മൈലേജ് ഗെയിമില്‍ ഗ്രാന്‍ഡ് വിറ്റാര ഇനി വിയര്‍ക്കും! ഇന്ത്യയിലേക്ക് പുതിയ ഹൈബ്രിഡ് കാര്‍ കൂടി?

ചില സമയങ്ങളില്‍ കാര്‍ നിര്‍മ്മാതാക്കള്‍ (Car Brands) ഇന്ത്യന്‍ നിരത്തുകളില്‍ നിനച്ചിരിക്കാത്ത നേരത്ത് തികച്ചും അപ്രതീക്ഷിതമായ ചില കാര്‍ മോഡലുകള്‍ പരീക്ഷിക്കാറുണ്ട്. അത്തരത്തില്‍ ഒരു കാര്‍ മോഡല്‍ ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരിക്കുകയാണ്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ (Renault) ആണ് ഇപ്പോള്‍ ഒരു പുത്തന്‍ വാഹനം പരീക്ഷിക്കുന്നത്. ഒത്തിരി പ്രത്യേകതകളുള്ള ഈ കാര്‍ ഇന്ത്യയിലെത്തിയാല്‍ പല വമ്പന്‍മാര്‍ക്കും ഭീഷണിയാകും. ഈ കാര്‍ ഏതാണെന്നും. ഇത് ഇന്ത്യയിലെത്തുമോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ ചുവടെ വായിക്കാം.

ഇന്ത്യന്‍ വിപണിയില്‍ റെനോ കാറുകളുടെ കച്ചവടം താരതമ്യേന കുറവാണെങ്കിലും വില്‍പ്പന ഉയര്‍ത്താന്‍ കമ്പനി പരമാവധി ശ്രമിക്കുന്നുണ്ട്. ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നീ മോഡലുകള്‍ക്ക് ഈ മാസം കമ്പനി വമ്പന്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നതും വില്‍പ്പന ഉയര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ഇതിന്റെ കൂടെ തന്നെ റെനോക്ക് ഇന്ത്യയില്‍ സല്‍പ്പേര് ചാര്‍ത്തി നല്‍കിയ ഡസ്റ്റര്‍ എന്ന ഐതിഹാസിക എസ്‌യുവിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഒരുവശത്ത് നടക്കുന്നു.

renault austral

ഇതിനിടെയാണ് കമ്പനി ഓസ്ട്രല്‍ (Renault Austral) ഹൈബ്രിഡ് കാര്‍ ഇന്ത്യയില്‍ പരീക്ഷിക്കാന്‍ തുടങ്ങിയത്. ഇതിന്റെ ടെസ്റ്റ് മ്യൂള്‍ അടുത്തിടെ ചെന്നൈയില്‍ വെച്ചാണ് സ്‌പൈ ക്യാമറകളില്‍ കുടുങ്ങിയത്. റെനോ-നിസാന്‍ സഖ്യത്തിന് കീഴില്‍ ഇത്തരത്തില്‍ അപ്രതീക്ഷിതമായി കാറുകള്‍ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍ പെടുന്നത് ഇതാദ്യമായല്ല. നേരത്തെ റെനോ കോലിയോസ്, റെനോ അര്‍കാന, നിസാന്‍ ആര്യ, നിസാന്‍ X-ട്രെയില്‍ എന്നിവ ഇത്തരത്തില്‍ പരീക്ഷിച്ചിരുന്നു.

നിസാന്‍ ലീഫ്, റെനോ കൈഗര്‍ ഇവി എന്നിവയും പരീക്ഷിക്കുന്നത് കണ്ടെങ്കിലും പിന്നീട് ഇവ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഓസ്ട്രല്‍ ഹൈബ്രിഡ് കാറിന്റെ ലോഞ്ച് സംബന്ധിച്ച് കമ്പനി ഇതുവരെ ഒരു ഔദ്യോഗിക പ്രസ്താവനയും പുറത്ത് വിട്ടിട്ടില്ല. നിലവില്‍ ഇത് ഇന്ത്യയില്‍ അവതരിപ്പിക്കുമോ ഇല്ലയോ എന്ന് പറയാന്‍ പ്രയാസമാണ്. എന്നിരുന്നാലും ഇന്ത്യയില്‍ വമ്പന്‍ നിക്ഷേപം നടത്തുന്ന റെനോ-നിസാന്‍ സഖ്യം ഡസ്റ്ററിനും ടെറാനോക്കും പുറമെ ചില പ്രീമിയം വാഹനങ്ങളും പുറത്തിറക്കാന്‍ സാധ്യതയുണ്ട്.

renault austral hybrid spied

നിസാനുമായുള്ള പങ്കാളിത്തത്തോടെയാണ് റെനോ ഓസ്ട്രല്‍ വികസിപ്പിക്കുന്നത്. ഇവ രണ്ടിന്റെയും CMF-CD പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു വലിയ ക്രോസ്ഓവര്‍ എസ്‌യുവിയാണിത്. ഓസ്ട്രലിന്റെ വലിപ്പത്തെ കുറിച്ച് പറയുകയാണെങ്കില്‍ 4,510 mm നീളവും 1,644 mm വീതിയും 2,667 mm വീല്‍ബേസുമാണുള്ളത്. യൂറോപ്യന്‍ വിപണികളില്‍ ഉണ്ടായിരുന്ന കഡ്ജറിന്റെ പിന്‍ഗാമിയെന്ന് ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

ഡിസൈനിന്റെ കാര്യത്തില്‍ റെനോ മികച്ച ലുക്കുള്ള കാറാണ്. മുന്‍വശത്ത് ഗംഭീരമായ റെനോ ലോഗോ, സ്ലീക്ക് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, C ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, ക്രോം സ്റ്റഡ് ചെയ്ത ഗ്രില്‍, ലോവര്‍ ഗ്രില്ലിലെ ആരോ ആകൃതിയിലുള്ള എലമെന്റുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍, ഷീറ്റ് മെറ്റല്‍ പ്രൊഫൈലിംഗിലെ സ്‌ട്രൈക്കിംഗ് കട്ട്‌സും ക്രീസുകളും, വീതിയേറിയ റിയര്‍ ഹാഞ്ചുകള്‍, കണക്ടഡ് 3D എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

renault austral hybrid spied

12 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റേഷന്‍ സ്‌ക്രീന്‍, 9.3 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്പ്ലേ, ഹര്‍മാന്‍ ഓഡിയോ സിസ്റ്റം എന്നിവയും ഓസ്ട്രലിന്റെ ക്യാബിനുണ്ടാകും. സുരക്ഷയ്ക്കായി ADAS സ്യൂട്ടും 360-ഡിഗ്രി ക്യാമറയും ഉണ്ടായിരിക്കും. 575 ലിറ്റര്‍ ആയിരിക്കും ഈ കാറിന്റെ ബൂട്ട് ശേഷി. ഓസ്ട്രലിന്റെ പവര്‍ട്രെയിനിനെ കുറിച്ച് പറയുമ്പോള്‍ ഇതിന് 1.3-ലിറ്റര്‍, ടര്‍ബോ പെട്രോള്‍ എഞ്ചിനാകും തുടിപ്പേകുക. ഇത് 400V ഹൈബ്രിഡ് സിസ്റ്റമുള്ള 2kWh ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

ഈ സജ്ജീകരണം 200 bhp പവര്‍ ഔട്ട്പുട്ട് നല്‍കുന്നു. അതായത് പെട്രോളിനൊപ്പം ബാറ്ററിയിലും ഈ കാര്‍ പ്രവര്‍ത്തിക്കും. ഹൈബ്രിഡ് സജ്ജീകരണം ഉള്ളതിനാല്‍ തന്നെ ഇത് മികച്ച ഇന്ധനക്ഷമതയുള്ള കാര്‍ ആയിരിക്കും. ഇത് ഇന്ത്യയില്‍ എത്തിയാല്‍ ജനപ്രിയ ഹൈബ്രിഡ് എസ്‌യുവികളായ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവക്ക് വെല്ലുവിളിയാകും. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമ്പോള്‍ ഇത് ടാറ്റ ഹാരിയര്‍, മഹീന്ദ്ര XV700 തുടങ്ങിയ മോഡലുകളോട് നേരിട്ട് ഏറ്റുമുട്ടും.

Source: Rushlane

More from DriveSpark

Article Published On: Wednesday, June 19, 2024, 19:07 [IST]
English summary
Renault austral hybrid car spotted testing in chennai details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X