ആരൊക്കെ വന്നാലും പോയാലും സ്കോർപിയോ എന്നും രാജാവ്, ജൂലൈ മാസത്തിലെ ബുക്കിങ്ങെത്രയെന്ന് അറിയാമോ

മഹീന്ദ്ര തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിച്ചതോടെ ബ്രാൻഡിൻ്റെ വിൽപ്പന വലിയ രീതിയിൽ തന്നെ കൂടിയിട്ടുണ്ട് എന്ന് കാര്യത്തിൽ ഒരു സംശയവുമില്ല. എന്നാൽ ഒരിടയ്ക്ക് ഓപ്പൺ ബുക്കിംഗിൽ ഗണ്യമായ ഇടിവ് കണ്ടിരുന്നു.2024 ജൂലൈ വരെ, സ്കോർപിയോ ശ്രേണിക്ക് 58,000 യൂണിറ്റ് ഓപ്പൺ ഓർഡർ ബുക്കിംഗ് ഉണ്ടായിരുന്നു, ഇത് മെയ് മാസത്തിൽ ലഭിച്ച 86,000 ഓർഡറുകളെ അപേക്ഷിച്ച് ഏകദേശം 33 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതുവരെ 1.78 ലക്ഷം യൂണിറ്റുകൾ ഡെലിവറി ചെയ്യാനുണ്ട് എന്നാണ് കമ്പനിയുടെ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

അതേ സമയം, സ്കോർപിയോ എൻ, സ്കോർപിയോ ക്ലാസിക് എന്നിവ ഓരോ മാസവും 12,000 പുതിയ ബുക്കിംഗുകൾ രജിസ്റ്റർ ചെയ്യുന്നത് തുടരുകയാണ്. സ്കോർപിയോ ശ്രേണിക്ക് പുറമെ, ഥാറും കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഓപ്പൺ ഓർഡറുകളിൽ ഏകദേശം 29 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ ഥാർ റോക്സ് അവതരിപ്പിച്ചതോടെ ഇനി ബുക്കിങ്ങുകൾ കുമിഞ്ഞ് കൂടുമെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട.

ഇതിൽ പെർഫോമൻസിലേക്ക് നോക്കിയാൽ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 197 bhp പവറും 380 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 173 bhp പവറും 400 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണെന്നും മഹീന്ദ്ര പറയുന്നു. ഇവ രണ്ടും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം തെരഞ്ഞെടുക്കാനാവും.

സ്കോർപിയോ N സ്റ്റാൻഡേർഡായി റിയർ-വീൽ ഡ്രൈവുമായി വരുമ്പോൾ ടോപ്പ് എൻഡ് ഡീസൽ മോഡലിൽ ഫോർ-വീൽ-ഡ്രൈവ് ഓപ്ഷനും ലഭിക്കുന്നുണ്ട്. സേഫ്റ്റിയുടെ കാര്യത്തിലും പുതിയ മഹീന്ദ്ര എസ്‌യുവികളുടെ 5-സ്റ്റാർ നിലവാരം തന്നെ സ്കോർപിയോ N മോഡലും നിലനിർത്തിയിട്ടുണ്ട്. നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇഎസ്പി, ആറ് എയര്‍ബാഗുകള്‍ എന്നിവയോടൊപ്പം ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡും (MTV-CL) എന്നീ സവിശേഷതകളാണ് ജനപ്രിയ വാഹനത്തിൽ കമ്പനി ഒരുക്കിയിരിക്കുന്നത്.

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഡബിള്‍ ബാരല്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, വലിയ ടച്ച് സ്ക്രീൻ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 7 ഇഞ്ച് TFT കണ്‍സോളും ബില്‍റ്റ്-ഇന്‍ അലക്സയ്ക്കൊപ്പം അഡ്റിനോക്സ് കണക്റ്റിവിറ്റി, കണക്റ്റഡ് കാര്‍ ഫീച്ചറുകൾ, സണ്‍റൂഫ്, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകളാണ് സ്കോർപിയോ N എസ്‌യുവിയുടെ മറ്റ് ഫീച്ചറുകൾ.

റോക്സിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ മഹീന്ദ്ര അതിൻ്റെ ഫൈവ് ഡോർ ഥാർ റോക്സ് 12.99 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് എത്തിച്ചിരിക്കുന്നത്. ഗ്രിൽ എല്ലാം പുതിയതും ബോഡി കളർ പെയിൻ്റിൽ വരുന്നതും 360-ഡിഗ്രി ക്യാമറ സവിശേഷതയുടെ ഭാഗമായ ഫ്രണ്ട് പാർക്കിംഗ് ക്യാമറയും ഉണ്ട്. മോഡലിൻ്റെ കളറുകളെ കുറിച്ച് പറയുകയാണെങ്കിൽ, റോക്സ് 7 കളർ ഓപ്ഷനുകളിലാണ് വരുന്നത്, കൂടാതെ ചില പുതിയ നിറങ്ങളുമുണ്ട്.

പിന്നിലാണ് വാഹനത്തിൻ്റെ പ്രധാന മാറ്റം. പിന്നിലെ ഡോറുകളാണ് വാഹനത്തിൽ കമ്പനി കൊണ്ടുവന്നിരിക്കുന്ന പ്രധാനമായിട്ടുളള മാറ്റം. എന്നിരുന്നാലും, മുൻവശത്തെ ഡോർ ഹാൻഡിലുകൾ മാറ്റ് ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്, എന്നാൽ പിൻ ഡോർ ഹാൻഡിലുകൾ സി പില്ലറിന് സമീപം സ്ഥാപിച്ചിരിക്കുന്നതിനാൽ ബോഡി നിറത്തിലാണ് ഫിനിഷ് ചെയ്തിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 22, 2024, 16:43 [IST]
English summary
Scorpio range has an open order booking amounting to 58 000 units in july
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X