വണ്ടിയേൽ തന്നെ നോക്കി നിന്നു.

അപ്പോഴാണ് നമ്മുടെ ഓണർ എത്തുന്നത്, വലിയ വാഹന പ്രേമിയായ ആക്സിസ് ഗ്രൂപ്പ് CEO നിതിൻ രവീന്ദ്രനാണ് ഈ അമേരിക്കൻ സ്പോർട്സ് കാർ സുന്ദരിയെ സ്വന്തമാക്കിയിരിക്കുന്നത്. ഇനി നമുക്ക് വാഹനത്തെക്കുറിച്ച് നോക്കാം, C8 സ്റ്റിംഗ്റേ Z51 -ൻ്റെ ഹൃദയഭാഗത്ത് 6.2 -ലിറ്റർ V8 എഞ്ചിനാണ് വരുന്നത്. ഈ എഞ്ചിൻ യൂണിറ്റ് 501 PS മാക്സ് പവറും 637 Nm പീക്ക് ടോർക്കും പുറപ്പെടുവിക്കാൻ പ്രാപ്തമാണ്.

കൂടാതെ എട്ട് -സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനുമായി ചേർന്ന്, സ്റ്റിംഗ്റേയ്ക്ക് വെറും 2.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവും എന്നതും ശ്രദ്ധേയമാണ്. ഇതിൽ വരുന്ന Z51 പാക്കേജ് പെർഫോമൻസ് സസ്‌പെൻഷൻ, അപ്പ്ഗ്രേഡ് ചെയ്ത ബ്രേക്കുകൾ, ഇലക്ട്രോണിക് ലിമിറ്റഡ് -സ്ലിപ്പ് ഡിഫറൻഷ്യൽ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിച്ച് വാഹനത്തിന്റെ പെർഫോമെൻസ് മെച്ചപ്പെടുത്തുന്നു.

എയറോഡൈനാമിക്‌സിൻ്റെയും അഗ്രസീവ് & ഷാർപ്പ് സ്‌റ്റൈലിംഗിൻ്റെയും ശ്രദ്ധേയമായ ഒരു മിശ്രിതമാണ് C8 സ്റ്റിംഗ്റേ Z51 -ൻ്റെ എക്സ്റ്റീരിയർ രൂപകൽപ്പന എന്ന് നിസംശയം പറയാം. അതോടൊപ്പം Z51 പാക്കേജിൽ വലിയ ഫ്രണ്ട് സ്‌പ്ലിറ്ററുകൾ, റിയർ സ്‌പോയിലറുകൾ, മെച്ചപ്പെടുത്തിയ കൂളിംഗ് സിസ്റ്റം എന്നിവ പോലുള്ള സവിശേഷതകൾ വാഹനത്തിൽ ചേർക്കുന്നു, ഇവയെല്ലാം ഉയർന്ന വേഗതയിൽ മെച്ചപ്പെട്ട സ്റ്റെബിലിറ്റിയും പെർഫോമെൻസും നൽകുന്നു.

അകത്തളത്തിൽ, കോർവെറ്റ് ഒരു ഡ്രൈവർ -സെന്റ്രിക്ക് കോക്ക്പിറ്റുമായി തന്നെ വരുന്നു. പ്രീമിയം മെറ്റീരിയലുകൾ, നൂതനമായ സാങ്കേതികവിദ്യ, കസ്റ്റമൈസ് ചെയ്യാവുന്ന ഡിസ്പ്ലേകൾ എന്നിവ വാഹനത്തിനുള്ളിലേക്ക് വളരെ ഹൃദ്യമായി ക്ഷണിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. സെൻട്രൽ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം കണക്റ്റിവിറ്റി ഓപ്ഷനുകൾ, നാവിഗേഷൻ, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഇനി സേഫ്റ്റി & ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളിലും കാര്യമായ നവീകരണങ്ങൾ വാഹനത്തിലുണ്ട്. C8 സ്റ്റിംഗ്റേ Z51 -ൽ റിയർവ്യൂ ക്യാമറ, പാർക്കിംഗ് സെൻസറുകൾ, ഓപ്ഷണൽ ഹെഡ്സ് -അപ്പ് ഡിസ്പ്ലേ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നു, ഇത് ഡ്രൈവർമാർക്ക് മെച്ചപ്പെട്ട സുരക്ഷയും കൺട്രോളും നൽകുന്നു. ഏറെ കുറെ 95 ലക്ഷം രൂപയോളമാണ് ഇതിന് നമ്മുടെ നാട്ടിൽ വരുന്ന എക്സ്-ഷോറൂം വില.

ഒമാൻ രജിസ്ട്രേഷനിൽ ഇന്ത്യയിലേക്ക് എത്തിയ ഈ കാർ നമുക്ക് ഓടിച്ചു നോക്കാൻ ആവില്ല, വാഹനത്തിന്റെ രജിസ്റ്റേർഡ് ഓണറിന് മാത്രമേ ഈ കാർ ഇന്ത്യയിൽ ഓടിക്കാൻ അനുമതിയുള്ളൂ. പക്ഷേ ഇതിന്റെ ഉള്ളിലിരുന്നുള്ള പോക്കും, എഞ്ചിന്റെ മുരൾച്ചയും, മാരക ലുക്കും എല്ലാം തന്നെ വല്ലാത്ത ഒരു ഫീലാണ് എന്ന് പറയാതിരിക്കാൻ വയ്യ.

More from DriveSpark

Article Published On: Monday, October 14, 2024, 12:06 [IST]
English summary
One and only corvette c8 stingray z51 in india exclusive experience
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X