പഴയതായിരുന്നു നല്ലതെന്ന ഡയലോഗ് ഇനി നിര്‍ത്തണം! ആരും പയറ്റാത്ത തന്ത്രം പ്രയോഗിച്ച് ഹോണ്ട, കച്ചോടം കൂടും

ഒരു കാറിനെ വിപണിയില്‍ സജീവമായി നിലനിര്‍ത്താന്‍ തലമുറ മാറ്റം അത്യാവശ്യമാണ്. കാര്‍ നിര്‍മാതാക്കള്‍ കാറിനെ തലമുറമാറ്റത്തിന് വിധേയമാക്കുമ്പോള്‍ ഔട്ട്‌ഗോയിംഗ് മോഡല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാറാണ് പതിവ്. പുതിയ തലമുറ മോഡല്‍ പുറത്തിറങ്ങി കഴിഞ്ഞാല്‍ പഴയ തലമുറ കാറുകളുടെ ശേഷിക്കുന്ന സ്‌റ്റോക്കുകള്‍ വിറ്റഴിക്കാനാണ് അവര്‍ ശ്രമിക്കൂ. പുതിയ തലമുറ മോഡലില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ച് അതിന്റെ വില്‍പ്പന ഉയര്‍ത്താനാകും പരിപാടി. ഈ മാസമാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട ന്യൂജെന്‍ അമേസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഈ കാറിന് ബുക്കിംഗുകള്‍ കുമിഞ്ഞുകൂടുകയാണ്. കാറിനെ കുറിച്ചുള്ള ഒരു സുപ്രധാന വിവരമാണ് ഇപ്പോള്‍ നിങ്ങളുമായി പങ്കുവെക്കാനുള്ളത്.

ഹോണ്ട അവരുടെ മിഡ്‌സൈസ് സെഡാനായ സിറ്റയുടെ രണ്ട് തലമുറ മോഡലുകള്‍ ഒരേ സമയം വില്‍പ്പനക്ക് വെച്ചിരുന്നു. സമാനമായ രീതിയില്‍ അമേസിന്റെ രണ്ട് തലമുറ മോഡലുകളും ഒരേ സമയം വാങ്ങാന്‍ സാധിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പഴയ തലമുറ കാറിന്റെ സിഎന്‍ജി വേരിയന്റും കമ്പനി പുറത്തിറക്കുന്നുണ്ട്. വമ്പന്‍ മാറ്റങ്ങളുമായി വരുന്ന ഹോണ്ട അമേസിന്റെ മൂന്നാം തലമുറ പതിപ്പ് ഇതിനോടകം വിപണിയില്‍ വലിയ ഓളമുണ്ടാക്കിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കാനിരിക്കുകയാണ്.

2025 honda amaze front profile

എന്നാല്‍ 2024 അമേസ് വേണ്ട പഴയ മോഡല്‍ മതിയെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ഒരുക്കുകയാണ് ഹോണ്ട. നിലവില്‍ ഹോണ്ട അമേസിന്റെ രണ്ടാം തലമുറ പതിപ്പിന്റെ S, VX വേരിയന്റുകളാണ് ലഭ്യമാകുക. അമേസ് S വേരിയന്റിന് 7.71 ലക്ഷം രൂപയും അമേസ് VX വേരിയന്റിന് 9.13 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

അതേസമയം ഏറ്റവും പുതിയ മൂന്നാം തലമുറ അമേസിന്റെ വില തുടങ്ങുന്നത് 8 ലക്ഷം രൂപ മുതലാണ്. ടോപ് സ്‌പെക് ZX വേരിയന്റിന്റെ വില 10.9 ലക്ഷം രൂപയാണ്. ഹോണ്ട സെന്‍സിംഗ് ADAS സ്യൂട്ടും 15 ഇഞ്ച് അലോയി വീലുകളുമുള്ള റേഞ്ച് ടോപ്പിംഗ് ZX വേരിയന്റിനാണ് ആവശ്യക്കാര്‍ കൂടുതലെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചില ബുക്കിംഗ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

honda amaze

മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ ഡിസയറിന്റെ നേരിട്ടുള്ള എതിരാളിയാണ് അമേസ്. കഴിഞ്ഞ നവംബറില്‍ ഡിസയറും തലമുറ മാറ്റത്തിന് വിധേയമായിരുന്നു. പുതിയ അപ്ഡേറ്റിന് ശേഷം പുതിയ മാരുതി ഡിസയര്‍ മാത്രമാണ് സ്വകാര്യ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നുള്ളൂ. പഴയ തലമുറ ഡിസയര്‍ ടാക്‌സിക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. എന്നാല്‍ അമേസിന്റെ മെച്ചം എന്താണെന്ന് വെച്ചാല്‍ ഇത് സ്വകാര്യ ഉപഭോക്താക്കള്‍ക്കും ലഭ്യമാണ് എന്നതാണ്.

ഇത് പുതുതായി കാര്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ക്ക് വൈവിധ്യമാര്‍ന്ന ഓപ്ഷനുകള്‍ മുന്നോട്ട് വെക്കുന്നു. പുതിയ കാര്‍ വേണ്ടവര്‍ക്ക് അതും പഴയ മോഡല്‍ വേണ്ടവര്‍ക്ക് അതും വാങ്ങാം. വില വ്യത്യാസങ്ങളുണ്ടാകുമെന്നതിനാല്‍ ബജറ്റ് വിലയില്‍ കാര്‍ നോക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. പുത്തന്‍ അമേസില്‍ ഹോണ്ട ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് ഓഫര്‍ ചെയ്യുന്നില്ല. മറിച്ച് ഡീലര്‍ഷിപ്പ് തലത്തില്‍ ആര്‍ടിഒ അപ്രൂവ്ഡ് സിഎന്‍ജി കിറ്റുകള്‍ ഫിറ്റ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.

2025 honda amaze side view

രണ്ടാം തലമുറ അമേസിനാണെങ്കില്‍ സിഎന്‍ജി വേരിയന്റുണ്ട്. സിഎന്‍ജി അമേസ് പരിഗണിക്കുന്നവര്‍ക്ക് പഴയ മോഡല്‍ നല്ല ചോയ്‌സ് ആയിരിക്കും. പുതിയ മോഡല്‍ വരുമ്പോള്‍ പഴയതായിരുന്നു മികച്ചതെന്ന് ചിലര്‍ വിമര്‍ശിക്കാറുണ്ട്. അത്തരം വിമര്‍ശനത്തിന് ഇടനല്‍കാത്ത തന്ത്രപരമായ നീക്കമാണ് ഹോണ്ട നടത്തിയിരിക്കുന്നത്. പഴയതും പുതിയതും ഒരേ സമയം വിറ്റഴിക്കാനുള്ള ഹോണ്ടയുടെ ബിസിനസ് തന്ത്രം ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്. ഈ തന്ത്രം വിജയകരമാണെങ്കില്‍ മറ്റ് കമ്പനികളും ഇത് ഭാവിയില്‍ പിന്തുടരാന്‍ സാധ്യതയുണ്ട്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, December 15, 2024, 12:00 [IST]
English summary
Previous generation honda amaze sedan will sell along with new model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X