അംബാനിയുടേയും അദാനിയുടേയും വരെ കണ്ണുതള്ളുന്ന വില; ഈ റോൾസ് റോയ്‌സ് ചില്ലറക്കാരനല്ല!
ഏകദേശം 209 കോടി രൂപ വിലമതിക്കുന്ന തങ്ങളുടെ കോച്ച് ബിൽറ്റ് ഡ്രോപ്പ്ടെയിലിൻ്റെ മൂന്നാമത്തെ ഉദാഹരണം റോൾസ് റോയ്സ് വെളിപ്പെടുത്തി. ആർക്കാഡിയ ഡ്രോപ്‌ടെയിൽ എന്ന് വിളിക്കപ്പെടുന്ന ഇത് സിംഗപ്പൂരിലെ ഒരു സ്വകാര്യ ചടങ്ങിലാണ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയത്, കഴിഞ്ഞ വർഷം നാല് പ്രൊഡക്ഷൻ റണ്ണിൻ്റെ ഭാഗമായി പ്രദർശിപ്പിച്ച അമേത്തിസ്റ്റ്, ലാ റോസ് നോയർ കാറുകളെ ഇത് പിന്തുടരുന്നു.
ഇന്തോനേഷ്യ, സിംഗപ്പൂർ, വിയറ്റ്നാം എന്നിവയുൾപ്പെടെ വാഹനത്തിന്റെ കമ്മീഷണറുടെ പ്രിയപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള വാസ്തുവിദ്യയും രൂപകൽപ്പനയും ആർക്കാഡിയയെ പ്രചോദിപ്പിച്ചതായി പറയപ്പെടുന്നു. റോൾസ് റോയ്‌സ് പറയുന്നതനുസരിച്ച്, "കൂടുതൽ സൂക്ഷ്മ പഠനത്തിൽ ഒരു മാസ്മരികത" സൃഷ്ടിക്കാൻ കാറിൻ്റെ വൈറ്റ് പെയിൻ്റ് ഷെയ്ഡിൽ അലുമിനിയം, ഗ്ലാസ് കണികകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

മറ്റ് മൂന്ന് ഡ്രോപ്‌ടെയിലുകളിൽ നിന്ന് വ്യത്യസ്തമായി, ആർക്കാഡിയയുടെ കാർബൺ ഫൈബർ റ്റബ്ബിൻ്റെ താഴത്തെ ഭാഗം പെയിൻ്റ് ചെയ്തിട്ടുണ്ട്, അതേ സിൽവർ ഫിനിഷാണ് ഇതിന് ലഭിക്കുന്നത്. അകത്ത്, കമ്മീഷണറുടെ പ്രിയപ്പെട്ട വീടുകളും ക്ലാസിക് കാറുകളും റഫറൻസ് ചെയ്തുകൊണ്ടാണ് ആർക്കാഡിയയുടെ വുഡൻ പാനലിംഗ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
സാൻ്റോസ് സ്‌ട്രെയിറ്റ് ഗ്രെയിൻ റോസ്‌വുഡ് അതിൻ്റെ "സമ്പന്നമായ ടെക്‌സ്‌ചറിനായി" ഇതിനായി തിരഞ്ഞെടുത്തു, എന്നാൽ ഇതുവരെ റോൾസ് റോയ്‌സിൽ ഉപയോഗിച്ചിരുന്ന ഏതൊരു തടിയുടെയും ഏറ്റവും ടൈറ്റ് ഗ്രെയിനുകളിൽ ഒന്നായിരുന്നു ഇത് എന്നത്, ഒരു പ്രധാന എഞ്ചിനീയറിംഗ് വെല്ലുവിളി ഉയർത്തി. പ്രത്യക്ഷത്തിൽ, മെഷീൻ വർക്ക് ചെയ്യുമ്പോൾ അത് എളുപ്പത്തിൽ കീറുകയും ഉണങ്ങുമ്പോൾ പൊട്ടാൻ സാധ്യതയുള്ളതുമാണ്.

ഉഷ്ണമേഖലാ കാലാവസ്ഥയിൽ കാറിൻ്റെ ലൈഫ്ടൈം മുഴുവൻ ഈ വുഡൻ വർക്ക് സംരക്ഷിക്കാൻ ഒരു ബെസ്പോക്ക് ലാക്വർ വികസിപ്പിക്കേണ്ടതുമുണ്ട്. റോൾസ് റോയ്‌സ് പറയുന്നതനുസരിച്ച് സൂപ്പർയാച്ച് കോട്ടിംഗുകൾ ആദ്യം പരിഗണിച്ചിരുന്നു എങ്കിലും പതിവായി ഇവ അപ്ലൈ ചെയ്യേണ്ടതായി വരും എന്നതിനാൽ ആ നീക്കം വേണ്ടെന്നു വെച്ചു. മൊത്തത്തിൽ, കോട്ടിംഗ് വികസിപ്പിക്കുന്നതിനും 233 തടിക്കഷണങ്ങളിൽ പ്രവർത്തിപ്പിക്കുന്നതിനും 8000 മണിക്കൂറിലധികം സമയം വേണ്ടിവന്നു, എന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.
രണ്ട് വർഷത്തെ ഗവേഷണവും അഞ്ച് മാസത്തെ അസംബ്ലിയും ആവശ്യമായ റോൾസ് റോയ്‌സിൻ്റെ സ്വന്തം ഡിസൈനിൽ ഒരുക്കിയിരിക്കുന്ന ഒരു ക്ലോക്കും ഡാഷ്‌ബോർഡിൽ ഉണ്ട്, കമ്പനി ഇതുവരെ വികസിപ്പിച്ചെടുത്തതിൽ വച്ച് ഇത്തരത്തിലുള്ള ഏറ്റവും സങ്കീർണ്ണമായ ഭാഗമാണിത്. ലെതർ ഇൻ്റീരിയർ രണ്ട് പൂർണ്ണമായ ബെസ്പോക്ക് നിറങ്ങളിലാണ് നിർമ്മാതാക്കൾ പൂർത്തിയാക്കിയിരിക്കുന്നത്.

ഇതിൽ ഉപയോഗിച്ചരിക്കുന്ന പ്രധാന ലെതർ ഷെയ്ഡ് എന്നത് ഒരു ബെസ്പോക്ക് വൈറ്റ് നിറമാണ്, എക്സ്റ്റീരിയർ പെയിൻ്റ് തീമിന് സമാനമായി ഇത് തുടരുന്നു, അതേസമയം കോൺട്രാസ്റ്റ് ലെതർ വർക്കുകൾക്ക് ഒരു ബെസ്പോക്ക് ടാൻ നിറമാണ് റോൾസ് റോയ്സ് നൽകിയിരിക്കുന്നത്. ഇൻ്റീരിയറിൽ നാല് ഡ്രോപ്‌ടെയിൽ മോട്ടോർ കാറുകളെയും ഒന്നിപ്പിക്കുന്ന ഒരു ഷാൾ പാനലും ഉൾപ്പെടുന്നു.
കൂടാതെ റോൾസ് റോയ്‌സ് മോട്ടോർ കാറിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ തുടർച്ചയായ വുഡൻ സെക്ഷൻ ആണിത്. ആർക്കാഡിയ ഡ്രോപ്‌ടെയിലിൽ, റിയർ ഡെക്കിൻ്റെ അതേ സാൻ്റോസ് സ്‌ട്രെയിറ്റ് ഗ്രെയിൻ ഓപ്പൺ പോർ വെനീറിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്, അതേ 55 -ഡിഗ്രി ആംഗിളിൽ ബുക്ക് -മാച്ച് ചെയ്‌തിരിക്കുന്നു, ഡോർ ലൈനിംഗുകളിലേക്ക് വ്യക്തിഗതമായി ഷെയിപ്പ് ചെയ്ത ലീവ് സ്ട്രൈപ്പുകൾ ചേർത്തിരിക്കുന്നു.

രണ്ട് സീറ്റുകളുള്ള റോഡ്‌സ്റ്ററിന് നമുക്ക് ഏവർക്കും പരിചിതമായ ട്വിൻ ടർബോചാർജ്ഡ് 6.75 ലിറ്റർ V12 എഞ്ചിൻ യൂണിര്റ് ആണ് കരുത്ത് പകരുന്നത്, ഇത് എക്സ്ട്ര 30 bhp പവർ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, അങ്ങനെ ആകെ മൊത്തം 601 bhp പരമാവധി പവറും 841 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു.


Click it and Unblock the Notifications








