കുറച്ച് ഓവറായാലെ ആളുകൾ ശ്രദ്ധിക്കൂ! നടു റോഡിൽ മണവാട്ടിയുടെ ഫോട്ടോ ഷൂട്ടിന് രൂക്ഷ വിമർശനം

സാധാരണയായി വിവാഹത്തിനു മുമ്പുള്ള ഫോട്ടോഷൂട്ട് എന്ന് കേൾക്കുമ്പോൾ നമ്മിൽ ഭൂരിഭാഗം പേരും ചിന്തിക്കുന്നത് കപ്പിൾസ് മനോഹരമായ ഒരു ലൊക്കേഷനിലേക്ക് പോകുന്നതും നല്ല വസ്ത്രങ്ങൾ ഒക്കെ ധരിച്ച് ഫോട്ടോകൾ എടുക്കുന്നതുമാണ്. എന്നാൽ ഇപ്പോൾ വെറൈറ്റികളുടെ കാലമല്ലേ കുട്ട്യോളെ, എല്ലാവർക്കും എന്തെങ്കിലും വ്യത്യസ്തതകൾ വേണം. വെറൈറ്റികളും വ്യത്യസ്തകളും ക്രിയേറ്റിവിറ്റിയുടെ ഒരു പരിധി വരെ ഓക്കെയാണ്, എന്നാൽ അത് അതിരു വിട്ടാൽ സംഗതി കൈവിട്ടു പോകാം. വൈറലാവാൻ വെറൈറ്റി പിടിച്ചിട്ട് രൂക്ഷ വിമർശനങ്ങളുടെ പടുകുഴിയിൽ പെട്ടിരിക്കുകയാണ് ഒരു നവധുവും ക്യാമറമാനും.

വെറൈറ്റി ഫോട്ടോഷൂട്ടിന്റെ വീഡിയോ ഇപ്പോൾ വൈറൽ തന്നെയാണ്. വിവാഹ സാരിയും അണിഞ്ഞ് തിരക്കേറിയ റോഡിന് നടുവിൽ നിൽക്കുന്ന വധുവിൻ്റെ വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഈ ചെറിയ ക്ലിപ്പിൽ, ഒരു നവ വധു ഒരു അണ്ടർ ബ്രിഡ്ജിന് തൊട്ടുമുന്നിൽ നിൽക്കുന്നത് നമുക്ക് കാണാം.

ഒട്ടനവധി വാഹനങ്ങൾ അടുത്തു കൂടെ മാന്യമായ വേഗതയിൽ കടന്നുപോകുമ്പോൾ അവൾ ശ്രദ്ധാപൂർവം റോഡിൻ്റെ നടുവിൽ നിൽക്കുന്നതും നമുക്ക് കാണാം. ഫോട്ടോഗ്രാഫർ കാര്യമായി ഈ വധുവിൻ്റെ ചിത്രങ്ങൾ പകർത്തുന്നതും നമുക്ക് നിരീക്ഷിക്കാം. വ്യത്യസ്ത പോസുകൾ നൽകാൻ അയാൾ അവൾക്ക് പല നിർദ്ദേശങ്ങളും നൽകുന്നുണ്ട്.

ഈ ഫോട്ടോകളുടെ എല്ലാം ഫലവും വധുവിന്റെ ചിത്രങ്ങളും വീഡിയോ കാണിക്കുന്നു, അതിൽ ഒരു ബസ് അവളുടെ അരികിലൂടെ കടന്നുപോകുന്നതും കാണാം. തിരക്കേറിയ റോഡിന് നടുവിൽ ഈ ഫോട്ടോഷൂട്ട് നടത്തുന്നത് റോഡിലൂടെ വാഹനമോടിക്കുന്നവരുടേയും ശ്രദ്ധ ആകർഷിക്കുന്നതായും കാണാം. ഒരു ഡിവൈഡർ പോലുമില്ലാതെ നടു റോഡിൽ ഈ ഒരു ക്രിയേറ്റിവിറ്റി അല്പം ഓവറല്ലേ?

തിരക്കേറിയ റോഡിന്റെ നടുവിൽ നിന്ന് തന്നെ വേണോ വിവാഹത്തിന് മുമ്പുള്ള ചിത്രങ്ങൾ എന്നാണ് വധുവിനോടുള്ള ചോദ്യം? നിരവധി ആളുകളാണ് കമൻ്റുകളിൽ ഈ ചോദ്യം ചോദിക്കുന്നത്. വിവാഹത്തിനു മുമ്പുള്ള ഷൂട്ടിങ്ങിനിടെ ഇത്തരം സംഭവങ്ങൾ പൊതുവെ നമ്മൾ അങ്ങനെ കാണാറില്ല. വേറിട്ടുനിൽക്കാൻ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ അവൾ ആഗ്രഹിച്ചിരിക്കാം, എന്നിരുന്നാലും തിരക്കേറിയ റോഡിൽ ഇത് ഒരു വല്ലാത്ത സാഹസം ആയി പോയില്ലേ എന്നാണ് ഞങ്ങളുടെ ചോദ്യം.

ജനക്കൂട്ടത്തിൽ നിന്ന് വേറിട്ടുനിൽക്കുന്ന ആളുകളെ നമ്മൾ അഭിനന്ദിക്കുന്നുണ്ട് എങ്കിലും, അവരുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കാത്ത വെറൈറ്റികൾ എല്ലാം നമുക്ക് സ്വീകാര്യമാണ്. ഈ പ്രത്യേക സാഹചര്യത്തിൽ, ഒരു അപകടം സംഭവിച്ചിരുന്നേൽ നിരവധി ആളുകൾക്ക് പരിക്കേൽക്കാനും ഈ വധുവിന് ജീവൻ പോലും നഷ്ടപ്പെടാനും സാധ്യതയുള്ളതാണ്. നല്ല റോഡുകളും മികച്ച വാഹനങ്ങളും അശ്രദ്ധരും അമിത ആത്മവിശ്വാസമുള്ള ഡ്രൈവർമാരും അപകടങ്ങൾക്ക് ഒരു മികച്ച കോമ്പിനേഷനാണ്.

നമ്മുടെ നാട്ടിൽ ദിനംപ്രതി ഉണ്ടാവുന്ന റോഡ് അപകടങ്ങളും മറ്റും പലപ്പോഴും അശ്രദ്ധയും അമിതവേഗവും ഒക്കെ കൊണ്ടാണ് ഉണ്ടാവുന്നത്. വഴിയിൽ മറ്റ് വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കും എന്ന് പറഞ്ഞ് ടൂറിസ്റ്റ് ബസുകളിലേയും മറ്റും ഗ്രാഫിക്സുകളും മറ്റ് വിവിധ വർണങ്ങളും എടുത്തു മാറ്റാൻ നിയമം കൊണ്ടു വന്ന നാട്ടിൽ അതേ അധികൃതർക്കു മുന്നിലാണ് ഈ സാഹസം എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരം പെരുമാറ്റങ്ങൾ നാം പ്രോത്സാഹിപ്പിക്കരുത് എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഈ വിട്ടുവീഴ്ച ചുരുങ്ങിയ സമയത്തിനുള്ളിൽ മാരകമായേക്കാം. പലരും ഇതു പോലെ വീണ്ടും അനുകരിച്ചേക്കാം. അതിനാൽ ദയവായി റോഡ് സുരക്ഷാ നിയമങ്ങൾ മാനിക്കുക, ഇത്തരം ക്രിയേറ്റിവിറ്റികൾക്കാൾ സ്വകാര്യ റോഡുകളോ മറ്റ് എയർസ്ട്രിപ്പുകളോ തിരഞ്ഞെടുക്കുക.

More from DriveSpark

Article Published On: Monday, June 17, 2024, 17:22 [IST]
English summary
Pre wedding shoot bride standing in middle of busy road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X