ഒറ്റ രാത്രി ഖജനാവിലെത്തിയത് 19 ലക്ഷം രൂപ, മിന്നൽ പരിശോധനയിൽ റെക്കോഡ് തുക പിഴിഞ്ഞെടുത്ത് MVD

അധികൃതർ ഒന്നു മിനക്കെട്ട് ഇറങ്ങിയാൽ നമ്മുടെ നാട്ടിൽ എന്ത് സംഭവിക്കും എന്ന് മനസിലായി. ഒരൊറ്റ രാത്രി MVD -യും പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ കുരുക്കിലായത് നിരവധി പേരാണ്. ഈ കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് ഏഴു മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നുവരെ മോട്ടോര്‍വാഹന വകുപ്പും പൊലീസും സംയുക്തമായി നിരത്തിൽ ഇറങ്ങി നടത്തിയ രാത്രികാല പരിശോധനയില്‍ ഏറെ കുറെ 788 വാഹനങ്ങളാണ് നിയമംലംഘിച്ചതായി കണ്ടെത്തിയത്. ഇവയുടെ ഡ്രൈവർമാരിൽ നിന്നും 19,33,700 രൂപയാണ് ഈ ഒറ്റ രാത്രയിൽ പിഴചുമത്തിയത്.

നാട്ടിൽ അനുദിനം വർധിച്ചു വരുന്ന റോഡ് അപകടങ്ങളുടെ സാഹചര്യം കണക്കിലെടുത്താവാം അധികൃതർ ഇത്തരത്തിലൊരു നടപടിയുമായി മുന്നോട്ടു വന്നത് എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിലവിൽ കോഴിക്കോട് നഗരത്തിലും നന്മണ്ട, കൊടുവള്ളി, ഫറോക്ക് RT ഓഫീസുകളുടെ പരിധിയിലുമാണ് പരിശോധന നടത്തിയത്. ഇവിടങ്ങളിൽ നിന്ന് മാത്രമാണ് ഇത്രയും നിയമ ലംഘനങ്ങൾ പിടികൂടിയതും എന്നത് ശ്രദ്ധേയമാണ്.

MVD

കഴിഞ്ഞ ചൊവ്വാഴ്ച വെള്ളയിലില്‍ ബീച്ച് റോഡിൽ റീല്‍സ് വീഡിയോ ചിത്രീകരണത്തിനിടെ യുവാവ് കാറിടിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് മോട്ടോര്‍വാഹന വകുപ്പ് വാഹനപരിശോധനകൾ കര്‍ശനമാക്കിയിട്ടുണ്ട്. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ P.A. നസീറിന്റെയും എന്‍ഫോഴ്‌സ്മെന്റ് R.T. ഓഫീസർ C.S. സന്തോഷ്‌കുമാറിന്റെയും ട്രാഫിക്ക് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ സുരേഷ് ബാബുവിന്റെയും നേതൃത്വത്തിലാണ് ഈ പരിശോധന നടന്നത്.

ഇപ്പോൾ നാട്ടിൽ എങ്ങും അപകടങ്ങളും രക്തച്ചോരിച്ചിലുമാണ്. എന്താണ് സംഭവിക്കുന്നത് എന്ന് പലപ്പോഴും ഒരു വ്യക്തതയുമില്ല. രാത്രി ഉറങ്ങി എഴുന്നേക്കുന്നത് നാടി നടുക്കുന്ന ഒരു അപകട വാർത്ത കേട്ടുകൊണ്ടാവും. പലപ്പോഴും നമ്മുടെ അശ്രദ്ധ, അല്പം നേരത്തെ എത്താനുള്ള അമിത വേഗം, വാഹനങ്ങളിൽ കൃത്യമായ അറ്റകുറ്റങ്ങൾ തീർക്കാത്തതിനാൽ സംഭവിക്കുന്ന മെക്കാനിക്കൽ പ്രശ്നങ്ങൾ എന്നിങ്ങനെ പറയാൻ തുടങ്ങിയാൽ കാരണങ്ങൾ മാല പോലെ നീളും.

MVD

പലപ്പോഴും നിരത്തുകളിൽ ഭീതി സൃഷ്ടിക്കാനിരിക്കാൻ നേരട്ടുള്ള പൊലീസ് ചെക്കിംഗും MVD -.യുടെ പരിശോധനകളും കാര്യമായി നടത്തിയിരുന്നില്ല. AI ക്യാമറകളിൽ പെടുന്ന നിയമലംഘനങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ കുറേ കാലമായി കാര്യമായി ശ്രദ്ധിച്ചു പോയിരുന്നത്. എന്നാൽ AI ക്യാമറകൾക്കും പിടികൂടാൻ പറ്റാത്ത ഒട്ടനവധി നിയമലംഘങ്ങളുണ്ട്.

MVD -യും പൊലീസും ചേർന്ന് നടത്തിൽ ഈ കഴിഞ്ഞ റോഡ് പരിശോധനയിൽ പിഴ ചുമത്തപ്പെട്ടവരുടെ പട്ടികയിൽ നിന്നും ഇത് വ്യക്തമാണ്. ഇതിൽ ഹബീം ഉപയോഗിച്ചതിനാൽ 172 പേരേയും, വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് 46 പേരേയും അധികൃതർ കണ്ടെത്തി അവർക്ക് പിഴകൾ ചുമത്തിയിട്ടുണ്ട്.

MVD

അതു കൂടാതെ അമിതഭാരം കയറ്റിയതിന് 7 പേർ, ഫിറ്റ്‌നസും ടാസ്കും പെര്‍മിറ്റുമില്ലാതെ 26 പേർ, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചതിന് 3 പേർ, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് 39 പേർ, മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാൾ, മറ്റ് പലതരത്തിലുള്ള ലംഘനങ്ങളിലായി 486 പേർ എന്നിങ്ങനെയാണ് ചെക്കിംഗിൽ പിടിലായത്.

കോഴിക്കോടും പരിസരങ്ങളും മാത്രം കേന്ദ്രീകരിച്ച് നടത്തിൽ ഒരു മിന്നൽ പരിശോധനയിൽ ഇത്രമാത്രം നിയമ ലംഘനങ്ങൾ പിടിക്കാൻ സാധിച്ചു എങ്കിൽ സംസ്ഥാനത്ത് ഇപ്പോഴും ആകെ മൊത്തം എന്തു മാത്രം നിയമ ലംഘനങ്ങളാണ് അനുദിനം നടന്നു കൊണ്ടിരിക്കുന്നത്? അധികൃതരെ ഭയപ്പെട്ട് ഫൈനും മറ്റ് ശിക്ഷകളിൽ നിന്നും രക്ഷ നേടുന്നതിന് മാത്രം നിയമം പാലിക്കുന്നതിന് പകരം അത് നമ്മുടേയും റോഡ് ഉപയോഗിക്കുന്ന മറ്റുള്ളവരുടേയും സുരക്ഷയ്ക്കാണ് എന്ന് നാം സ്വയം കരുതി അവ പാലിക്കാൻ തയ്യാറാവണം.

Source: Mathrubhumi

More from DriveSpark

Article Published On: Friday, December 13, 2024, 11:36 [IST]
English summary
Police and mvd night checking in kozhikode issues 19 lakh worth fines for law breakers
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X