സെന്നിന് വരെ ചീത്തപ്പേരുണ്ടാക്കിയ ആത്മീയ പിൻഗാമി, സെൻ എസ്റ്റിലോ പൊട്ടിപ്പാളീസായതിന്റെ കാരണം ഇതായിരുന്നോ?
സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ഇപ്പോഴും ആളുകൾ തിരയുന്ന മാരുതി സുസുക്കിയുടെ മോഡലാണ് സെൻ. ഇറങ്ങിയ കാലത്ത് പെട്രോളിലും ഡീസലിലും വാഹനം ലഭ്യമായിരുന്നു. സെന്നിന് ഒരു പിൻഗാമിയായി മാരുതി സുസുക്കി അവതരിപ്പിച്ച മോഡലായിരുന്നു സെൻ എസ്റ്റിലോ. 2007-ൽ ലോഞ്ച് ചെയ്തതുമുതൽ, മാരുതി എസ്റ്റിലോ സെൻസിന് പകരക്കാരനായിരുന്നുവെങ്കിലും അതിൻ്റെ മുൻഗാമിയുടെ അത്രയും ശക്തമായ വിൽപ്പന നേടാനായില്ല എന്നതാണ് പ്രശ്നം. വിൽപന കൂട്ടുന്നതിന് വേണ്ടി, 2009-ൽ മാരുതി എസ്റ്റിലോയെ പുതുക്കി സ്റ്റൈലിംഗ് അപ്‌ഡേറ്റുകൾക്കൊപ്പം, എസ്റ്റിലോ അതിൻ്റെ 1.1 ലിറ്റർ എഞ്ചിൻ മാറ്റി പുതിയ 1.0 ലിറ്റർ K10 യൂണിറ്റാക്കിയെങ്കിലും ബ്രാൻഡ് വിചാരിച്ച ജനപ്രീതി നേടാനായില്ല എന്നതാണ് സത്യം.
2013 -ൽ വാഹനം നിർത്തലാക്കുന്നതിന് മുൻപുളള വിൽപ്പന കണക്ക് പരിശോധിച്ചാൽ 2013 സാമ്പത്തിക വർഷത്തിൽ വെറും 800 താഴെ യൂണിറ്റുകൾ മാത്രമേ വിൽക്കാൻ സാധിച്ചിരുന്നുളളു. മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം 800 -ന് ശേഷം മികച്ച ജനപ്രീതി ലഭിച്ച മോഡലാണ് സെൻ. 1993 -ൽ വിപണിയിലെത്തിച്ച് അമിതമായ മത്സരം കാരണം 2006 -ൽ വാഹനം നിർത്തലാക്കുകയായിരുന്നു. സെൻ വാങ്ങിയ ആളുകൾ ഇപ്പോഴും അത് മികച്ച രീതിയിൽ സൂക്ഷിക്കുന്നത് കാണാം. ഇന്ത്യൻ റോഡുകളിൽ ഇന്നും നിങ്ങൾക്ക് സെൻ എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കുന്ന ഒന്നാണ്.

ഇപ്പോൾ മാരുതിയുടെ ഏറ്റവും വിൽപ്പനയുളള മോഡലാണ് സ്വിഫ്റ്റ്. പുതിയ തലമുറ മോഡലിന് വലിയ സ്വികാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 2024 സ്വിഫ്റ്റിൻ്റെ എല്ലാ വിവരങ്ങളും നിങ്ങൾക്ക് കാണാപാഠമായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട എന്നാലും ഒരിക്കൽ കൂടെ അറിഞ്ഞു വച്ചേക്കു. കൊതിപ്പിക്കുന്ന വിലയ്ക്കൊപ്പം കിടിലൻ പെർഫോമൻസും അതിനേക്കാൾ മികച്ച മൈലേജും ഉഗ്രൻ സേഫ്റ്റിയുമാണ് പുത്തൻ സ്വിഫ്റ്റിന്റെ മുഖമുദ്ര. കൂടാതെ വണ്ടി അടിപൊളിയാക്കാൻ താത്പര്യമുള്ളവർക്ക് കസ്റ്റമൈസേഷൻ ആക്സസറി പാക്കേജുകളും മാരുതി സുസുക്കി സ്വിഫ്റ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
2024 സ്വിഫ്റ്റിന്റെ ഡിസൈനിൽ പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഗ്ലോസ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, എൽഇഡി ഫോഗ് ലൈറ്റുകൾ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പുതിയ എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയെല്ലാമാണ് എറിച്ചുനിൽക്കുന്നത്. ലസ്റ്റർ ബ്ലൂ, നോവൽ ഓറഞ്ച് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളും കാറിലേക്ക് മാരുതി കൊണ്ടുവന്നിട്ടുണ്ട്.

ഇതിന് വയർലെസ് ചാർജർ, വയർലെസ് ഫോൺ മിററിംഗ്, സുസുക്കി കണക്റ്റ്, റിയർ എസി വെന്റുകൾ, 60:40 സ്പ്ലിറ്റ് പിൻ സീറ്റുകൾ, കീലെസ് എൻട്രി, ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്രേക്ക് അസിസ്റ്റ്, എല്ലാ സീറ്റുകൾക്കും റിമൈൻഡറോടുകൂടിയ ത്രീ പോയിന്റ് സീറ്റ്ബെൽറ്റുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ മോഡേൺ ഫീച്ചറുകളും എപ്പിക് സ്വിഫ്റ്റിലേക്ക് വാഗ്‌ദാനം ചെയ്യാൻ മാരുതി സുസുക്കി തയാറായിട്ടുണ്ട്.
LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാൻ സാധിക്കും. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി വരുമ്പോൾ, ISOFIX ആങ്കറുകൾ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ കാര്യങ്ങളും സ്റ്റാൻഡേർഡ് സേഫ്റ്റി ഫീച്ചറുകളാണ്. ഓട്ടോമാറ്റിക് വേരിയൻ്റുകളിൽ മാത്രമാണ് ഹിൽ സ്റ്റാർട്ട് അസിസ്റ്റ് ഓഫർ ചെയ്യുന്നത്. 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

80 bhp പവറിൽ പരമാവധി 112 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ ത്രീ സിലിണ്ടർ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് പവറിലും ടോർക്കിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇന്ധനക്ഷമത കണക്കുകളിൽ വർധനവുണ്ടായിട്ടുണ്ട്. ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജാണ് പുതിയ മാരുതി സ്വിഫ്റ്റിൽ കമ്പനി അവകാശപ്പെടുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








