വില്‍പ്പനയില്‍ വന്‍ ഇടിവ്, ഇന്ത്യക്കാര്‍ക്ക് പുതിയ കാര്‍ വേണ്ടേ? മാരുതിക്ക് വരെ രക്ഷയില്ല

കഴിഞ്ഞ മാസത്തോടെ ഇന്ത്യയില്‍ ഉത്സവ സീസണിന് തുടക്കമായിരുന്നു. വാഹന നിര്‍മാതാക്കള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുന്ന ഒരു കാലയളവാണ് ഉത്സവകാലം. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA) ഓരോ മാസവും ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. FADA കണക്കുകള്‍ പ്രകാരം 2024 സെപ്റ്റംബറില്‍ ഇന്ത്യയില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന കുറഞ്ഞിരിക്കുകയാണ്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 19 ശതമാനത്തിനടുത്ത് ഇടിവാണ് നേരിട്ടത്. കാറുകളുടെ ചില്ലറ വില്‍പ്പന കണക്കുകള്‍ മാത്രമാണ് FADA പ്രസിദ്ധീകരിക്കുന്നത്.

മറ്റ് കോര്‍പ്പറേറ്റുകളോ സര്‍ക്കാരോ മൊത്തമായി വാങ്ങുന്ന കാറുകളുടെ എണ്ണം ഇത് കണക്കിലെടുക്കുന്നില്ല. 2024 സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യയില്‍ മൊത്തം 2,75,681 പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. 2023 സെപ്റ്റംബര്‍ മാസത്തില്‍ 3,39,543 യൂണിറ്റായിരുന്നു വില്‍പ്പന. ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വില്‍പ്പന കഴിഞ്ഞ മാസം 18.81% കുറഞ്ഞു. അതായത് 12 മാസം മുമ്പ് വിറ്റതിനേക്കാള്‍ 63,862 വാഹനങ്ങള്‍ കുറച്ചാണ് ഈ വര്‍ഷം വില്‍ക്കാനായത്.

hyundai exter knight edition interior

കഴിഞ്ഞ മാസം വാഹന വില്‍പ്പന ഇടിയാന്‍ ചില കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതില്‍ ഒന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയാണ്. മറ്റൊന്നാണ് പിതൃപക്ഷം. കേരളത്തില്‍ അത്ര പ്രചാരത്തില്‍ ഇല്ലെങ്കിലും ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും ആചരിച്ച് പോരുന്ന ഒന്നാണ് പിതൃപക്ഷം. പിതൃപക്ഷത്തില്‍ 14 ദിവസവും വ്രതമെടുത്ത് പിതൃ മോക്ഷത്തിനായി പ്രാര്‍ത്ഥിച്ച് അമാവാസിനാളില്‍ തര്‍പ്പണം നടത്തുന്നു.

പിതൃപക്ഷത്തില്‍ ഏതുതരത്തിലുള്ള മംഗള കര്‍മങ്ങള്‍ ചെയ്യുന്നതും നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് വലിയൊരു വിഭാഗം മാറിനിന്നുവെന്ന് വേണം കരുതാന്‍. സെപ്റ്റംബറിലെ പാസഞ്ചര്‍ വാഹന വില്‍പ്പന വിശദമായി നോക്കുമ്പോള്‍ ഒന്നാം സ്ഥാനത്തിന് തര്‍ക്കമില്ല. 1,13,560 വാഹനങ്ങള്‍ വിറ്റ് മാരുതി സുസുക്കി ഒന്നാം സ്ഥാനം കൈയ്യടക്കി.

maruti nexa models

2023 സെപ്റ്റംബറില്‍ വിറ്റ 1,41,318 യൂണിറ്റുകളേക്കാള്‍ 19.64 ശതമാനം ഇടിവാണ് ഇന്തോ-ജാപ്പനീസ് നിര്‍മാതാക്കള്‍ നേരിട്ടത്. മാരുതി സുസുക്കിക്ക് പിന്നില്‍ രണ്ടാമതെത്തിയത് ഹ്യുണ്ടായിയാണ്. 37,973 കാറുകളാണ് കഴിഞ്ഞ മാസം ഹ്യുണ്ടായി വിറ്റഴിച്ചത്. 2023 സെപ്റ്റംബറില്‍ 50,633 യൂണിറ്റ് വിറ്റിരുന്ന ഹ്യുണ്ടായിക്ക് കഴിഞ്ഞ മാസം 12660 കാറുകള്‍ കുറച്ച് വില്‍ക്കാനാണ് സാധിച്ചത്.

കഴിഞ്ഞ മാസം ഏതായാലും മൂന്നാം സ്ഥാനത്തില്‍ മാറ്റമുണ്ട്. 34,607 യൂണിറ്റ് വില്‍പ്പനയുമായി മഹീന്ദ്ര ടാറ്റ മോട്ടോര്‍സില്‍ നിന്ന് മൂന്നാം സ്ഥാനം തട്ടിയെടുത്തു. മഹീന്ദ്ര 2023 സെപ്റ്റംബറിലും ഏകദേശം ഇതേ അളവിലുള്ള വാഹനങ്ങള്‍ വിതരണം ചെയ്തിരുന്നു. നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടാറ്റയുടെ പോയ മാസത്തെ വില്‍പ്പന 31,947 യൂണിറ്റ് ആയിരുന്നു. 7567 യൂണിറ്റ് കുറച്ച് വില്‍ക്കാന്‍ സാധിച്ച ടാറ്റ 19.15 ശതമാനമാണ് വാര്‍ഷിക വില്‍പ്പന ഇടിവ് രേഖപ്പെടുത്തിയത്.

mahindra scorpio n

ടാറ്റയ്ക്ക് തൊട്ടുപിന്നില്‍ ടൊയോട്ടയും കിയയുമാണ്. 2023 സെപ്റ്റംബറിലെ ഈ ബ്രാന്‍ഡുകള്‍ യഥാക്രമം 19,660, 15,521 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. 5192 യൂണിറ്റ് വില്‍പ്പനയുമായി സ്‌കോഡ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് കഴിഞ്ഞ മാസം ഏഴാം സ്ഥാനത്തെത്തി. 3,893 യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട എട്ടാം സ്ഥാനം കൈയ്യടക്കി. എംജി മോട്ടോര്‍ (2,966 യൂണിറ്റ്), റെനോ (2,706 യൂണിറ്റ്) എന്നിവ ഒമ്പതും പത്തും സ്ഥാനം നേടി ടോപ് 10 ബ്രാന്‍ഡുകളുടെ പട്ടിക പൂര്‍ത്തീകരിച്ചു.

ഇന്ത്യയിലെ പാസഞ്ചര്‍ വാഹന വിപണിയുടെ 41 ശതമാനം വിഹിതവും കൈയ്യടക്കി വെച്ചിരിക്കുന്നത് മാരുതി സുസുക്കിയാണ്. ഇന്ത്യയില്‍ വണ്ടി വാങ്ങുന്ന മൂന്നില്‍ ഒരാള്‍ മാരുതി സുസുക്കി തിരഞ്ഞെടുക്കുന്നു. ഹ്യുണ്ടായി (13.77%), മഹീന്ദ്ര (12.55%), ടാറ്റ (11.59%) എന്നീ കമ്പനികള്‍ മാത്രമാണ് മാരുതിയെ കൂടാതെ വിപണി വിഹിതത്തിന്റെ കാര്യത്തില്‍ രണ്ടക്കം പിന്നിട്ടത്. ഏതായാലും കഴിഞ്ഞ മാസത്തെ ക്ഷീണം ദസറ, നവരാത്രി ആഘോഷങ്ങള്‍ പൊടിപൊടിച്ച ഒക്‌ടോബറിലെ വില്‍പ്പന കൊണ്ട് കമ്പനികള്‍ നികത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, October 19, 2024, 13:00 [IST]
English summary
Passenger vehicle sales dropped in september 2024 according to fada data
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X