മാരുതിയ്ക്കു മുന്നേ ഇവി സെഗ്മെന്റ് കൈയ്യടക്കാൻ റെനോ; ക്വിഡ് ഇവി പരീക്ഷണയോട്ടത്തിൽ

ആഗോളതലത്തിൽ ഇന്ത്യൻ വാഹന വിപണി വളരെ വേഗത്തിൽ തന്നെ വളർന്നു വരികയാണ്, അതിനാൽ തന്നെ മിക്ക പ്രമുഖ വാഹന നിർമ്മാതാക്കളും ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ശ്രദ്ധ കൂടുതൽ ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. റെനോ -നിസ്സാൻ സഖ്യത്തിനും ഇന്ത്യൻ വിപണിയിൽ വലിയ പദ്ധതികളുണ്ടെന്ന സ്ഥിരീകരണങ്ങൾ അടുത്തിടെ വന്നിരുന്നു, കാര്യമായ നവീകരണമാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്. പുത്തൻ പ്ലാനുകളുടെ ഭാഗമായി പല മോഡലുകളും ഇന്ത്യൻ വിപണിയിൽ ഈ സംഖ്യം താമസിയാതെ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ.

അതിന് കൂടുതൽ വിശ്വസനീയത നൽകിക്കൊണ്ട് ആഗോളതലത്തിൽ റെനോയുടെ ഉപബ്രാൻഡായ ഡാസിയയിൽ നിന്നുള്ള സ്പ്രിംഗ് ഇവി ഇപ്പോൾ ചെന്നൈയിൽ പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുകയാണ്. കനത്ത രീതിയിൽ കാമഫ്ലേജിനാൽ മൂടപ്പെട്ടിട്ടുണ്ടെങ്കിലും, ഇലക്ട്രിക് ഹാച്ച്ബാക്കിനു മുന്നിലെ DC എംബ്ലം ഡാസിയയാണെന്ന് വ്യക്തമായി തിരിച്ചറിയാൻ നമ്മെ സഹായിക്കും.

ഈ വർഷമാദ്യം ഏറ്റവും പുതിയ തലമുറ ഡസ്റ്ററിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ട് സ്പ്രിംഗ് ഇലക്ട്രിക് ഹാച്ച്ബാക്കിൻ്റെ മുഖം മിനുക്കിയ പതിപ്പ് ഡാസിയ അവതരിപ്പിച്ചിരുന്നു. യൂറോപ്യൻ വിപണിയിൽ മത്സരക്ഷമത നിലനിർത്തുന്നതിന് ചെറു ഇവിയുടെ ഇൻ്റീരിയറിന് കാര്യമായ അപ്‌ഡേറ്റുകൾ ലഭിച്ചിട്ടുണ്ട്. മുന്നിലും പിന്നിലും ഉള്ള വിഷ്വൽ പരിഷ്‌ക്കരണങ്ങൾ കാരണം 2024 ഡാസിയ സ്പ്രിംഗ് ഇവി ഒരു സ്‌പോർട്ടിയർ ലുക്ക് അവതരിപ്പിക്കുന്നു.

ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്‌കിഡ് പ്ലേറ്റ്, എയർ ഇൻലെറ്റുകൾ എന്നിവയ്‌ക്കൊപ്പം ഏറ്റവും പുതിയ ഡസ്റ്ററിനോട് സാമ്യമുള്ള ഒരു ഫ്രണ്ട് ഗ്രില്ലാണ് എക്സ്റ്റീരിയറിൽ വരുന്നത്. ബ്ലാക്ക് ക്ലാഡിംഗും മസ്കുലാർ വീൽ ആർച്ചുകളും ഉൾക്കൊള്ളുന്ന ഒരു എസ്‌യുവി ടൈപ്പ് ലുക്ക് അവതരിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു, പക്ഷേ ടെസ്റ്റ് മോഡൽ ബ്ലാക്ക് സ്റ്റീൽ വീലുകളിൽ മാത്രമേ വരൂ. പിന്നിൽ Y ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നു.

ക്യാബിനിൽ 10.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, 7.0 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, യൂക്ലിപ്പ് ആക്‌സസറി മൗണ്ടിംഗ് സിസ്റ്റം, ADAS ടെക്‌നോളജി, ബോണറ്റിന് കീഴിലുള്ള 35 ലിറ്റർ ഫ്രണ്ട് ട്രങ്ക്, ധാരാളം സ്റ്റോറേജിനായി 308 ലിറ്റർ ബൂട്ട് സ്പെയ്സ് എന്നിവ വരുന്നു. ഭാവിയിൽ ക്വിഡ് ഇവി വിപണിയിൽ എത്തിയാൽ ഈ ഫീച്ചറുകൾ ഇന്ത്യയിൽ എത്തുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

നെക്സ്റ്റ് ജെൻ റെനോ ക്വിഡ് ഇവിയായ ഡാസിയ സ്പ്രിംഗ് ഇവി, വേരിയൻ്റുകളെ അടിസ്ഥാനമാക്കി 44 hp അല്ലെങ്കിൽ 64 hp വികസിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ സജ്ജീകരണം ഉപയോഗിക്കുന്നു. 26.8 kWh ബാറ്ററി പായ്ക്കിന് WLTP സൈക്കിളിൽ 220 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

11 kW AC ചാർജർ അല്ലെങ്കിൽ 30 kW DC ഫാസ്റ്റ് ചാർജർ ആഗോളതലത്തിൽ വാഹനത്തിനൊപ്പം ലഭ്യമാണ്. ചെറിയ ഇലക്ട്രിക് ഉപകരണങ്ങളും പവർ ചെയ്യാൻ ബാറ്ററി ഉപയോഗിക്കാം എന്നതിനാൽ ഇത് ബൈ ഡയറക്ഷണൽ ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നു. ഇത് വളരെ ഉപകാരപ്രദവും മികച്ചതുമായ ഫീച്ചറാണ്.

അഞ്ച് സീറ്ററായ ഡാസിയ സ്പ്രിംഗ് ഇവി സിട്രൺ eC3, ഫോക്‌സ്‌വാഗൺ, റെനോ, ഫിയറ്റ് എന്നിവയിൽ നിന്നുള്ള ചെറിയ ഇവികളോടാണ് മത്സരിക്കുന്നത്. ഇന്ത്യൻ വിപണിയ്‌ക്കായുള്ള ഒരു എൻട്രി ലെവൽ A -സെഗ്‌മെൻ്റ് ഇവി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. പുത്തൻ ഇവിയുടെ ഇന്ത്യൻ അവതരണത്തെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ കൃത്യമായി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Tuesday, August 6, 2024, 13:59 [IST]
English summary
Renault kwid ev caught in camera while testing in chennai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X