ഇതെന്താ റേഞ്ച് റോവറും വാഗണ്‍ആറും ഒരുമിച്ച് 'കോപ്പിയടിച്ചതോ'? സംഗതി പക്ഷേ ചൈനയിലല്ല!

ഓട്ടോമൊബൈല്‍ വിപണിയില്‍ 'കോപ്പിയടി' എന്നത് അത്ര അപൂര്‍വമായ സംഗതിയല്ല. ചൈനീസ് കമ്പനികളാണ് ഇതില്‍ അഗ്രഗണ്യന്‍മാര്‍. ആഗോള വിപണിയിലെ പല സൂപ്പര്‍ ഹിറ്റ് മോഡലുകളുടെയും ഈച്ചക്കോപ്പി പോലിരിക്കുന്ന മോഡലുകള്‍ നിറയെ ചൈനീസ് വിപണിയിലുണ്ട്. ഞങ്ങള്‍ അത്തരം ചില മോഡലുകളുടെ വാര്‍ത്തകള്‍ നിങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ന് നിങ്ങളോട് പറയാന്‍ പോകുന്നത് നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള ഇത്തരത്തില്‍ ഒരു സംഭവത്തെ കുറിച്ചാണ്. സംഗതി ഒരു കുഞ്ഞന്‍ ഇലക്ട്രിക് വാഹനമാണ്. കോടികള്‍ വില വരുന്ന ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ എസ്‌യുവിയുടെ ഫ്രണ്ട് ഫാസിയയോട് രൂപസാദൃശ്യമുള്ള ബംഗ്ലാദേശി കാറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഈ കാര്‍ ഏതാണ്, ഏത് കമ്പനിയാണ് ഇത് പുറത്തിറക്കുന്നത് എന്നീ കാര്യങ്ങള്‍ ചുവടെ വായിക്കാം.

palki motors city boy lfp

കോടികള്‍ വില വരുന്ന റേഞ്ച് റോവര്‍ എസ്‌യുവിയോട് ഡിസൈന്‍ സാമ്യത പുലര്‍ത്തുന്ന ഈ കുഞ്ഞന്‍ ഇലക്ട്രിക് കാറിന്റെ ചിത്രം കാര്‍ ക്രേസി ഇന്ത്യ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. റേഞ്ച് റോവര്‍ പോലെയാണ് ഇവിയുടെ ഡിസൈന്‍ എങ്കിലും മാരുതി സുസുക്കി വാഗണ്‍ആറിന്റെ വലിപ്പം മാത്രമാണ് ഇതിനുള്ളത്. ബംഗ്ലാദേശിലെ പാല്‍ക്കി മോട്ടോര്‍സ് ആണ് ഈ 4 ഡോര്‍ ഇലക്ട്രിക് കാറിന്റെ നിര്‍മാതാക്കള്‍.

ബംഗ്ലാദേശില്‍ ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തി സ്ഥാപിതമായ ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പാല്‍ക്കി മോട്ടോര്‍സ്. പ്രാദേശിക ഉല്‍പ്പാദനത്തിലൂടെ ഇവികള്‍ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ ലക്ഷ്യം. ഈ വണ്ടി ശരിക്കും വില്‍പ്പനക്കുള്ളതാണോ അതോ വല്ല മോഡിഫൈഡ് കാറോ മറ്റോ ആണോ എന്ന് മനസ്സിലാക്കാന്‍ ഞങ്ങള്‍ പാല്‍ക്കി മോട്ടോര്‍സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ചില്ലറ പരിശോധനകള്‍ നടത്തി.

palki motors city boy lfp

സിറ്റി ബോയ് LFP എന്നാണ് ഈ ചെറുകാറിന്റെ പേര്. യഥാര്‍ത്ഥത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് പകരക്കാരനാവാനാണ് പാല്‍ക്കി മോട്ടോര്‍സ് ഈ ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കുന്നത്. വാസ്തവത്തില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിയിരുന്ന ബജാജ് ക്യൂട്ട് പോലെയുള്ള ഒരു ഇലക്ട്രിക് ക്വാഡ്രിസൈക്കിളാണിത് എന്ന് പറയാം. പ്രധാനമായും ഈ മോഡല്‍ വെച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ ഷോറൂമിലെത്തിക്കാനാണ് പാല്‍ക്കി മോട്ടോര്‍സിന്റെ ശ്രമം.

ത്രീവീലറില്‍ നിന്ന് അപ്‌ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഡ്രൈവര്‍മാരെയാണ് അവര്‍ പാട്ടിലാക്കാന്‍ ശ്രമിക്കുന്നത്. ആഭ്യന്തര നിര്‍മാണത്തിലൂടെ ബംഗ്ലാദേശില്‍ താങ്ങാനാകുന്ന വിലയില്‍ ഇവികള്‍ നിര്‍മിച്ച് വില്‍ക്കാനാണ് പാല്‍ക്കിയുടെ ശ്രമം. എങ്കിലും സിറ്റി ബോയ് ഇവിയുടെ പാനലുകളും ഘടകങ്ങളും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തവയാണെന്നാണ് തോന്നുന്നത്. ഈ കാരണങ്ങള്‍ കൊണ്ടായിരിക്കാം സിറ്റി ബോയ്‌യുടെ മുന്‍വശം റേഞ്ച് റോവറിന് സമാനമായത്.

സിറ്റി ബോയ് ഇവിയെ കുറിച്ച് കൂടുതയലായി പറയുമ്പോള്‍ ഇതിന് 460 കിലോഗ്രാം ഭാരമാണുള്ളത്. 3 kW ഇലക്ട്രിക് മോട്ടോറിന് ഊര്‍ജം പകരുന്ന 60 V 100 Ah ബാറ്ററിയാണ് ഈ ഇലക്ട്രിക് കാറില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ചാര്‍ജില്‍ ഇവി 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ എടുക്കും.

മറിച്ച് ഫാസ്റ്റ് ചാര്‍ജറാണ് ഉപയോഗിക്കുന്നതെങ്കില്‍ റീചാര്‍ജ് ചെയ്യാന്‍ വെറും രണ്ട് മണിക്കൂര്‍ മതി. മണിക്കൂറില്‍ 50 കിലോമീറ്റര്‍ ആണ് ഈ കുഞ്ഞന്‍ ടോള്‍ ബോയ് ഇലക്ട്രിക് ഹാച്ചിന്റെ പരമാവധി വേഗത. മാന്യമായ ഫീച്ചര്‍ ലിസ്റ്റും ഇവിയില്‍ പാല്‍ക്കി മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നു. സെന്‍ട്രല്‍ ലോക്കിംഗ്, പവര്‍ വിന്‍ഡോകള്‍, എസി, 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂടൂത്ത്, സ്പീക്കര്‍ സിസ്റ്റം, ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

palki motors city boy lfp interior

മാത്രമല്ല സിറ്റി ബോയ് ഇവി ഒന്നിലധികം പതിപ്പുകളില്‍ ലഭ്യമാണെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒന്നിന് റേഞ്ച് റോവറിന് സമാനമായ ഫ്രണ്ട് വശം ലഭിക്കുമ്പോള്‍ മറ്റൊരു പതിപ്പിന്റെ ഫ്രണ്ട് ഗ്രില്‍ ഫോര്‍ഡ് എവറസ്റ്റിന് സമാനമാണ്. ഇതാദ്യമായല്ല ലോകോത്തര കാറുകളുമായി ഡിസൈന്‍ സാമ്യതകളുള്ള ക്വാഡ്രിസൈക്കിളുകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ LC300 എസ്‌യുവിയുമായി രൂപസാദൃശ്യമുള്ള ഒരു 4 ഡോര്‍ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ഏതാനും ദിവസങ്ങള്‍ മുമ്പ് വൈറലായിരുന്നു. ലാന്‍ഡ് ക്രൂയിസര്‍ 'അടിച്ചൊതുക്കിയ' രീതിയിലുള്ള രൂപമായിരുന്നു കുലുസെ എന്ന് പേരായ ഈ മോഡലിന്. സിറ്റി ബോയ് എന്ന ഈ കുഞ്ഞന്‍ ഇവിയെ കുറിച്ച് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സില്‍ ഞങ്ങളുമായി പങ്കുവെക്കുമല്ലോ.

More from DriveSpark

Article Published On: Sunday, January 21, 2024, 10:00 [IST]
English summary
Palki motorss wagonr sized electric hatchback look like range rover viral images
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X