പപ്പടം എന്ന് പറഞ്ഞു കളിയാക്കിയവർക്ക് ചുട്ട മറുപടിയുമായി മാരുതി; BNCAP -ൽ മികവ് തെളിയിച്ച് ജനപ്രിയ മോഡലുകൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യയിലെ മറ്റ് ചില പ്രമുഖ കാർ ബ്രാൻഡുകളെപ്പോലെ സുരക്ഷിതമല്ല എന്ന ഒരു പോരായ്മ മാരുതി സുസുക്കി കാറുകളെ കുറിച്ച് പരക്കെ ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നിരുന്നാലും, ഈ ചീത്തപ്പേര് മാറ്റാൻ ഒരു പോംവഴി മാരുതി കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യയുടെ സ്വന്തം ഭാരത് NCAP ടെസ്റ്റുകൾക്കായി ഇന്തോ ജാപ്പനീസ് നിർമ്മാതാക്കൾ തങ്ങളുടെ മോഡലുകൾ അയച്ചിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ മാരുതിയ്ക്ക് സന്തോഷിക്കാൻ വകയുള്ളതാണ്. ഭാരത് NCAP ടെസ്റ്റുകളിൽ കമ്പനിയുടെ മൂന്ന് ജനപ്രിയ മോഡലുകൾ മികച്ച പ്രകടനം കാഴ്ചവച്ചതായിട്ടാണ് പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ബിസിനസ് ടുഡേ റിപ്പോർട്ട് അനുസരിച്ച്, മാരുതി ബ്രെസ, ബലെനോ, ഗ്രാൻഡ് വിറ്റാര എന്നിവയ്ക്ക് BNCAP -ൽ നിന്ന് ഫൈവ് സ്റ്റാർ സേഫ്റ്റി റേറ്റിംഗുകൾ ലഭിക്കും.

Fronks Crash Test

നിലവിൽ, ടെസ്റ്റുകളിൽ നിന്നുള്ള കൃത്യമായ സ്കോറുകൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, റിപ്പോർട്ടുകൾ വിശ്വാസയോഗ്യമാണ് എങ്കിൽ, BNCAP ടെസ്റ്റുകളിൽ മൂന്ന് കാറുകളും മികച്ച പ്രകടനം കാഴ്ച്ച വെച്ചു എന്നാണ് ഇതിനർത്ഥം. മുകളിൽ സൂചിപ്പിച്ചതു പോലെ ഈ വർഷം ജനുവരിയിൽ മാരുതി സുസുക്കി മുകളിൽ പറഞ്ഞ കാറുകൾ ഭാരത് NCAP ടെസ്റ്റിംഗിന് അയച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

BNCAP -ലേക്ക് കമ്പനി അയച്ച മൂന്ന് വാഹനങ്ങൾ ഇന്ത്യൻ കാർ വിപണിയിലെ ബ്രാൻഡിന്റെ പ്രീമിയം ഓഫറുകളാണ്. നിലവിൽ സാധാരണക്കാരന്റെ കൊക്കിൽ ഒതുങ്ങുന്ന, മാരുതി സുസുക്കി അരീന കാറുകളൊന്നും തന്നെ പരിശോധനയ്ക്ക് അയച്ചിട്ടില്ല എന്നത് ശ്രദ്ധിക്കണം. എന്നിരുന്നാലും, ക്രാഷ് ടെസ്റ്റിംഗിനായി കൂടുതൽ കാറുകൾ താമസിയാതെ വാഗ്ദാനം ചെയ്യും എന്ന് മാരുതി സുസുക്കി പ്രസ്താവിച്ചു.

Fronks Crash Test

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ക്രാഷ് സേഫ്റ്റി ടെസ്റ്റിംഗിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്രത്യേകിച്ച് എടുത്ത് പറയത്തക്ക പ്രകടനം ഒന്നും നടത്തിയിട്ടില്ല. ആൾട്ടോ K10, വാഗൺ ആർ എന്നിവ പോലുള്ള ചില താങ്ങാനാവുന്ന ബജറ്റ് സെഗ്‌മെൻ്റ് വാഹനങ്ങൾ മുമ്പ് മോശം ക്രാഷ്ടെസ്റ്റ് സ്‌കോർ നേടിയിട്ടുണ്ട്.

ഈ രണ്ട് കാറുകളും മുതിർന്ന യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ടു സ്റ്റാർ റേറ്റിംഗിൽ കൂടുതൽ നേടിയിട്ടില്ല. ഈ കുറഞ്ഞ സ്‌കോറുകൾ കാരണം, സുരക്ഷയെ മുൻനിർത്തുന്ന ധാരാളം ഉപഭോക്താക്കൾ മാരുതി സുസുക്കിയുടെ വിശ്വാസ്യതയെ അവഗണിച്ചു എന്ന് പറയാം. ഈ മോശം ക്രാഷ് ടെസ്റ്റിംഗ് ഫലങ്ങൾ ബ്രാൻഡിനെ വളരെ പ്രതികൂലമായി തന്നെ ബാധിച്ചു.

Fronks Crash Test

സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ബ്രെസ ഒരു ജനപ്രിയ ചോയിസ് ആണ് എന്ന് വ്യക്തമായി തെളിയിച്ചു. വിറ്റാര ബ്രെസ എന്ന് വിളിക്കപ്പെട്ടിരുന്ന ഇതിൻ്റെ മുൻ തലമുറ മോഡൽ, മുകളിൽ സൂചിപ്പിച്ച ബജറ്റ് കാറുകളെക്കാൾ കൂടുതൽ മെച്ചപ്പെട്ട ഫോർ സ്റ്റാർ അഡൽറ്റ് ഒക്യുപൻസി റേറ്റിംഗ് കരസ്ഥമാക്കി.

എന്നിരുന്നാലും, ഗ്ലോബൽ NCAP -യുടെ 2018 ടെസ്റ്റിംഗിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ടു സ്റ്റാർ റേറ്റിംഗ് മാത്കമേ എസ്‌യുവിക്ക് നേടാനായുള്ളൂ, ഇത് ഒരു ചെറിയ തിരിച്ചടിയായി. ഇതുവരെ, 2022 സെപ്റ്റംബറിൽ ലോഞ്ച് ചെയ്തതിനുശേഷം, ബ്രാൻഡിന്റെ പ്രീമിയം കോംപാക്ട് എസ്‌യുവി മോഡലായ ഗ്രാൻഡ് വിറ്റാര ആഗോള സുരക്ഷാ പരിശോധനയ്ക്ക് ഒന്നും വിധേയമായിട്ടില്ല.

എന്നാൽ അധികം താമസിയാതെ ഇത് ടെസ്റ്റ് ചെയ്യപ്പെടാം. മികച്ച മൈലേജിനും കുറഞ്ഞ മെയിന്റനൻസിനും പേരുകേട്ട മാരുതി സുസുക്കി കൂടുതൽ സേഫ് കൂടെ ആവുകയാണ് എങ്കിൽ സംഭവം എങ്ങനെ ഉണ്ടായിരിക്കും എന്ന് മാത്രം ഒന്നു ചിന്തിച്ചു നോക്കിക്കെ. മാരുതി മോഡലുകളെ പിന്നെ അങ്ങോട്ട് പിടിച്ചാൽ കിട്ടില്ല.

More from DriveSpark

Article Published On: Saturday, April 13, 2024, 10:03 [IST]
English summary
Popular maruti models to get 5 star bncap ratings
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X