ഇരിക്കട്ടെ ജര്‍മന്‍ ഗമ... സെലിബ്രിറ്റികളെ മാടിവിളിച്ച് പോര്‍ഷയുടെ പുത്തന്‍ ഇലക്ട്രിക് എസ്‌യുവി

ഇന്ത്യയില്‍ നിന്ന് ആഡംബര കാര്‍ ബ്രാന്‍ഡുകള്‍ പണം വാരിക്കൂട്ടിയ വര്‍ഷമാണ് കഴിഞ്ഞ് പോയത്. യംഗ് പ്രഫഷനലുകളും സമ്പന്നരായ സെലിബ്രിറ്റികളും അടക്കമുള്ളവര്‍ ആഡംബര കാറുകള്‍ വാരിക്കൂട്ടുന്ന തിരക്കിലായതിനാല്‍ ഈ വര്‍ഷവും ലക്ഷ്വറി കാറുകളുടെ വില്‍പ്പന ഉയരുമെന്നാണ് വിപണി വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇലക്ട്രിക് കാറുകളടക്കം ഇപ്പോള്‍ വിദേശത്ത് നിന്നുള്ള ആഡംബര കാറുകളുടെ കുത്തൊഴുക്കാണ് ഇന്ത്യയില്‍.

ഇപ്പോള്‍ ജര്‍മന്‍ ബ്രാന്‍ഡായ പോര്‍ഷ അവരുടെ രണ്ടാമത്തെ ഓള്‍ ഇലക്ട്രിക് കാറായ പുതിയ മകാന്‍ ഇവി അവതരിപ്പിച്ചിരിക്കുകയാണ്. ആഗോളതലത്തില്‍ സ്‌കെച്ച് ഡിസൈനുകള്‍ പുറത്തിറക്കിയതിന് ശേഷമാണ് പോര്‍ഷ മകാന്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനില്‍ ലഭ്യമാകുന്ന ഇവി മകാന്‍ 4, മകാന്‍ ടര്‍ബോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്.

porsche macan turbo ev

ഇന്ത്യയില്‍ 1.65 കോടി രൂപ എക്സ്ഷോറൂം വിലയുള്ള മകാന്‍ ടര്‍ബോ മാത്രമാണ് പോര്‍ഷെ വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. പോര്‍ഷ ഇന്ത്യ പുതിയ ഇലക്ട്രിക് എസ്യുവിയുടെ ബുക്കിംഗ് വിന്‍ഡോ തുറന്നിട്ടുണ്ട്. 2024 രണ്ടാം പകുതിയില്‍ ഇവിയുടെ ഡെലിവറി ആരംഭിക്കും. അതേസമയം മകാന്‍ 4 വേരിയന്റിന്റെ വിലകള്‍ സംബന്ധിച്ച് യാതൊരു സൂചനയും പോര്‍ഷ നല്‍കിയിട്ടില്ല. 2025-ഓടെ മകാന്‍ ലൈനപ്പ് പൂര്‍ണമായി ഇലക്ട്രിക്കാകാന്‍ ഒരുങ്ങുകയാണ്. അതുവരെ പെട്രോള്‍ പതിപ്പിനൊപ്പം ഇലക്ട്രിക് പതിപ്പും വില്‍പ്പനക്കെത്തും.

വലിപ്പം നോക്കുമ്പോള്‍ മകാന്‍ ഇവിക്ക് 4784 mm നീളവും 1938 mm വീതിയും 1622 mm ഉയരവുമുണ്ട്. 2893 mm ആണ് വീല്‍ബേസ് അളവ്. ഔഡിയുമായി സഹകരിച്ച് വികസിപ്പിച്ച പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക് (PPE) ആര്‍ക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇലക്ട്രിക് എസ്‌യുവി. വരാനിരിക്കുന്ന വാഹനങ്ങളായ ഔഡി Q6 e-ട്രോണ്‍, കയെന്‍ ഇലക്ട്രിക് എന്നിവയും ഇതേ പ്ലാറ്റ്‌ഫോമിലായിരിക്കും നിര്‍മിക്കുക.

porsche macan turbo ev front

മകാന്‍ ഇലക്ട്രിക്കിന്റെ സ്‌റ്റൈലിംഗ് പരിചിതമായ രൂപത്തില്‍ നിന്ന് മാറി ഇപ്പോള്‍ ടെയ്കാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. അതിന്റെ ദീര്‍ഘചതുരാകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകളിലും മാറ്റം പ്രകടമാണ്. പ്രധാന ഹെഡ്ലാമ്പ് സജ്ജീകരണം ഇപ്പോള്‍ ബമ്പറിലാണിരിക്കുന്നത്. ഡേടൈം റണ്ണിംഗ് ലാമ്പുകള്‍ക്കായി ഇതിന് നാല് എല്‍ഇഡി ഘടകങ്ങള്‍ ലഭിക്കുന്നു.

പിന്‍ഭാഗത്ത് ഇപ്പോള്‍ കൂപ്പെ പോലെയുള്ള രൂപകല്‍പനയുണ്ട്. ഫ്‌ലാറ്റര്‍ ഡിസൈനിലുള്ള പുതിയ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ലൈറ്റ്ബാര്‍ വഴി ബന്ധിപ്പിക്കുന്നു. റൂഫ്‌ലൈനും മൊത്തത്തിലുള്ള സിലൗട്ടും ആദ്യ തലമുറ മകാനെക്കാള്‍ സ്ലിം ആണ്. റിയര്‍ എന്‍ഡില്‍ ഡൗണ്‍ഫോഴ്സ് വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ ഘട്ടങ്ങളില്‍ വിന്യസിക്കുന്ന റിട്രാക്ടബിള്‍ സ്പോയിലറുമുണ്ട്.

porsche macan turbo ev interior

അകത്തളത്തിന്റെ ഡിസൈനിലും ലേഔട്ടിലും മകാന്‍ ഇലക്ട്രിക് കയെനുമായി സാമ്യതകളുണ്ട്. മൂന്ന് ഡിജിറ്റല്‍ ഡിസ്പ്ലേകള്‍ വരെ ഇത് ഫീച്ചര്‍ ചെയ്യുന്നു. ഒരു സാധാരണ 12.6-ഇഞ്ച് കര്‍വ്ഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.9-ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ടച്ച്സ്‌ക്രീനും കൂടാതെ യാത്രക്കാര്‍ക്ക് വീഡിയോകള്‍ സ്ട്രീം ചെയ്യാനും വിവിധ കണ്‍ട്രോളുകള്‍ ക്രമീകരിക്കാനും അനുവദിക്കുന്ന പ്രത്യേക 10.9-ഇഞ്ച് ടച്ച്സ്‌ക്രീനും ഓപ്ഷണലായുണ്ടാകും.

കയെനിലെ പോലെ ഗിയര്‍ സെലക്ടര്‍ സെന്‍ട്രല്‍ കണ്‍സോളില്‍ നിന്ന് ഡാഷ്ബോര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുവഴി സെന്റര്‍ കണ്‍സോളിനുള്ളില്‍ രണ്ട് കപ്പ് ഹോള്‍ഡറുകള്‍ക്ക് അധിക ഇടവും ഒരു സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് പാഡും നല്‍കുന്നു. പരമാവധി 5 ഡിഗ്രി ആംഗിളുള്ള റിയര്‍ വീല്‍ സ്റ്റിയറിംഗും ഓപ്ഷണലായി ലഭിക്കുന്നു. നീളമേറിയ വീല്‍ബേസ് കാരണം രണ്ട് വരികളിലും വലിയ ലെഗ് റൂം ലഭിക്കുന്നു. 540 ലിറ്ററാണ് ബൂട്ട് ശേഷി. കൂടാതെ 84 ലിറ്റര്‍ 'ഫ്രങ്ക്' ഉണ്ട്.

porsche macan turbo ev rear

പവര്‍ട്രെയിന്‍ വശം പരിശോധിക്കുമ്പോള്‍ പോര്‍ഷ മാകാന്‍ 4-ന് 402 bhp വരെ പരമാവധി പവറും 650 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുണ്ട്. 5.2 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. കൂടാതെ മണിക്കൂറില്‍ 220 കിലോമീറ്റര്‍ ആണ് ഇവിയുടെ പരമാവധി വേഗത. WLTP സൈക്കിളില്‍ ഒറ്റ ചാര്‍ജില്‍ 613 കിലോമീറ്ററാണ് മകാന്‍ 4 പതിപ്പിന്റെ റേഞ്ച്.

95 kWh ബാറ്ററി പായ്ക്ക് 800V DC സിസ്റ്റത്തില്‍ 270kW ഉപയോഗിച്ച് 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ വെറും 21 മിനിറ്റ് മതി. മറുവശത്ത് മകാന്‍ ടര്‍ബോ ഓവര്‍ബൂസ്റ്റ് മോഡില്‍ 630 bhp പരമാവധി കരുത്തും 1,130 Nm വരെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു. മണിക്കൂറില്‍ 260 കിലോമീറ്റര്‍ ടോപ് സ്പീഡുള്ള ഇവിക്ക് 3.3 സെക്കന്‍ഡില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ കഴിയും.

591 കിലോമീറ്ററാണ് WLTP സൈക്കിളില്‍ മകാന്‍ ടര്‍ബോയുടെ റേഞ്ച്. മകാന്‍ 4 പുതിയ ഇരട്ട-വാല്‍വ് ഡാംപറുകള്‍ ഉപയോഗിച്ച് സ്റ്റീല്‍ സസ്പെന്‍ഷനില്‍ ഓടുന്നു. അതേസമയം മകാന്‍ ടര്‍ബോയ്ക്ക് പോര്‍ഷ ആക്റ്റീവ് സസ്‌പെന്‍ഷന്‍ മാനേജ്മെന്റും (പിഎഎസ്എം) വേരിയബിള്‍ ഇലക്ട്രോണിക് ഡാംപിംഗ് കണ്‍ട്രോളുമുള്ള കൂടുതല്‍ വിപുലമായ എയര്‍ സസ്‌പെന്‍ഷന്‍ സെറ്റ്-അപ്പ് ലഭിക്കുന്നു. രാജ്യം ഇവി വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്ന വേളയില്‍ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വിപുലീകരിക്കുന്നത് വില്‍പ്പനക്ക് ഗുണം ചെയ്യുമെന്നാണ് പോര്‍ഷയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Saturday, January 27, 2024, 14:22 [IST]
English summary
Porsche macan ev turbo launched in india price specs range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X