നൈറ്റ് ആൻഡ് ഡേ എഡീഷനുമായി റെനോ, വമ്പൻ മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാമോ
റെനോ ഇന്ത്യ ആഭ്യന്തര വിപണിയിൽ നൈറ്റ് ആൻഡ് ഡേ ലിമിറ്റഡ് എഡിഷൻ പതിപ്പുകൾ ക്വിഡ്, കൈഗർ, ട്രൈബർ എന്നീ മോഡലുകൾക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുകയാണ്. ഈ ലിമിറ്റഡ് എഡിഷനുകൾ ഡ്യുവൽ-ടോൺ എക്സ്റ്റീരിയറും പുതിയ ഫീച്ചറുകളുമായിട്ടാണ് വിപണിയിൽ എത്തുന്നത്. ഈ മോഡലുകൾക്ക് എന്തൊക്കെ മാറ്റങ്ങളാണ് വരുന്നതെന്ന് വിശദമായി തന്നെ പരിശോധിച്ചാലോ. റെനോ ക്വിഡിൻ്റെ നൈറ്റ് ആൻ്റ് ഡേ പതിപ്പിൻ്റെ എക്സ്ഷോറൂം വില 4.99 ലക്ഷം രൂപയാണ്. അതേസമയം, നൈറ്റ് ആൻഡ് ഡേ കൈഗർ എഡിഷൻ്റെ മാനുവൽ പതിപ്പിൻ്റെ വില 6.75 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിൻ്റെ വില 7.25 ലക്ഷം രൂപയുമാണ്.
ഈ രണ്ട് മോഡലുകളും RXL വേരിയൻ്റിനേക്കാൾ 15,000 രൂപ കൂടുതലാണ്. മറുവശത്ത്, ട്രൈബർ നൈറ്റ് ആൻഡ് ഡേ പതിപ്പും RXL പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും, അതിൻ്റെ വിലയിൽ ഇരുപതിനായിരം രൂപ കൂടുതലാണ്. 7 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിൽ ഇത് സ്വന്തമാക്കാൻ സാധിക്കും. ഈ പതിപ്പ് ഒരു പ്രത്യേക പേൾ വൈറ്റ് ബോഡി കളറിൽ മാത്രമായിരിക്കും ലഭ്യമാകുക.

ഇതിന് കറുത്ത റൂഫ് ലഭിക്കുന്നത് വാഹനത്തെ ഡ്യുവൽ ടോൺ ആക്കുന്നു. പിയാനോ ബ്ലാക്ക് ഗ്രിൽ, വീൽ കവറുകൾ, നെയിംപ്ലേറ്റ്, ഒആർവിഎം എന്നിവയും വാഹനത്തിൻ്റെ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നവയാണ്. കൈഗറിലെ ടെയിൽഗേറ്റ് ഗാർണിഷും പിയാനോ ബ്ലാക്ക് നിറത്തിലാണ്. കൈഗറിലും ട്രൈബറിലും ലഭ്യമായ ഫീച്ചറുകളെക്കുറിച്ച് നോക്കിയാൽ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും റിയർ വ്യൂ ക്യാമറയും ഉള്ള ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഇതിനുള്ളത്.
ട്രൈബർ നൈറ്റ് ആൻഡ് ഡേ എഡിഷനിലും പിൻ പവർ വിൻഡോ നൽകിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ അംഗീകൃത ഡീലർഷിപ്പുകളിലും സെപ്റ്റംബർ 17 മുതൽ പ്രത്യേക പതിപ്പിനുള്ള ബുക്കിംഗ് ആരംഭിക്കും. എല്ലാ മോഡലുകളും പരിമിതമായ അളവിൽ മാത്രമേ വിൽക്കപ്പെടുകയുള്ളൂ എന്നത് കൊണ്ട് തന്നെ ആദ്യം വരുന്നവർക്ക് ആദ്യം നൽകുന്ന അടിസ്ഥാനത്തിലായിരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 1600 യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്ക്കുള്ളത്.

മൂന്ന് വാഹനങ്ങളിലും കമ്പനി മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.0 ലിറ്റർ, 3 സിലിണ്ടർ എഞ്ചിനാണ് റെനോ കൈഗറിന് ലഭിക്കുന്നത്. ഈ പവർട്രെയിൻ 98.3 bhp കരുത്തും 152 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. റെനോ ക്വിഡിന് 1.0 ലിറ്റർ, 3 സിലിണ്ടർ പവർട്രെയിൻ ഉണ്ട്. റെനോ ട്രൈബറിനും ഇതേ എഞ്ചിൻ തന്നെയാണ് കമ്പനി നൽകിയിരിക്കുന്നത്. 1.0 ലിറ്റർ ടർബോ എൻജിൻ മോഡലിലും റെനോ കൈഗർ നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.
ഇതോടൊപ്പം തന്നെ അപകടസാധ്യത കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന, ഇന്ത്യയിലെ എല്ലാ ഉൽപ്പന്ന ശ്രേണിയിലും പുതിയതും മെച്ചപ്പെടുത്തിയതുമായ സുരക്ഷാ ഫീച്ചറുകൾ റെനോ നവീകരിച്ചിട്ടുണ്ട്. ഹ്യൂമൻ ഫസ്റ്റ് പ്രോഗ്രാമിന് കീഴിൽ, പുതിയതും, പരിചയസമ്പന്നരായ ഡ്രൈവർമാർക്ക് വേണ്ടി, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് സിസ്റ്റത്തോടൊപ്പം തന്നെ, വളഞ്ഞ റോഡുകളിൽ മെച്ചപ്പെട്ട നിയന്ത്രണത്തിനായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം റെനോ ഇന്ത്യയുടെ ലിസ്റ്റിലുണ്ട്.

അത് വഴിയായി ബ്രേക്കിംഗിന് ശേഷം കാർ റോൾ-ബാക്ക് ചെയ്യുന്നത് തടയുന്നു, ചക്രങ്ങളുടെ വേഗതയിലുളള ക്രമക്കേടുകൾ തിരിച്ചറിയുന്ന ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), വഴുവഴുപ്പുള്ള പ്രതലങ്ങളിൽ ഗ്രിപ്പ് നിലനിർത്താനും അപകടങ്ങൾ തടയാനും സ്പിന്നുകൾ സ്വയമേവ കുറയ്ക്കുന്നു, തത്സമയ അലേർട്ടുകൾ നൽകുന്ന ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS). സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട്, എല്ലാ വേരിയൻ്റുകളിലും ഇപ്പോൾ പിൻ സീറ്റ് ബെൽറ്റ് റിമൈൻഡർ ഫീച്ചർ ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








