റിവേഴ്സ് എടുത്ത് തിരികെ വരണമെന്ന് ബ്രാൻഡ്, കിയ ഇവി6 തിരികെ വിളിച്ചതിൻ്റെ കാരണം ഇതായിരുന്നോ

കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഇലക്ട്രിക് ഭീമനാണ് ഇവി6 എന്ന മോഡൽ. ഇൻ്റഗ്രേറ്റഡ് ചാർജിംഗ് കൺട്രോൾ യൂണിറ്റിൽ വന്നിരിക്കുന്ന കേടുപാടുകൾ മൂലം 1,138 യൂണിറ്റുകൾ കമ്പനി തിരിച്ചുവിളിക്കുന്നത് നിങ്ങളറിഞ്ഞിരുന്നോ. ഇത് 12V ഓക്സിലറി ബാറ്ററിയുടെ പ്രകടനത്തെ ബാധിച്ചേക്കാനുളള സാധ്യത തളളിക്കളളയാനാവില്ല. 2022 മാർച്ച് 3 നും 2023 ഏപ്രിൽ 14 നും ഇടയിൽ നിർമ്മിച്ച EV6 കാറുകൾക്കാണ് പണി കിട്ടിയിരിക്കുന്നത്. കിയ ഇവി 6-ൻ്റെ എതിരാളിയായ ഹ്യുണ്ടായി അയോണിക് 5-നും ഒരു മാസം മുമ്പ് സമാനമായ ഒരു തിരിച്ചുവിളിക്കൽ നൽകിയിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതിനായി ബാധിത യൂണിറ്റുകളിലെ ഐസിസിയുവിൻ്റെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുമെന്നാണ് കിയ പറയുന്നത്.

ഡിസൈന്റെ കാര്യത്തിൽ കാറിന്റെ മൊത്തത്തിലുള്ള ഫ്രണ്ട് ഫാസിയയോട് ഇഴുകി ചേരുന്ന ഒരു സെറ്റ് എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം മുൻവശത്ത് EV6 -ന് വളരെ സ്ലീക്കായ എൽഇഡി DRL -കളും കിയ നൽകിയിട്ടുണ്ട്. വളരെ ഫ്യൂച്ചറിസ്റ്റിക് ഡിസൈനാണ് വാഹനത്തിന് ലഭിക്കുന്നത്. അല്പം താഴയായി നൽകിയിരിക്കുന്ന എയർ ഇൻടേക്കും കാറിന്റെ മുൻഭാഗത്തെ ലുക്ക് വർധിപ്പിക്കുന്നു.

6

യാച്ച് ബ്ലൂ, അറോറ ബ്ലാക്ക് പേൾ, റൺവേ റെഡ്, സ്നോ വൈറ്റ് പേൾ, മൂൺസ്കേപ്പ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ EV6 -നെ കിയ വാഗ്ദാനം ചെയ്യുന്നു. പ്രീമിയം ലുക്കിൽ അറോറ ബ്ലാക്ക് ഷേഡിലാണ് മോഹൻലാലിന് ലഭിച്ച EV6 ഒരുക്കിയിരിക്കുന്നത്. എക്സ്റ്റീരിയർ പോലെ തന്നെ, കിയ EV6 -ന്റെ ഇന്റീരിയറും പ്രീമിയം ആയി കാണപ്പെടുന്നു.

ബ്ലാക്ക് സ്വീഡ് സീറ്റുകളും വീഗൻ ലെതർ ബോൾസ്റ്ററുകളുമുള്ള ഓൾ-ബ്ലാക്ക് കളർ സ്കീമാണ് EV6 -ൽ അവതരിപ്പിക്കുന്നത്. 64-കളർ ആംബിയന്റ് ലൈറ്റിംഗ്, ഒരു ഇലക്ട്രിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഒരു വീഗൻ ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ, ഒരു ആന്റി-ഗ്ലെയർ റിയർവ്യൂ മിറർ, ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീൽ, സ്പോർട്ടി അലോയി പെഡലുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, വ്യത്യസ്ത ഡ്രൈവ് മോഡുകൾ എന്നിവയുമായി വരുന്നു.

6

അതോടൊപ്പം മെമ്മറി ഫംഗ്‌ഷനോടുകൂടിയ 10 -വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, റീജനറേറ്റീവ് ബ്രേക്കിംഗിനുള്ള പാഡിൽ ഷിഫ്റ്ററുകൾ, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഓട്ടോ ഹോൾഡ് ഫംഗ്‌ഷനുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, അഡാപ്റ്റീവ് ഡ്രൈവിംഗ് ബീമോടുകൂടിയ LED ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ 12.3 ഇഞ്ച് കർവ്ഡ് സ്‌ക്രീനുകൾ, ഷിഫ്റ്റ് ബൈ വയർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ മുതലായ ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുന്നു.

WLTP സൈക്കിളിൽ സിംഗിൾ ചാർജിൽ പരമാവധി 528 കിലോമീറ്റർ റേഞ്ച് നൽകുന്ന 77.4 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കോടുകൂടിയാണ് കിയ പുതിയ EV6 വാഗ്ദാനം ചെയ്യുന്നത്. ബാറ്ററി അൾട്രാ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു, ഇത് വെറും 4.5 മിനിറ്റിനുള്ളിൽ 100 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് കൈവരിക്കാൻ സഹായിക്കുന്നു.

350 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് കിയ EV6 -ന്റെ ബാറ്ററി 10 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 18 മിനിറ്റ് സമയം എടുക്കും. ഇതേ അളവ് 50 kW ചാർജർ ഉപയോഗിച്ചാൽ ഏകദേശം 73 മിനിറ്റ് എടുക്കും. RWD സിംഗിൾ മോട്ടോർ യൂണിറ്റ് 225 bhp മാക്സ് പവറും 350 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, July 21, 2024, 11:00 [IST]
English summary
Reason behind why kia ev6 recalled in india checkout the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X