7 സീറ്ററുകളിലെ രാജാവാകാൻ റെനോ ഡസറ്റർ,കേരളത്തിലും പരീക്ഷണയോട്ടത്തിനിറങ്ങി

എസ്‌യുവി സെഗ്മെൻ്റിൽ റെനോ ഡസ്റ്ററാണ് ഇന്ത്യൻ വിപണി കാത്തിരിക്കുന്ന പുതിയ ഐറ്റം. രാജ്യത്ത് വാഹനത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് പലയിടത്തും ടെസ്റ്റ് മ്യൂൾ കാണുന്നുണ്ട്. ഇപ്പോൾ റെനോ ഡസ്റ്ററിൻ്റെ കാമോഫ്ലാഗ് മോഡലിൻ്റെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. കേരളത്തിലൂടെ വാഹനം ടെസ്റ്റ് റൺ നടത്തുന്ന ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. എസ്‌യുവിയുടെ ഡിസൈൻ ഏതാണ്ട് ഡാസിയ ബിഗ്സ്റ്ററിന് സമാനമാണെന്ന് തന്നെയാണ് തോന്നുന്നത്. 5 സീറ്ററാണോ 7 സീറ്ററാണോ പുറത്ത് വരുന്നത് എന്ന കാര്യത്തിൽ പല അഭ്യൂഹങ്ങളുമുണ്ട്. ഡസ്റ്ററിന്റെ 5 സീറ്റര്‍ പതിപ്പ് ഉടന്‍ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 7 സീറ്റര്‍ മോഡല്‍ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണെന്നാണ് മനസ്സിലാകുന്നത്. പരിചിതമായ CMF-B പ്ലാറ്റ്‌ഫോമിലായിരിക്കും 7 സീറ്റര്‍ ബിഗ്‌സ്റ്റര്‍ പണിയുക. ഡസ്റ്ററിനേക്കാള്‍ നീളമുണ്ടാകും ഈ എസ്‌യുവിക്ക്.

നിലവിലെ ഡസ്റ്ററിന് 4.34 മീറ്റര്‍ നീളമുള്ളപ്പോള്‍ മൂന്നു വരി മോഡലിന് മൊത്തത്തില്‍ ഏകദേശം 4.6 മീറ്റര്‍ നീളമുണ്ടാകും. കൂടാതെ റിയര്‍ ഓവര്‍ഹാംഗും വലിയ വാതിലുകളും ഉള്‍ക്കൊള്ളാന്‍ വീല്‍ബേസ് അളവുകളും വര്‍ധിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡസ്റ്ററുമായി താരതമ്യപ്പെടുത്തുമ്പോള്‍ റിയര്‍ ഡിസൈന്‍ അല്‍പം വ്യത്യാസപ്പെട്ടിരിക്കും. ബോഡി പാനലുകള്‍, മെക്കാനിക്കല്‍ ബിറ്റുകള്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ എന്നിവ പങ്കിടുന്നതിനാല്‍ വരാനിരിക്കുന്ന 7 സീറ്റര്‍ എസ്‌യുവിക്ക് ന്യൂജെന്‍ ഡസ്റ്ററുമായി നിരവധി സാമ്യതകള്‍ ഉണ്ടാകും.

7

കൂടുതല്‍ പ്രീമിയം കസ്റ്റമേഴ്‌സിനെ ലക്ഷ്യം വെക്കുന്നതിനാല്‍ പുതിയ ഫീച്ചറുകളും ഉള്‍പ്പെടുത്തും. ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ പ്ലേ, പ്രീമിയം സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാര്‍ ടെക്നോളജി, ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ സവിശേഷ ഫീച്ചറുകള്‍ കാറില്‍ ഉള്‍ക്കൊള്ളിച്ചേക്കും.

വ്യത്യസ്ത വിപണികള്‍ക്കും ഡ്രൈവിംഗ് മുന്‍ഗണനകള്‍ക്കും അനുസൃതമായി നിരവധി എഞ്ചിന്‍ ഓപ്ഷനുകളുടെ ഒരു ശ്രേണി ഗ്ലോബല്‍-സ്‌പെക്ക് ഡസ്റ്റര്‍ അവതരിപ്പിക്കുന്നു. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റമുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, ഹൈബ്രിഡ് കോണ്‍ഫിഗറേഷനില്‍ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളും ബിഗ്‌സ്റ്ററിനും കിട്ടിയേക്കും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. 2WD, 4WD ഓപ്ഷനുകള്‍ കാറിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കോ, ഓഫ് റോഡ്, സ്‌നോ, സാന്‍ഡ്, ഓട്ടോ തുടങ്ങിയ ഡ്രൈവിംഗ് ഓപ്ഷനുകളുള്ള മള്‍ട്ടി-ഫീച്ചര്‍ കാറായിരിക്കും ഇത്.2025 പകുതിയോടെ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡസ്റ്റര്‍ ലോഞ്ച് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബിഗ്‌സ്റ്ററും പുറത്തിറങ്ങും. ഈ മോഡലുകള്‍ നിസാന്‍ റീബാഡ്ജ് ചെയ്ത് വില്‍ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV700, ടാറ്റ സഫാരി, ഹ്യുണ്ടായി അല്‍കാസര്‍, എംജി ഹെക്ടര്‍ പ്ലസ്, സിട്രണ്‍ C3 എയര്‍ക്രോസിന്റെ 7 സീറ്റര്‍ പതിപ്പ് എന്നിവയുമായി റെനോ ബിഗ്‌സ്റ്റര്‍ എസ്‌യുവി മത്സരിക്കും. മാത്രമല്ല അടുത്ത വര്‍ഷം ഇന്ത്യയില്‍ 7 സീറ്റര്‍ എസ്‌യുവികളുടെ എണ്ണം കൂടാന്‍ പോകുകയാണ്.

ഇതിനോടകം ശക്തമായ ഫാന്‍ബേസുള്ള ഡസ്റ്റര്‍ വീണ്ടും വില്‍പ്പനയ്ക്കെത്തുന്നത് റെനോ ബ്രാന്‍ഡിന് വലിയ കരുത്താകും. നിലവില്‍ ശക്തമായ മത്സരം നടക്കുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കാണ് എന്‍ട്രി എന്നതിനാല്‍ തന്നെ വില്‍പ്പനയില്‍ ശോഭിക്കാന്‍ തന്ത്രപ്രധാനമായ വില നിര്‍ണയം അത്യാവശ്യമായി വരും. ഏതായാലും ഇന്ത്യന്‍ വിപണിയിലെ തങ്ങളുടെ ഏറ്റവും സുപ്രധാനമായ വാഹനത്തിന്റെ ലോഞ്ച് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ റെനോ വൈകാതെ തന്നെ പുറത്ത് വിടുന്നതായിരിക്കും.

More from DriveSpark

Article Published On: Saturday, November 9, 2024, 14:15 [IST]
English summary
Renault duster test mule spotted in kerala images goes viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X