6 ലക്ഷത്തിന് 7 സീറ്റര്‍ എംപിവി, ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് കാര്‍! റെനോയുടെ ഞെട്ടിക്കുന്ന അപ്‌ഡേറ്റ്‌സ്

ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഫ്രഞ്ച് കാര്‍ ബ്രാന്‍ഡാണ് റെനോ. നിലവില്‍ ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. ഇപ്പോള്‍ പുതിയ ഫീച്ചറുകളും നിറങ്ങളുമെല്ലാം ചേര്‍ത്ത് തങ്ങളുടെ മോഡല്‍ നിര അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് റെനോ. അതിനെ കുറിച്ച് വിശദമായി നോക്കാം.

2024 അപ്ഡേറ്റിലൂടെ റെനോ ഇന്ത്യ അതിന്റെ മുഴുവന്‍ റേഞ്ചും പുതുക്കിയിരിക്കുകയാണ്. ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നീ മോഡലുകള്‍ക്ക് ഫീച്ചര്‍ അപ്ഗ്രേഡുകള്‍ക്കൊപ്പം പരിഷ്‌കരിച്ച വില കൂടി നിശ്ചയിച്ചിരിക്കുകയാണ്. പുതുക്കിയ മോഡലുകള്‍ക്കൊപ്പം ഭാവി പദ്ധതികളും റെനോ വെളിപ്പെടുത്തി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ ലോഞ്ചുകളാണ് റെനോ പ്ലാന്‍ ചെയ്തിരിക്കുന്നത്.

renault kwid kiger triber updated

നെക്‌സ്റ്റ് ജെന്‍ കൈഗര്‍, ട്രൈബര്‍ എന്നിവക്കൊപ്പം പുതിയ ബി-സെഗ്‌മെന്റ്, സി-സെഗ്‌മെന്റ് എസ്‌യുവികളും ബ്രാന്‍ഡ് ഇന്ത്യയില്‍ അവതരിപ്പിക്കും. മാത്രമല്ല ഇന്ത്യന്‍ വിപണിക്കായി ഒരു മാസ് മാര്‍ക്കറ്റ് ഇവിയും റെനോയുടെ മനസ്സിലുണ്ട്. റെനോയുടെ മോഡല്‍ അപ്‌ഡേറ്റുകളിലേക്ക് മടങ്ങി വന്നാല്‍ ഏറ്റവും താങ്ങാനാവുന്ന 7 സീറ്റര്‍ കാറായ പുതിയ ട്രൈബര്‍ ഇപ്പോള്‍ 5.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ലഭ്യമാക്കുന്നത്.

RXE, RXL, RXT, RXZ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ 2024 റെനോ ട്രൈബര്‍ ലഭിക്കും. ടോപ് സ്‌പെക് RXZ AT വേരിയന്റിന് 8.74 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. കൈഗറില്‍ നിന്ന് കടമെടുത്ത പുതിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം വയര്‍ലെസ് ചാര്‍ജര്‍, ഡ്രൈവര്‍ ആംറെസ്റ്റ്, പവര്‍ഡ് ഒആര്‍വിഎമ്മുകള്‍ എന്നീ ഫീച്ചറുകള്‍ ഇപ്പോള്‍ എംപിവിയില്‍ റെനോ ലഭ്യമാക്കിയിട്ടുണ്ട്.

renault triber

മാത്രമല്ല, സ്റ്റാന്‍ഡേര്‍ഡ് കളര്‍ ഓപ്ഷനുകള്‍ക്ക് പുറമെ പുതിയ സ്റ്റെല്‍ത്ത് ബ്ലാക്ക് എക്സ്റ്റീരിയര്‍ നിറത്തിലും പുതിയ ട്രൈബര്‍ വാങ്ങാന്‍ സാധിക്കും. റിയര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്ന കാറില്‍ 15 സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മെക്കാനിക്കലായി എംപിവിക്ക് മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

72 bhp പവറും 96 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ട്രൈബറിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ AMT ഗിയര്‍ബോക്‌സുകള്‍ക്കൊപ്പം വരുന്നു. മാരുതി എര്‍ട്ടിഗയാണ് റെനോ ട്രൈബറിന്റെ പ്രധാന എതിരാളി.

renault kiger

5.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് 2024 റെനോ കൈഗര്‍ പുറത്തിറക്കിയിരിക്കുന്നത്. ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ക്കൊപ്പം കുഞ്ഞന്‍ എസ്‌യുവിക്ക് പുതിയ വേരിയന്റുകളും ലഭിക്കുന്നു. നാച്ചുറലി ആസ്പിറേറ്റഡ്, ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ തുടര്‍ന്നും വാഗ്ദാനം ചെയ്യും. 2024 കൈഗറിന്റെ ക്യാബിനില്‍ ലെതറില്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിനൊപ്പം സെമി-ലെതറെറ്റ് സീറ്റുകള്‍ക്ക് പുതിയ ഷേഡും ലഭിക്കുന്നു.

റെഡ് ബ്രേക്ക് കാലിപ്പറുകള്‍, ബെസല്‍-ലെസ് ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഓട്ടോ-ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍ക്ക് വെല്‍ക്കം-ഗുഡ്‌ബൈ ഫംഗ്ഷനുകള്‍ എന്നിവ എസ്‌യുവിയില്‍ ചേര്‍ത്തിട്ടുണ്ട്. റിയര്‍ സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡറിനൊപ്പം എസ്‌യുവിയില്‍ 15 സേഫ്റ്റി ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്. RXT (0) മാനുവല്‍, RXT (O) CVT, RXL മാനുവല്‍, RXL AMT എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇപ്പോള്‍ പുതിയ കൈഗര്‍ വാങ്ങാം.

ടോപ് സ്‌പെക് വേരിയന്റായ RXL AMT-ക്ക് 7.09 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടത്. ടാറ്റ നെക്‌സോണ്‍, നിസാന്‍ മാഗ്‌നൈറ്റ്, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ എന്നിവയാണ് കൈഗറിന്റെ എതിരാളികള്‍. 4.69 ലക്ഷം രൂപ മുതലാണ് 2024 റെനോ ക്വിഡിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി വരുന്ന ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്കാണ് 2024 റെനോ ക്വിഡ്. റെനോ ക്വിഡ് ക്ലൈംബര്‍ പതിപ്പിന് മൂന്ന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷന്‍സ് ലഭിക്കുന്നു. RXL(O) വേരിയന്റിന് ഇപ്പോള്‍ 8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കുന്നതോടെ ഈ ഫീച്ചറുമായി വരുന്ന ഏറ്റവും താങ്ങാനാവുന്ന ഹാച്ച്ബാക്കായി ക്വിഡ് മാറി.

renault kwid

മാത്രമല്ല ഈസി-ആര്‍ എഎംടിയുമായി റെനോ RXL(O) വേരിയന്റ് അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ലഭിക്കുന്ന ഓട്ടോമാറ്റിക് കാറായും റെനോ ക്വിഡ് മാറി. 14 സേഫ്റ്റി ഫീച്ചറുകളും കമ്പനി കാറില്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്നു. മെക്കാനിക്കലായി ഹാച്ചില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല.

More from DriveSpark

Article Published On: Tuesday, January 9, 2024, 14:55 [IST]
English summary
Renault kwid triber kiger gets 2024 update added more features and variants
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X