ദുല്‍ഖറിനെ നായകനാക്കി ഒരുക്കിയ ആല്‍ബം പാന്‍ ഇന്ത്യ ഹിറ്റ്! ലക്ഷങ്ങളുടെ ഇലക്ട്രിക് എസ്‌യുവി വാങ്ങി ഗായിക

ഇന്ത്യയില്‍ പുതുതലമുറയിലെ അറിയപ്പെടുന്ന സംഗീത സംവിധായികയും ഗായികയുമാണ് ജസ്‌ലീന്‍ റോയല്‍ (Jasleen Royal). ഔപചാരികമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത ജസ്‌ലീന്‍ 2009-ല്‍ തന്റെ 18-ാം വയസ്സില്‍ ഇന്ത്യാസ് ഗോട്ട് ടാലന്റ് ഒന്നാം സീസണിന്റെ സെമി ഫൈനലില്‍ എത്തിയപ്പോള്‍ മുതല്‍ സംഗീതപ്രേമികളുടെ ശ്രദ്ധ കവര്‍ന്നിരുന്നു.2022-ല്‍ ഷേര്‍ഷാ എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായികയ്ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതയായി അവര്‍ മാറി. ഹൃദ്യമായ ശബ്ദത്തിനും വ്യത്യസ്തമായ സംഗീത ശൈലിക്കും പേരുകേട്ട ജസ്ലീന്‍ റോയലാണ് 'ഹീരിയെ', 'രഞ്ജ', 'ദിന്‍ ഷഗ്‌ന ദാ', 'ലവ് യു സിന്ദഗി' തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ചത്.

ഇതില്‍ ഹീരിയേ എന്ന ഗാനത്തില്‍ അഭിനയിച്ചത് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനാണ്. ഇന്ത്യ മൊത്തം സെന്‍സേഷനായി മാറിയ ആ ഗാനം അക്കാലത്ത് ഇന്‍സ്റ്റഗ്രാം റീലുകള്‍ ഭരിച്ചു. ജസ്‌ലീനൊപ്പം അര്‍ജീത് സിംഗ് കൂടി ചേര്‍ന്നതോടെ ആല്‍ബം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ആകുകയായിരുന്നു. ഹിന്ദി കൂടാതെ പഞ്ചാബി, ബംഗാളി, ഗുജറാത്തി, ഇംഗ്ലീഷ് ഭാഷകളിലും ജസ്‌ലീന്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഇപ്പോള്‍ തന്റെ യാത്രകള്‍ക്കായി ഒരു പുത്തന്‍ കൂട്ടാളിയെ കൂടെ കൂട്ടിയിരിക്കുകയാണ് ജസ്‌ലീന്‍ റോയല്‍.

byd atto 3 jasleen royal

കഴിഞ്ഞ ദിവസമാണ് ജസ്‌ലീന്‍ റോയല്‍ പുതിയ BYD അറ്റോ 3 ഇലക്ട്രിക് എസ്‌യുവി വാങ്ങിയത്. BYD ഇന്ത്യ വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയും പുതിയ കാര്‍ ജസ്ലീന്‍ റോയലിന് കൈമാറിയതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. BYD അറ്റോ 3 എസ്‌യുവിയുടെ സുപ്പീരിയര്‍ വേരിയന്റാണ് ജസ്‌ലീന്‍ റോയല്‍ വാങ്ങിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 2.8 ദശലക്ഷം പേര്‍ പിന്തുടരുന്ന ജസ്‌ലീന്‍ പുതിയ കാറിനൊപ്പം എടുത്ത ചിത്രങ്ങള്‍ വൈറലായി.

സിനിമാ മേഖലയിലെ നിന്നുള്ള സുഹൃത്തുക്കളും ആരാധകരും കമന്റ് ബോക്‌സിലൂടെ ഗായികക്ക് ആശംസകള്‍ നേരുന്നുണ്ട്. BYD ഇന്ത്യയില്‍ വില്‍പ്പനക്കെത്തിച്ച രണ്ടാമത്തെ കാറാണ് അറ്റോ 3. അടുത്തിടെ ഇന്ത്യയില്‍ 11-ാം വാര്‍ഷികം ആഘോഷിച്ചെങ്കിലും ചൈനീസ് കമ്പനി വിരലില്‍ എണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. പുതിയ അറ്റോ 3 ഇലക്ട്രിക് എസ്‌യുവി സുപ്പീരിയര്‍, ഡൈനാമിക്, പ്രീമിയം എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്.

byd atto 3 jasleen royal

ബോള്‍ഡര്‍ ഗ്രേ, സ്‌കൈ വൈറ്റ്, സര്‍ഫ് ബ്ലൂ, കോസ്മോസ് ബ്ലാക്ക് തുടങ്ങി നിറങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കാം. ഈ കാറില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. BYD അറ്റോ 3-യുടെ പവര്‍ട്രെയിന്‍ വശം പറയുമ്പോള്‍ ഇതിന് 49.92, 60.48 kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകള്‍ ലഭിക്കുന്നു. ചെറിയ ബാറ്ററി പായ്ക്ക് ഫുള്‍ ചാര്‍ജില്‍ 468 കിലോമീറ്ററും വലിയ ബാറ്ററി പായ്ക്ക് 521 കിലോമീറ്റര്‍ വരെയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

ഈ രണ്ട് ബാറ്ററി പായ്ക്കുകള്‍ക്കൊപ്പവും ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോര്‍ ആണ് വരുന്നത്. 60.48kWh ബാറ്ററി പായ്ക്ക് 80kW DC ചാര്‍ജര്‍ ഉപയോഗിച്ച് വെറും 50 മിനിറ്റില്‍ 0-80% ചാര്‍ജ് ചെയ്യാം. അതുപോലെ, 49.92 KWh ബാറ്ററി പായ്ക്ക് 70 KW DC ചാര്‍ജര്‍ ഉപയോഗിക്കുമ്പോള്‍ 0-80% വരെ ചാര്‍ജ് ചെയ്യാന്‍ 50 മിനിറ്റ് മതി.

byd atto 3 jasleen royal

12.8 ഇഞ്ച് റൊട്ടേറ്റ് ടച്ച്സ്‌ക്രീന്‍, 5 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, 8 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോ എസി, സണ്‍റൂഫ്, കീലെസ് എന്‍ട്രി തുടങ്ങി വിവിധ സവിശേഷതകളാണ് ഇതില്‍ വരുന്നത്. ഈ കാറിന് 440 ലിറ്ററിന്റെ ബൂട്ട് സ്‌പേസ് ലഭിക്കുന്നു. യാത്രക്കാര്‍ക്ക് പരമാവധി പരിരക്ഷ നല്‍കുന്നതിനായി നിരവധി സേഫ്റ്റി ഫീച്ചറുകളും ഈ കാറില്‍ ഒരുക്കിയിട്ടുണ്ട്.

7 എയര്‍ബാഗുകള്‍, ESP (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം), TPMS (ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം), ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്), 360-ഡിഗ്രി ക്യാമറ എന്നിവയാണ് അറ്റോ 3 ഇലക്ട്രിക് എസ്‌യുവിയുടെ സേഫ്റ്റി കിറ്റിലുള്ളത്. ഇലക്ട്രിക് എസ്‌യുവിയുടെ പ്രാരംഭ വില 24.99 ലക്ഷം രൂപയാണ്. ടോപ് സ്‌പെക് വേരിയന്റിന് 33.99 ലക്ഷം രൂപയാണ് വില. എക്സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Tuesday, August 27, 2024, 10:41 [IST]
English summary
Singer jasleen royal buys brand new byd atto 3 electric suv details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X