7 പേര്‍ക്ക് സുഖമായി പോകാവുന്ന കാറിന് വില വെറും 6 ലക്ഷം! ഇപ്പോള്‍ കൊതിപ്പിക്കുന്ന ഓഫറില്‍ വാങ്ങാം

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ മൂന്ന് മോഡലുകളാണ് ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. ക്വിഡ് ഹാച്ച്ബാക്ക്, കൈഗര്‍ എസ്‌യുവി, ട്രൈബര്‍ 7 സീറ്റര്‍ കാര്‍ എന്നിവയാണവ. ഈ മാസം ഒരു റെനോ കാര്‍ വീട്ടിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്നിലേക്ക് ആകര്‍ഷകമായ ഓഫറുകള്‍ കമ്പനി മുന്നോട്ട്‌വെക്കുന്നുണ്ട്. അവയെ കുറിച്ച് വിശദമായി വായിക്കാം.

ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, ലോയല്‍റ്റി ബോണസ് എന്നിവയ്ക്കൊപ്പം, തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് അഡീഷനല്‍ റഫറല്‍, കോര്‍പ്പറേറ്റ്, ലോയല്‍റ്റി ബെനഫിറ്റുകള്‍ നേടാനാണ് ഈ മാസം അവസരമുള്ളത്. മൂന്ന് മോഡലുകളിലെയും എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ക്ക് ലോയല്‍റ്റി ബോണസ് മാത്രമേ ലഭിക്കൂ എന്നത് ശ്രദ്ധിക്കുക.റെനോ കമ്പനി ഇപ്പോള്‍ റിലീവ് എന്ന പേരില്‍ വെഹിക്കിള്‍ സ്‌ക്രാപ്പേജ് സ്‌കീം നടപ്പാക്കി വരുന്നുണ്ട്.

renault kwid

പദ്ധതിയിലൂടെ നിയമപരമായ സര്‍ട്ടിഫിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്നത് എളുപ്പമാണ്. മാത്രമല്ല പരിസ്ഥിതി സൗഹൃദമായ സ്‌ക്രാപ്പേജിനെയും ഡിസ്മാന്റ്‌ലിംഗ് ഡ്രൈവിനെയും പിന്തുണയ്ക്കാന്‍ ഉപഭോക്താവിന് പറ്റുന്നു. ഈ ഒരു പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അഡീഷനല്‍ എക്‌സ്‌ചേഞ്ച് ബെനഫിറ്റുകളും നേടാനാകും. ഓരോ റെനോ കാറുകളും വാങ്ങുമ്പോള്‍ ഉപഭോക്താവിന് എത്ര രൂപ വരെ ലാഭിക്കാമെന്ന് ചുവടെ വിശദീകരിക്കാം.

ക്വിഡ്: ഇന്ത്യയില്‍ റെനോ വില്‍പ്പനക്കെത്തിക്കുന്ന ഏറ്റവും കുറഞ്ഞ വിലയിലുള്ള കാറാണ് ക്വിഡ്. മാരുതി സുസുക്കി ആള്‍ട്ടോ K10-ന്റെ നേരിട്ടുള്ള എതിരാളിയായ ക്വിഡിന് ഈ മാസം 40,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. 68 bhp പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിന് കരുത്ത് പകരുന്നത്. എഞ്ചിന്‍ മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. 4.70 ലക്ഷം മുതല്‍ 6.45 ലക്ഷം രൂപ വരെയാണ് ക്വിഡിന്റെ എക്‌സ്‌ഷോറൂം വില.

കൈഗര്‍: ഇന്ത്യയില്‍ ഇന്ന് ഏറ്റവും ഡിമാന്‍ഡുള്ള കാര്‍ വിഭാഗമാണ് എസ്‌യുവികള്‍. ഈ മാസം ഒരു എസ്‌യുവി വാങ്ങാന്‍ താല്‍പര്യപ്പെടുന്ന ആളുകള്‍ക്ക് 40000 രൂപ വരെ കിഴിവില്‍ റെനോ കൈഗര്‍ എസ്‌യുവി സ്വന്തമാക്കാം. എസ്‌യുവി വിഭാഗത്തില്‍ തന്നെ രണ്ട് സെഗ്‌മെന്റുകളില്‍ റെനോ കൈഗര്‍ മാറ്റുരക്കുന്നു.

renault kiger

എന്‍ട്രി ലെവല്‍ വേരിയന്റുകള്‍ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്നിവയോടും നിസാന്‍ മാഗ്‌നൈറ്റിനോടും എതിരിടുന്നു. അതേ സമയം ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ടാറ്റ നെക്‌സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര 3X0 എന്നിവയുടെ വെല്ലുവിളി നേരിടേണ്ടതായി വരുന്നു. കൈഗര്‍ എസ്‌യുവി നാല് എഞ്ചിന്‍, ഗിയര്‍ബോക്സ് കോമ്പിനേഷനുകളില്‍ ലഭ്യമാണ്.

72 bhp, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍, എഎംടി ഓപ്ഷനുകളില്‍ വരുന്നു. 100 bhp, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളുമായി ജോടിയാക്കുന്നു. 6.00 ലക്ഷം രൂപ മുതലാണ് റെനോ കൈഗറിന്റെ വില ആരംഭിക്കുന്നത്. റേഞ്ച് ടോപ്പിംഗ് വേരിയന്റിന് 11.23 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

renault triber

ട്രൈബര്‍: ഇന്ത്യയില്‍ ഇന്ന് ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന 7 സീറ്റര്‍ കാറാണ് റെനോ ട്രൈബര്‍. ഈ കോംപാക്റ്റ് സെവന്‍ സീറ്റര്‍ കാറിന് ഈ മാസം മൊത്തം 35,000 രൂപ വരെ കിഴിവാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൈഗറിന്റെ അതേ 72 bhp, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ട്രൈബറിനും കരുത്ത് പകരുന്നത്.

മാനുവല്‍, എഎംടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതില്‍ വരുന്നു. 6.00 ലക്ഷം മുതല്‍ 8.98 ലക്ഷം വരെയാണ് ഈ മൂന്നുവരി മോഡലിന്റെ എക്‌സ്‌ഷോറൂം വില. ശ്രദ്ധിക്കുക ഈ ഡിസ്‌കൗണ്ട് ഓഫറുകള്‍ നഗരത്തിനും സ്‌റ്റോക്കിന്റെ ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് റെനോയുടെ ഈ മാസത്തെ ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ അടുത്തുള്ള റെനോ ഡീലര്‍ഷിപ്പുമായി ബന്ധപ്പെടുക.

renault kwid kiger triber

റെനോയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ കൈഗര്‍ എസ്‌യുവിയുടെ ഒരു സ്‌പോര്‍ട്ടിയര്‍ വേരിയന്റ് പുറത്തിറക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. വരും ആഴ്ചകളില്‍ ഇത് വിപണിയില്‍ എത്തുമെന്നാണ് സൂചന. മാത്രമല്ല ഐതിഹാസിക മോഡലായ ഡസ്റ്ററിന്റെ റീഎന്‍ട്രിക്ക് വേണ്ടിയും വാഹനപ്രേമികള്‍ കാത്തിരിക്കുകയാണ്. ഇതിനോടകം ആഗോള വിപണികളില്‍ അവതരിപ്പിച്ച ന്യൂജെന്‍ ഡസ്റ്ററിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്ത് വരും.

More from DriveSpark

Article Published On: Thursday, May 16, 2024, 10:36 [IST]
English summary
Renault offer may 2024 up to rs 40000 discount on kwid kiger triber
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X