ഡസ്റ്റര്‍ ലുക്കില്‍ കുറഞ്ഞ വിലയുള്ള റെനോ ഇവി അവതരിച്ചു; ഇനി ഇന്ത്യക്കാരുടെ കാത്തിരിപ്പ് ഈ കാറിനായി
ഇന്ത്യയില്‍ നിലവില്‍ ബജറ്റ് വിലയില്‍ രണ്ട് ഇലക്ട്രിക് കാറുകള്‍ മാത്രമാണ് ലഭ്യമാകുന്നത്. ടാറ്റ ടിയാഗോ ഇവിയും എംജി കോമെറ്റും നിറഞ്ഞാടുന്ന എന്‍ട്രി ലെവല്‍ ഇവി വിഭാഗത്തില്‍ ഫ്രഞ്ച് കമ്പനിയായ റെനോ സാന്നിധ്യമറിയിക്കുമെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഒത്തിരി നാളായി. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഹാച്ച്ബാക്കായ ക്വിഡിന്റെ വൈദ്യുതീകരിച്ച പതിപ്പിലൂടെയാകും റെനോ ഇന്ത്യന്‍ ഇവി വിപണിയിലേക്ക് കാലെടുത്ത് വെക്കുകയെന്നാണ് അഭ്യൂഹങ്ങള്‍.
ക്വിഡ് ഇവിയിലൂടെ റെനോ ഇന്ത്യന്‍ ഇവി വിപണിയില്‍ പ്രവേശിക്കുന്നതിന്റെ പ്രിവ്യൂ എന്ന നിലയില്‍ ഇപ്പോള്‍ കമ്പനിയുടെ ബജറ്റ് ഓറിയന്റ്ഡ് ഗ്ലോബല്‍ ബ്രാന്‍ഡായ ഡാസിയ യൂറോപ്യന്‍ വിപണികള്‍ക്കായി പുതിയ തലമുറ സ്പ്രിംഗ് ഇവി വെളിപ്പെടുത്തി. അകത്തും പുറത്തും ചില കോസ്‌മെറ്റിക് ട്വീക്കുകളുള്ള ഡാസിയ സ്പ്രിംഗ് അടിസ്ഥാനപരമായി ഇലക്ട്രിക് ക്വിഡാണ്. 2025-ല്‍ എപ്പോഴെങ്കിലും 2024 സ്പ്രിംഗ് ഇവിയെ ന്യൂ-ജെന്‍ ക്വിഡായി റെനോ ഇന്ത്യയില്‍ കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

അപ്ഡേറ്റിന് ശേഷം ഇലക്ട്രിക് ഹാച്ച്ബാക്കിന് പുതിയ കളര്‍ ഓപ്ഷനുകള്‍ ലഭിച്ചു. ബ്രിക്ക് റെഡ്, സഫാരി ബീജ് പെയിന്റ് ഷേഡുകള്‍ ഇനി ഇലക്ട്രിക് ഹാച്ച് വാങ്ങാം. പ്രീ-ഫേസ്ലിഫ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്പ്രിംഗ് ഇവി വളരെയധികം പരിഷ്‌ക്കരിച്ച ഡിസൈനിലാണ് വരുന്നത്. ഫ്രഞ്ച് വാഹന നിര്‍മ്മാതാവിന്റെ ഏറ്റവും പുതിയ ഡിസൈന്‍ തത്വശാസ്ത്രം സ്വീകരിച്ചുകൊണ്ട് പുതിയ തലമുറ ഡസ്റ്ററില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ രൂപകല്‍പ്പന.
റെനോ ക്വിഡ് ഇവി എങ്ങനെ ഇരിക്കുമെന്നറിയാന്‍ ന്യൂജെന്‍ സ്പ്രിംഗ് ഇവിയെ ശ്രദ്ധിച്ചാല്‍ മതി. ഡസ്റ്റര്‍-പ്രചോദിത ഫ്രണ്ട് ഗ്രില്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും വന്നതോടെ പുതിയ ഡാസിയ സ്പ്രിംഗ് ഇവി മുമ്പത്തേക്കാള്‍ ആധുനികവും ചങ്കിയുമായി കാണപ്പെടുന്നു. എസ്‌യുവി ശൈലിയിലുള്ള സ്‌കിഡ് പ്ലേറ്റും ബമ്പര്‍ ഇന്‍ടേക്കുകളും ഇവിയുടെ ബോള്‍ഡ് ലുക്ക് ഉയര്‍ത്തുന്നുണ്ട്.

വശങ്ങളിലേക്ക് നീങ്ങുമ്പോള്‍ പുതിയ ഡിസൈനിലുള്ള വീലുകള്‍ കാണാം. ബ്ലാക്ക് ക്ലാഡിംഗും മസ്‌കുലര്‍ വീല്‍ ആര്‍ച്ചുകളും പുതിയ വീല്‍ ഡിസൈനിനെ പൂരകമാക്കുന്നു.16 ഇഞ്ച് അലോയ് വീലുകളിലാണ് കാര്‍ ഓടുക. അതേസമയം ഗ്രീന്‍ഹൗസ് ഏരിയയും വലിയ ഡോര്‍ ഹാന്‍ഡിലുകളും പ്രീഫെയ്‌സ്‌ലിഫ്റ്റ് മോഡലിലേത് തന്നെയാണ്. എന്നിരുന്നാലും ഫെന്‍ഡറുകള്‍ ചെറുതായി ട്വീക്ക് ചെയ്തിട്ടുണ്ട്.
C പില്ലറിന് ക്രോസ്ഓവര്‍ സ്റ്റാന്‍സ് നല്‍കുന്നതിനായി പരിഷ്‌കരിച്ച മോഡലില്‍ ഒരു റിബണ്‍ ചേര്‍ത്തിരിക്കുന്നു.ഇലക്ട്രിക് ഹാച്ചിന്റെ പിന്‍വശത്തും ചില്ലറ മേക്ക്ഓവറുകള്‍ നടപ്പാക്കിയിട്ടുണ്ട്. പിന്നില്‍ Y-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് സിഗ്‌നേച്ചറുകള്‍ ലഭിക്കുന്നു. ഒരു ബ്ലാക്ക് ട്രിം ഉപയോഗിച്ച് ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഒരു സ്പോര്‍ട്ടി ക്രോസ്ഓവര്‍ വൈബ് നല്‍കുന്നതിനായി ബമ്പറില്‍ ഹെവിയായി പ്ലാസ്റ്റിക് ക്ലാഡിംഗ് നല്‍കിയിട്ടുണ്ട്.

അകത്തളത്തിലേക്ക് നീങ്ങിയാല്‍ കാര്യമായ അപ്ഡേറ്റുകള്‍ക്ക് വിധേയമായ ഡാഷ്‌ബോര്‍ഡ് ഇപ്പോള്‍ അല്‍പ്പം മോഡേണായിട്ടുണ്ട്. 10 ഇഞ്ച് ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തോടൊപ്പം 7 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ക്യാബിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. എന്നാല്‍ എന്‍ട്രി ലെവല്‍ മോഡലുകള്‍ക്ക് ഈ ഫീച്ചറുകള്‍ ലഭിക്കില്ല.
എസി വെന്റുകള്‍, ഗിയര്‍ ഷിഫ്റ്റര്‍, ഡാഷ്ബോര്‍ഡ് മൗണ്ടഡ് ട്രേ എന്നിവ പുനര്‍രൂപകല്‍പ്പന ചെയ്ത് ഡാസിയ സ്പ്രിംഗ് ഇവിയുടെ ഇന്റീരിയറിന്റെ ഫീല്‍ തന്നെ മാറ്റിയിട്ടുണ്ട്. അപ്‌ഡേറ്റഡ് ഡാസിയ സ്പ്രിംഗ് ഇവി 308 ലിറ്റര്‍ ബൂട്ട് സ്റ്റോറേജിന് പുറമെ 35 ലിറ്റര്‍ ശേഷിയുള്ള ഫ്രങ്കും വാഗ്ദാനം ചെയ്യുന്നു. ADAS ടെകിനൊപ്പം വിപുലമായ കസ്റ്റമൈസേഷന്‍ സാധ്യതകള്‍ക്കായി യൂക്ലിപ്പ് ആക്‌സസറി മൗണ്ടിംഗ് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിസൈന്‍, ഫീച്ചര്‍ അപ്ഡേറ്റുകള്‍ നടപ്പാക്കിയെങ്കിലും ഇവി മെക്കാനിക്കലായി അതേപടി തുടരുന്നു. തിരഞ്ഞെടുത്ത ട്രിമ്മുകളെ ആശ്രയിച്ച് ഇലക്ട്രിക് മോട്ടോര്‍ 44 bhp അല്ലെങ്കില്‍ 64 bhp പവര്‍ ഉത്പാദിപ്പിക്കുന്നത് തുടരും. ഒറ്റ ചാര്‍ജില്‍ 220 കിലോമീറ്റര്‍ ദൂരം ഓടാന്‍ അനുവദിക്കുന്ന 26.8 kWh ബാറ്ററി പായ്ക്കാണ് ഇവിക്ക് പവര്‍ നല്‍കുന്നത്. ഇത് 11 kW എസി ചാര്‍ജര്‍ വഴിയോ 30 kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ വഴിയോ ചാര്‍ജ് ചെയ്യാം.
ഇലക്ട്രിക് ഉപകരണങ്ങള്‍ പവര്‍ ചെയ്യുന്നതിനായി കാറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഉടമയെ അനുവദിക്കുന്ന ഒരു ബൈ-ഡയറക്ഷണല്‍ ചാര്‍ജിംഗ് ശേഷിയോടെയാണ് ഇവി വരുന്നത്. 5 സീറ്റര്‍ ഇലക്ട്രിക് ഹാച്ച്ബാക്ക് അടുത്തിടെ പുറത്തിറക്കിയ സിട്രണ്‍ eC3, ഫോക്സ്വാഗണ്‍, റെനോ, ഫിയറ്റ് എന്നിവയില്‍ നിന്ന് വരാനിരിക്കുന്ന ചെറു ഇവികള്‍ എന്നിവയുമായി മത്സരിക്കും. കാറിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. ഡെലിവറികള്‍ ഈ വര്‍ഷം രണ്ടാം പകുതിയില്‍ ആരംഭിക്കും.


Click it and Unblock the Notifications