ഇന്നോവയുടെ സ്ഥാനം പിടിക്കാൻ വന്നവൻ... മറാസോയെ പിൻവലിക്കാനുളള കാരണം ഇതാണ്

ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ഉപഭോക്താക്കൾക്ക് താൽപ്പര്യവും ഇഷ്ടവും തോന്നിയില്ല എങ്കിൽ അവർ ഏത് വലിയ ബ്രാൻഡ് ആണെന്ന് പറഞ്ഞാലും കൈയൊഴിയും. ടൊയോട്ട ഇന്നോവയ്ക്ക് എതിരാളിയായി മഹീന്ദ്ര അവതരിപ്പിച്ച മോഡലായിരുന്നു മറാസോ. ഏഴ് വർഷം പിടിച്ചു നിൽക്കാൻ സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. എങ്കിലും ഒരു എംപിവി സൃഷ്ടിക്കുന്ന ഓളം വിപണിയിൽ ഉണ്ടാക്കാൻ മഹീന്ദ്രയുടെ ഈ മോഡലിന് സാധിച്ചില്ല എന്ന കാര്യം സമ്മതിക്കാതെ വയ്യ. എന്തു കൊണ്ടായിരിക്കും മഹീന്ദ്ര മറാസോ വിപണിയിൽ ക്ലച്ച് പിടിക്കാതിരുന്നത് എന്ന് നിങ്ങൾക്ക് അറിയാൻ താൽപ്പര്യമുണ്ടോ. എങ്കിൽ തുടർന്ന് വായിക്കാൻ മറക്കരുതേ.

ലോഞ്ച് ചെയ്യുന്ന സമയത്ത് മറാസോയുടെ വില 9.99 ലക്ഷം മുതൽ 13.9 ലക്ഷം രൂപ വരെയായിരുന്നു (എക്സ് ഷോറൂം). 6.34 ലക്ഷം രൂപ മുതൽ 10.69 ലക്ഷം രൂപ വരെ വിലയുണ്ടായിരുന്ന എർട്ടിഗയെക്കാൾ വളരെ കൂടുതലായിരുന്നു അത്. എർട്ടിഗ എന്ന ബ്രാൻഡ് വളരെ ജനപ്രിയമായി തുടരുന്ന സമയത്ത്, അത് മറാസോ ഏറ്റെടുക്കുന്നതിന് വളരെ ബുദ്ധിമുട്ടായിരുന്നു എന്ന് തന്നെ പറയാം.

വലിപ്പത്തിൻ്റെ കാര്യത്തിൽ എർട്ടിഗയേക്കാൾ വലുത് മറാസോ തന്നെയായിരുന്നു. എന്നാൽ മാരുതിയുടെ ഇൻ്റീരിയർ പാക്കേജിംഗും സ്പേസും മറാസോയ്ക്ക് സമാനമായിരുന്നു. എർട്ടിഗ പെട്രോൾ, ഡീസൽ എഞ്ചിനുകളും എല്ലാ സവിശേഷതകളും കൊണ്ട് നിറഞ്ഞതായിരുന്നതും, വാഹനത്തിൻ്റെ റീസെയിൽ വാല്യുവും ലുക്കും പെർഫോമൻസും ജനങ്ങളെ എർട്ടിഗയിലേക്ക് തിരിക്കുകയായിരുന്നു.

2022-ലേക്ക് എത്തിയപ്പോൾ മറാസോയ്ക്ക് എതിരാളിയായി കിയ കാരൻസ് വിപണിയിലേക്ക് എത്തി. കൂടാതെ, ക്യാരൻസ് ഫീച്ചറുകളാൽ നിറഞ്ഞതും, ഒന്നിലധികം ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ഒന്നിലധികം വേരിയൻ്റുകൾ കൂടി നൽകിയതോടെ മറാസോയെ ജനങ്ങൾ മറന്നു തുടങ്ങി എന്നതാണ് സത്യം. ഇന്നോവ ക്രിസ്റ്റയ്ക്ക് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ഓപ്ഷനും അക്കാലത്ത് കമ്പനി നൽകുകയും ചെയ്തു.

മറാസോ ഈ എട്ട് വർഷക്കാലവും ഡിസൈനിൻ്റെയും ഫീച്ചറുകളുടെയും കാര്യത്തിൽ ഏറെക്കുറെ ഒരേ നിലയിലായിരുന്നു. എംപിവിയിൽ ഫെയ്‌സ്‌ലിഫ്റ്റോ ഫീച്ചർ അപ്‌ഡേറ്റുകളോ നടത്തിയിട്ടില്ല എന്നത് പരാജയകാരണങ്ങളിൽ പ്രധാനപ്പെട്ടത്. പുതിയ ഡിസൈനും അതിലും കൂടുതൽ ഫീച്ചറുകളും ഉപയോഗിച്ച് വാങ്ങുന്നവരെ ആകർഷിക്കുക എന്നതാണ് വിപണിയിലെ മത്സരം. ഒരേയൊരു പ്രധാന അപ്‌ഡേറ്റ് 2020 -ലായിരുന്നു, അപ്‌ഡേറ്റ് ചെയ്‌ത ഡീസൽ എഞ്ചിനും പുതുക്കിയ വേരിയൻ്റ് ലൈനപ്പുമാണ് നൽകിയത്.

മറാസോ ഒരു എഞ്ചിൻ ഓപ്ഷനിൽ മാത്രമേ വാഗ്ദാനം ചെയ്തിട്ടുള്ളൂ. 123 PS 1.5-ലിറ്റർ ഡീസൽ എഞ്ചിൻ, 6-സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം.എന്നാൽ ഒരൊറ്റ പവർട്രെയിനിൻ്റെ ലഭ്യതയിൽ, പെട്രോൾ, ഡീസൽ ഓപ്ഷനുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ്റെ തിരഞ്ഞെടുപ്പും വാഗ്ദാനം ചെയ്യുന്ന മറാസോയെ ഉപഭോക്താക്കളും എതിരാളികളും മൈൻഡ് ചെയ്തില്ല എന്നതാണ് പ്രശ്നം.

ലാഡർ-ഫ്രെയിം ഷാസി, ട്രാൻസ്‌വേഴ്‌സായി ഘടിപ്പിച്ച എഞ്ചിൻ, ഫ്രണ്ട് വീൽ ഡ്രൈവ് എന്നിവയുടെ സംയോജനം മറ്റൊരു എംപിവിയിലും കാണാനാവാത്ത കാര്യമായിരുന്നു. ടാറ്റ ഹെക്‌സ, ഇന്നോവ ക്രിസ്റ്റ, മാരുതി സുസുക്കി എർട്ടിഗ, XL6 എന്നിവയോട് മത്സരിച്ചാണ് ഈ കിടിലൻ വണ്ടി പരാജയപ്പെട്ടത് എന്നതു കൂടിയോർക്കുമ്പോൾ ഫാൻസിന്റെ നിരാശ കൂടും.

സെഗ്‌മെൻ്റിൽ വിപ്ലവകരമായി കണക്കാക്കുന്ന സങ്കീർണമായ ഫോർഗ്‌ഡ് അലുമിനിയം സസ്പെൻഷൻ ഘടകങ്ങൾ പോലും മറാസോയിൽ ഉണ്ടായിരുന്നു. ഇതുകൂടാതെ നല്ല റൈഡ് ക്വാളിറ്റി, ഡിഫ്യൂസും ഡയറക്ട് ഫംഗ്‌ഷനുകളുമുള്ള റിയർ എസി വെൻ്റുകൾ, രണ്ടാംനിരയിൽ ക്യാപ്റ്റൻ സീറ്റുകൾ അല്ലെങ്കിൽ ബെഞ്ച് സീറ്റ് ഓപ്ഷൻ, റിയർ സൺ ബ്ലൈൻ്റുകൾ, മൂന്ന് നിരകളിലും മാന്യമായ സ്പേസ്, ഷാർക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ എന്നിവയായിരുന്നു മറാസോയുടെ മറ്റ് പ്രത്യേകതകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 10, 2024, 11:37 [IST]
English summary
Reason behind why mahindra discontinued marazzo from india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X