സ്വിഫ്റ്റിൻ്റെ ഈ വേരിയൻ്റിന് വേണ്ടി ഷോറൂമിൽ വൻ പിടിയും വലിയും, വമ്പൻ ഡിമാൻ്റുമായി പാവങ്ങളുടെ മിനി കൂപ്പർ
മാരുതിയുടെ വാഹനം വാങ്ങാനുളള ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ തെരഞ്ഞടെുക്കുന്ന വേരിയൻ്റ് ഏതാണ് എന്ന് ചോദിച്ചാൽ എല്ലാവരുടേയും മനസിൽ അത് ബേസ് വേരിയൻ്റായ LXI എന്നായിരിക്കും ഉത്തരം, എന്നാൽ സത്യം അതല്ല. മാരുതി സുസുക്കിയുടെ ഏതൊക്കെ വേരിയൻ്റുകൾ ഉണ്ടെന്ന് ചോദിച്ചാൽ അത് എല്ലാവർക്കും കാണാപാഠമാണ്. LXI,VXI,ZXI എന്നീ മൂന്ന് വേരിയൻ്റുകളാണ് മാരുതു സുസുക്കിക്ക് ഉളളത്. അതിനോടൊപ്പം ZXI+,ZXI+ DT എന്നീ രണ്ട് വേരിയൻ്റുകൾ കൂടെ വരും. പക്ഷേ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതും ആളുകൾ കൂടുതലും ആവശ്യപ്പെടുന്ന വേരിയൻ്റ് എന്ന് പറയുന്നത് VXI ആണ്.
സ്വിഫ്റ്റ് വാങ്ങുന്ന ഏകദേശം 60 ശതമാനം ഉപഭോക്താക്കളും VXI അല്ലെങ്കിൽ VXI(O) വേരിയൻ്റുകളാണ് തിരഞ്ഞെടുക്കുന്നത്വാഹന നിർമാതാക്കളുടെ റിപ്പോർട്ട് . ZXI, ZXI+ പോലുള്ള ഉയർന്ന വേരിയൻ്റുകളാണ് നിലവിൽ മൊത്തം ബുക്കിംഗിൻ്റെ 19 ശതമാനം ഉളളത്. 11 ശതമാനം ഉപഭോക്താക്കൾ മാത്രമാണ് എൻട്രി ലെവൽ എൽഎക്സ്ഐ വേരിയൻ്റ് തിരഞ്ഞെടുക്കുന്നത്. അടിസ്ഥാന എൽഎക്സ്ഐ വേരിയൻ്റൊഴികെ, സ്വിഫ്റ്റിൻ്റെ മറ്റെല്ലാ പതിപ്പുകളിലും എഎംടി ഗിയർബോക്സ് ഓപ്ഷൻ ലഭിക്കുന്നുണ്ട്.

മൊത്തം ബുക്കിംഗിൻ്റെ 17 ശതമാനവും എഎംടി വേരിയൻ്റുകൾക്ക് ആയതിനാൽ ഇത് ബുക്കിങ്ങിൽ നന്നായി കാണുന്നുണ്ട്. ഒരു പുതിയ മാരുതി സുസുക്കി സ്വിഫ്റ്റിൻ്റെ വില 6.49 ലക്ഷം രൂപയിൽ തുടങ്ങി 9.46 ലക്ഷം രൂപ വരെ വില. എല്ലാ മാരുതി കാറുകളെയും പോലെ, പുതിയ സ്വിഫ്റ്റിൻ്റെ അടിസ്ഥാന എൽഎക്സ്ഐ വേരിയൻ്റിൽ അധിക ഫീച്ചേഴ്സ് ലോഡഡ് ഒന്നുമല്ല.
എന്നാൽ ഹാലജൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ബ്ലാക്ക്ഡ്-ഔട്ട് ഡോർ ഹാൻഡിലുകളും ഫ്രണ്ട് ഗ്രില്ലും, പവർ വിൻഡോകൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM-കൾ, 14-ഇഞ്ച് സ്റ്റീൽ റിമുകൾ തുടങ്ങിയവ പോലുള്ള ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. LXi വളരെ ബേസ് ആയത് കൊണ്ട് തന്നെ പല ഉപഭോക്താക്കളും ഇതിൽ നിന്ന് വിട്ടു നിൽക്കുന്നവരാണ്. കമ്പനി നൽകുന്ന ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം പോലും ഇതിലില്ല. 11 ശതമാനം ഉപഭോക്താക്കൾ മാത്രമേ വേരിയൻ്റ് ബുക്ക് ചെയ്തിട്ടുള്ളൂ എന്നതിൻ്റെ ഒരു കാരണം ഇതാണ്.

VXi, VXi(O) വേരിയൻ്റുകൾ സാമാന്യം ഫീച്ചറുകൾ കൊണ്ട് ലോഡുചെയ്‌തവയാണ്, അടിസ്ഥാന വേരിയൻ്റിന് ലഭിക്കുന്ന സവിശേഷതകൾ കൂടാതെ, VXI വേരിയൻ്റിൽ ബോഡി-നിറമുള്ള ഡോർ ഹാൻഡിലുകളും വിംഗ് മിററുകളും അത് പോലെ തന്നെ 14 ഇഞ്ച് സ്റ്റീൽ റിമ്മുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ പാഴ്സൽ ട്രേ, ഡേ/നൈറ്റ് IRVM, എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.
4 സ്പീക്കറുകളുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ. VXI(O) വേരിയൻ്റിന് ഇലക്ട്രിക്കലി മടക്കാവുന്ന ORVM-കൾ, കണക്റ്റുചെയ്‌ത കാർ ഫീച്ചറുകൾ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നിവയെല്ലാം ലഭിക്കുന്നു. ഉപഭോക്താക്കൾ ബേസ് വേരിയൻ്റിൻ്റെ വിലകൾ താരതമ്യം ചെയ്യുമ്പോൾ, മിഡ്-സ്പെക്ക് VXI വേരിയൻ്റ് അവർക്ക് മികച്ചതായി തോന്നുകയും പണത്തിന് മൂല്യമുള്ള ഉൽപ്പന്നമായി തോന്നുകയും ചെയ്യുന്നുണ്ട്.

ഒരു ഹാച്ച്ബാക്കിന് വേണ്ടി 10 ലക്ഷത്തിൽ കൂടുതൽ മുടക്കാൻ താൽപ്പര്യപ്പെടുന്നില്ല എന്നത് കൂടിയുണ്ട്. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം വാഹനത്തിന്റെ വില ഒരു പ്രധാന ഘടകമാണ്. കൊടുക്കുന്ന കാശിന് വാഹനത്തിന് മൂല്യം ഉണ്ടായിരിക്കണം. സ്വിഫ്റ്റിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കുകയാണെങ്കിൽ 2024 സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റർ, ത്രീ സിലിണ്ടർ, Z സീരീസ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകാൻ എത്തിയിരിക്കുന്നത്.
80 bhp പവറിൽ പരമാവധി 112 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള പുതിയ ത്രീ സിലിണ്ടർ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ സ്വന്തമാക്കാനും സാധിക്കും. മുൻ മോഡലിനെ അപേക്ഷിച്ച് പവറിലും ടോർക്കിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഇന്ധനക്ഷമത കണക്കുകളിൽ വർധനവുണ്ടായിട്ടുണ്ട്. ലിറ്ററിന് 25.72 കിലോമീറ്റർ മൈലേജാണ് പുതിയ മാരുതി സ്വിഫ്റ്റിൽ കമ്പനി അവകാശപ്പെടുന്നത്.


Click it and Unblock the Notifications








