നമ്മുടെ നാട്ടിലെ നിലവിലെ അവസ്ഥയ്ക്ക് ഇത് സെറ്റാവില്ല; രാജ്യത്തെ ആദ്യ AI കാറിനെ നിരസിച്ച് ഷാർക്ക് ടാങ്ക്
പരീക്ഷണങ്ങളും കണ്ടുപിടുത്തങ്ങളും നമ്മുടെ കഴിവിന്റെയും ശ്രമങ്ങളുടേയും വ്യാപ്തി അനുസരിച്ച് ഒരു നാൾ യാഥാർഥ്യമായേക്കാം, എന്നാൽ ഇവയെല്ലാം പ്രാവർത്തികമാവണം എന്നില്ല. അത്തരം ഒരു മികവുറ്റ ആശയത്തെ കുറിച്ചാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 3 -യുടെ സമീപകാല എപ്പിസോഡിൽ, മഹാരാഷ്ട്രയിലെ യവത്മാലിൽ നിന്നുള്ള ഒരു വാഹന പ്രേമി ഹർഷൽ മഹാദേവ് നക്‌ഷനേയും തൻ്റെ സൃഷ്ടിയായ AI കാറിനേയും പ്രദർശിപ്പിച്ചിരുന്നു.
നക്‌ഷനെയുടെ സ്റ്റാർട്ട് അപ്പ് AI കാർസിന്റെ ഉൽപ്പന്നമായ ഈ വാഹനം, ആർട്ടിഫിഷൽ ഇന്റലിജൻസുള്ള ഹൈഡ്രജൻ ബേസ്ഡ് വാഹന നിർമാണത്തിൽ ഇന്ത്യയിൽ മുൻനിരയിലാണെന്ന് അവകാശപ്പെടുന്നു. എന്നിരുന്നാലും, ഷാർക്കുകൾ ഈ ഉദ്യമത്തിൽ ഇൻവസ്റ്റ് ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നു എന്നത് ശ്രദ്ധേയമാണ്. 27 കാരനായ ഈ സംരംഭകൻ നാല് ശതമാനം ഇക്വിറ്റി ഓഹരിക്കായി രണ്ട് കോടി രൂപയുടെ നിക്ഷേപമാണ് തേടിയത്.

താനും ടീമും 18 മാസങ്ങൾ കൊണ്ട് ഒരു ബാക്ക്‌യാർഥ് ഗാരേജിൻ്റെ വിനീതമായ പരിധിയിൽ AI കാർ രൂപകൽപ്പന ചെയ്‌തുവെന്ന വസ്തുത അദ്ദേഹം അനാവരണം ചെയ്തു. 60 ലക്ഷം രൂപ ചെലവിൽ തയ്യാറാക്കിയ പ്രോട്ടോടൈപ്പിൽ ഒരു ഹൈഡ്രജൻ ഫ്യുവൽ സെൽ ഉപയോഗിക്കുന്നു, ഇത് അതിവേഗം വെറും അഞ്ച് മിനിട്ട് ഫ്യുവൽ റീഫില്ലിംഗ് ടൈമും 1,000 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ചും ഉറപ്പാക്കുന്നു.
എപ്പിസോഡിനിടെ, അനുപം മിത്തൽ, നമിത ഥാപ്പർ, വിനീത സിംഗ് എന്നിവരുൾപ്പെടെയുള്ള വിധികർത്താക്കൾ AI കാർ മുംബൈയിലെ ഫിലിം സിറ്റിയിലെ തെരുവുകളിലൂടെ ഒന്ന് പരീക്ഷിക്കാനിറങ്ങി. മത്സരാർത്ഥിയും കാറിന്റെ നിർമ്മാതാവുമായ ഹർഷൽ തന്നെ വാഹനം ഓടിച്ചു, കാറിൻ്റെ ഓട്ടോണമസ് കഴിവുകൾ പ്രകടമാക്കി, വാഹനം ഷാർപ്പ് വളവുകൾ വിദഗ്ധമായി നാവിഗേറ്റ് ചെയ്യുകയും തടസ്സങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തു.
എന്നിരുന്നാലും, കുത്തനെയുള്ള കയറ്റത്തിലൂടെ വാഹനം ഒരല്പം ബുദ്ധിമുട്ടിയപ്പോൾ ഒരു നിമിഷത്തെ തിരിച്ചടി സംഭവിച്ചു എന്ന് പറയാം. വിധികർത്താക്കൾ വാഹനത്തിന്റെ റൈഡിൽ മതിപ്പുളവാക്കി എങ്കിലും, അവർ നിക്ഷേപിക്കാൻ മടിച്ചു. പരിമിതമായ ഫ്യുവൽ ഫില്ലിംഗ് സ്റ്റേഷനുകളുള്ള, ആവശ്യമായ മാർക്കറ്റും ഹ്രൈഡജൻ ഫ്യുവലിന് അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഒരു രാജ്യത്ത് AI-യുടെയും ഹൈഡ്രജൻ സാങ്കേതികവിദ്യയുടെയും വളരെ അംബീഷ്യസായ സംയോജനമാണ് ഇതിലെ പ്രാഥമിക ആശങ്ക.
സംരംഭകൻ്റെ ആത്മാർത്ഥത തിരിച്ചറിഞ്ഞിട്ടും, നിലവിലെ ഇന്ത്യൻ ഓട്ടോമോട്ടീവ് ലാൻഡ്‌സ്‌കേപ്പിന് ഈ സംരംഭം വളരെ അഭിലഷണീയമാണെന്ന് ഷാർക്കുകൾ വിശ്വസിച്ചു. മറുപടിയായി, ഷാർക്കുകൾ നക്ഷനെയ്ക്ക് പ്രായോഗിക ഉപദേശമാണ് നൽകിയത്. സ്വന്തം സംരംഭം പിന്തുടരുന്നതിനുപകരം, സ്ഥാപിതമായ ഒരു ഓട്ടോമോട്ടീവ് കമ്പനിയിൽ ജോലി കണ്ടെത്താൻ അവർ അദ്ദേഹത്തെ നിർദ്ദേശിച്ചു.

ഈ ഉപദേശത്തിന് പിന്നിലെ ന്യായവാദം വളരെ വ്യക്തമാണ്. ഈ ശ്രമത്തിന് സംരംഭകൻ ആവശ്യപ്പെട്ട രണ്ട് കോടി രൂപയ്ക്കപ്പുറം "ബില്യൺ കണക്കിന് ഡോളർ" ആവശ്യമാണ്. സൊമാറ്റോയിലെ ദിപീന്ദർ ഗോയൽ, അല്പം ഈഗോ മാറ്റിവെച്ച് മുന്നോട്ടുള്ള പ്രായോഗിക തടസ്സങ്ങൾ മനസ്സിലാക്കേണ്ടതിൻ്റെ പ്രാധാന്യത്തിന് ഊന്നൽ നൽകി സംസാരിച്ചു. അനുപം മിത്തൽ നക്‌സനെയുടെ അഭിലാഷത്തെ അഭിനന്ദിച്ചു, പക്ഷേ അദ്ദേഹം തെറ്റായ പാതയിലാണെന്ന ആശങ്കയും പ്രകടിപ്പിച്ചു.
തൻ്റെ സമാപന പ്രസ്താവനയിൽ, മിത്തൽ നക്‌ഷനെയുടെ ബുദ്ധിശക്തിയെ അംഗീകരിച്ചു, എന്നാൽ പുതിയതും മെച്ചപ്പെട്ടതുമായ സാങ്കേതികവിദ്യയ്ക്കായി തൻ്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ കഴിയുന്ന സ്ഥാപിത കമ്പനികളിലേക്ക് ഇക്കാര്യങ്ങൾ സംഭാവന ചെയ്യുന്നതിന് തൻ്റെ ശ്രമങ്ങളെ തിരിച്ചുവിടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ചെറിയ ഗ്രാമങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഇത്തരം നിതന ചിന്തകളെ ഷാർക്കുകൾ അഭിനന്ദിക്കുമ്പോൾ തന്നെ, കാര്യമായ വ്യവസായ വെല്ലുവിളികളെ അഭിമുഖീകരിക്കുമ്പോൾ കൂടുതൽ പ്രായോഗികവും യാഥാർത്ഥ്യബോധമുള്ളതുമായ സമീപനത്തിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.


Click it and Unblock the Notifications