ഈ വർഷം വരാനിരിക്കുന്ന ഏഴ് ഇവികൾ ഇതൊക്കെയാണ്, ലിസ്റ്റിൽ ടാറ്റ മുതൽ വോൾവോ വരെ

ഇലക്ട്രിക് വാഹന വിപണി ഓരോ ദിവസം ചെല്ലുംന്തോറും കടുത്ത മത്സരത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2024 വർഷത്തിൽ നിരവധി വാഹനങ്ങളാണ് ഇവി വിപണിയിലേക്ക് എത്താൻ പോകുന്നത്. പല മോഡലുകളും വാഹനപ്രേമികൾ കാലങ്ങളായി കാത്തിരിക്കുന്നവ കൂടിയാണ്. ടാറ്റ കർവ്വ് ഇവി 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോഞ്ചുകളിലൊന്നാണ്. 2024-ൻ്റെ രണ്ടാം പകുതിയിൽ ലോഞ്ച് ചെയ്യപ്പെടാൻ സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നെക്സോൺ ഇവി, ഹാരിയർ എസ്‌യുവി എന്നിവയിൽ നിന്നുള്ള ഫീച്ചറുകളാണ് പുതിയ കർവ്വിൽ കമ്പനി നൽകിയിരിക്കുന്നത്.

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പൂർണ്ണമായി ഡിജിറ്റൽ 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ, ക്രൂയിസ് കൺട്രോൾ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവ കർവ്വ് ഇവിയിൽ പ്രതീക്ഷിക്കുന്ന സവിശേഷതകളിൽ ചിലതാണ്. സേഫ്റ്റിയുടെ വിശദാംശങ്ങളിലേക്ക് വന്നാൽ, ആറ് എയർബാഗുകൾ, EBD ഉള്ള ABS, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ADAS എന്നിവയെല്ലാം ലഭിക്കും.

പഞ്ച് ഇവിക്ക് ശേഷം ടാറ്റയുടെ പുതിയ Acti.EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ വാഹനമായിരിക്കും കർവ്വ് ഇവി. പവർട്രെയിൻ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല, എന്നാൽ 500 കിലോമീറ്റർ വരെയാണ് ഒറ്റ ചാർജിൽ നിന്ന് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.വാഹനത്തിന്റെ പ്രതീക്ഷിക്കുന്ന വില എക്സ്ഷോറൂം വില 30 ലക്ഷം രൂപയാണ്.

ഇതോടൊപ്പം തന്നെ ഹാരിയർ മിഡ്-സൈസ് എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് മോഡലും ടാറ്റ ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാരിയർ ഇവിക്ക് ഐസിഇ മോഡലിനെക്കാൾ മികച്ച ഡിസൈനും സ്റ്റൈലും നൽകുന്നതിനായി ട്വീക്ക് ചെയ്ത ഡിസൈൻ സ്‌പോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. നിലവിലുള്ള ഹാരിയറിൽ നിന്ന് മറ്റ് ഫീച്ചറുകൾ ലഭിക്കുമ്പോൾ ഇതിൽ ADAS ഫീച്ചറുകൾ പായ്ക്ക് ചെയ്യുമെന്നാണ് തോന്നുന്നത്. 2024 അവസാനത്തോടെയായിരിക്കും ടാറ്റ ഇത് വിപണിയിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവി മോഡലിന് ഐസിഇ മോഡലിന് സമാനമായ ഫീച്ചറുകളുടെ ഒരു നിര തന്നെ ലഭിക്കുകയും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ്, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, എയർ പ്യൂരിഫയർ എന്നിവ നൽകുകയും വേണം.

7 എയർബാഗുകൾ, EBD സഹിതമുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ എന്നിവ സുരക്ഷ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലെവൽ-2 ADAS ഫീച്ചറുകളുടെ ഒരു ഹോസ്റ്റും ഇതിന് ലഭിക്കും. അതോടൊപ്പം തന്നെ ഓൾ-വീൽ-ഡ്രൈവ്ട്രെയിനിനായി ഇതിന് ഡ്യുവൽ മോട്ടോർ ഓപ്ഷൻ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൊറിയൻ കാർ നിർമ്മാതാക്കളായ കിയയുടെ വരാനിരിക്കുന്ന പൂർണ്ണ വലിപ്പമുള്ള ഇലക്ട്രിക് എസ്‌യുവിയാണ് EV9. ഇത് 2024 രണ്ടാം പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയിൽ കിയയുടെ ഏറ്റവും പ്രീമിയം ഓഫറായിരിക്കും EV9 എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ആഗോള വിപണിയിലെ EV9 ൻ്റെ ഫീച്ചറുകളിൽ ഇരട്ട സംയോജിത 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റും ഡ്രൈവർ ഡിസ്പ്ലേകളും, 6 ഫാസ്റ്റ് ചാർജിംഗ് യുഎസ്ബി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റുകൾ, ഓട്ടോ ഹോൾഡോടു കൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഉൾപ്പെടുന്നുണ്ട്.

8 എയർബാഗുകൾ, ADAS ഫീച്ചറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ , ABS, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവ ഇതിൻ്റെ സേഫ്റ്റി ഫീച്ചറുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നുണ്ട്. സിംഗിൾ, ഡബിൾ ഇലക്‌ട്രിക് മോട്ടോറുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനോടുകൂടിയ ഒന്നിലധികം ബാറ്ററി പായ്ക്കുകൾക്കൊപ്പം ഇത് വരാൻ സാധ്യതയുണ്ട്. റിയർ-വീൽ ഡ്രൈവ് സജ്ജീകരണത്തിൽ 76.1 kWh ബാറ്ററി പാക്കും 99.8 kWh ബാറ്ററി പാക്കും ഉൾപ്പെടുന്നു.

രണ്ട് ബാറ്ററി പാക്കുകളും ഒരൊറ്റ മോട്ടോറുമായി ജോടിയാക്കിയിരിക്കുന്നു. എന്നിരുന്നാലും, EV9-ന് ഇരട്ട മോട്ടോറുകൾ നൽകുന്ന ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണവും ലഭിക്കുന്നുണ്ട്. അടുത്തത് മഹീന്ദ്രയുടെ XUV.e8 എന്ന മോഡലാണ്. ജനപ്രിയ XUV700 മിഡ്-സൈസ് എസ്‌യുവിയുടെ ഓൾ-ഇലക്‌ട്രിക് പതിപ്പാണിത്. മഹീന്ദ്രയുടെ അഞ്ച് പുതിയ ഇവി കൺസെപ്‌റ്റുകളിൽ, XUV.e8 2024 അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തും.

XC90-ന് വോൾവോയുടെ മുൻനിര ഇവിയായ EX90, വോൾവോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.3 കോടി രൂപയ്ക്ക് മുകളിലാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ഇനി വരാനിരിക്കുന്ന ഈ മോഡലുകൾക്ക് വേണ്ടിയുളള കാത്തിരിപ്പ് പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. നിങ്ങളുടെ അഭിപ്രായത്തിൽ ഏത് വാഹനമായിരിക്കും ഇവികളുടെ സെഗ്നമെൻ്റിൽ വിജയിക്കാൻ പോകുന്നതെന്ന് കമൻ്റ് ബോക്സിഷ രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Thursday, June 6, 2024, 12:23 [IST]
English summary
Seven electric cars that are anticipated to be on indian roads in 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X