ലക്ഷങ്ങളുടെ ഓഫറുകളോടെ നിങ്ങൾക്ക് കുഷാഖ് സ്വന്തമാക്കാം, കാര്യം എന്താണെന്ന് അറിയാമോ
സ്കോഡയുടെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്നാണ് കുഷാഖ്.ഇന്ത്യയില്‍ നിലവില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്നാണ് സ്‌കോഡ കുഷാഖ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ ഈ മിഡ്‌സൈസ് എസ്‌യുവി 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്‌കോഡയുടെ ഇന്ത്യ 2.0 പ്രൊജക്ടിന് കീഴില്‍ വിപണിയില്‍ എത്തിയ രണ്ട് മോഡലുകളില്‍ ഒന്നാണിത്. മറ്റൊന്ന് സെഡാന്‍ മോഡലായ സ്ലാവിയയാണ്. മികച്ച വില്‍പ്പന നേടുന്ന ഈ രണ്ട് മോഡലുകളാണ് സ്‌കോഡയെ ഇന്ത്യയില്‍ ക്ലച്ച് പിടിപ്പിച്ചത്. MQBA O IN പ്ലാറ്റ്‌ഫോമിലാണ് കാറിന്റെ നിര്‍മാണം.
1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍, 1.5 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് കുഷാഖിന് തുടിപ്പേകാന്‍ എത്തുന്നത്. ഇതില്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ 115 bhp കരുത്തില്‍ പരമാവധി 200 Nm ടോര്‍ക്ക് നല്‍കുന്ന തരത്തിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍, അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതിനൊപ്പം വരുന്നു.

മറുവശത്ത് വലിയ യൂണിറ്റ് 148 bhp പവറില്‍ 250 Nm പീക്ക് ടോര്‍ക്ക് ഷൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോ ഗിയര്‍ബോക്സുകളുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു. 11.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപ വരെയാണ് കുഷാഖിന്റെ എക്‌സ്‌ഷോറൂം വില പോകുന്നത്. ഈ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് സ്‌കോഡ ഇപ്പോള്‍ വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
2023 മോഡൽ കുഷാഖിനാണ് ഡീലർഷിപ്പുകൾ രണ്ട് ലക്ഷം രൂപയോളം ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുഷാക്കിൻ്റെ 1.0 TSI ട്രിം ലഭിക്കുന്ന മാനുവൽ ട്രാൻസ്മിഷൻ മോഡൽ കമ്പനി നിർത്തലാക്കാനുളള സാധ്യത തളളിക്കളയാനാവില്ല. പകരം 1 ലിറ്റർ TSI ടർബോ പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് മാത്രം വാഗ്ദാനം ചെയ്യാനായിരിക്കും കമ്പനിയുടെ ഉദ്ദേശം. ഒട്ടും സമയം കളയാതെ ഇന്ന് തന്നെ അടുത്തുളള സ്കോഡ ഷോറൂമിൽ എത്തി നിങ്ങൾ ടെസ്റ്റ് ഡ്രൈവ് നടത്താൻ ശ്രമിക്കുക.

വരാനിരിക്കുന്ന കൈലാഖിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ കുഷാഖ്, സ്ലാവിയ എന്നീ മോഡലുകള്‍ക്ക് അടിവരയിടുന്ന MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ സ്‌കോഡ കാറാണ് കൈലാക്ക്. ഈ സബ് 4 മീറ്റര്‍ എസ്‌യുവിക്ക് 3,995 mm നീളവും 2,566 mm വീല്‍ബേസും 189 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണുള്ളത്. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, ബോക്സി പ്രൊഫൈല്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോഡയുടെ മോഡേണ്‍-സോളിഡ് ഡിസൈന്‍ ഭാഷയാണ് പുതിയ കൈലാക്കിലും പിന്തുടര്‍ന്നിരിക്കുന്നത്. കാറില്‍ ബട്ടര്‍ഫ്‌ലൈ ഗ്രില്ലും ഫീച്ചര്‍ ചെയ്യുന്നു.
മികച്ച വീല്‍ബേസ് അളവിന്റെ ഫലമായി വിശാലമായ ക്യാബിന്‍ സ്‌കോഡ കൈലാക്കിന് ലഭിക്കുന്നു. സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍-ടോണ്‍ തീമില്‍ ക്യാബിന്‍ ക്രമീകരിക്കാം. സ്‌കോഡ കൈലാക്കിന് കുഷാക്കിന് സമാനമായ ക്യാബിന്‍ ലേഔട്ട് ലഭിക്കുന്നു. സൈഡ് വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുടെ രൂപത്തില്‍ ഇത് കാണാന്‍ കഴിയും.

10-9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയടക്കം വിപുലമായ ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 446 ലിറ്ററാണ് കൈലാക്കിന്റെ ബൂട്ട് സൈസ്. പിന്‍സീറ്റുകള്‍ മടക്കിവെച്ച് ഇത് 1,265 ലിറ്ററായി വികസിപ്പിക്കാം.


Click it and Unblock the Notifications








