സ്കോഡ കൊഡിയാക്കിന് അഞ്ച് ലക്ഷം രൂപ ഓഫർ, ഇന്ന് വാങ്ങിയാൽ ഞെട്ടിക്കുന്ന വിലയ്ക്ക് കിട്ടും

സ്കോഡയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ എസ്‌യുവിയാണ് കോഡിയാക്ക്. നിലവിൽ, കോഡിയാക് എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് പതിപ്പിന് 39.99 ലക്ഷം എക്സ്ഷോറൂം വില. അഞ്ച് ലക്ഷം രൂപയുടെ ഓഫറാണ് ഡീലർഷപ്പിൽ നിന്ന് ലഭിക്കുന്നത്. ഞെട്ടണ്ട, 2023 മോഡൽ സ്കോഡ കൊഡിയാക്കിന് ആണ് ഈ ഓഫറുകൾ നൽകിയിരിക്കുന്നത്. 2017-ലാണ് സ്കോഡ കൊഡിയാക് ആദ്യമായി ഇന്ത്യയിൽ പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ഇതുവരെ പരിമിതമായ നമ്പറുകളിൽ മാത്രം വിറ്റഴിച്ച വാഹനം ഒരു പ്രീമിയം ഫീലുള്ള എസ്‌യുവിയാണ്. എന്തിന് 7 പേർക്ക് ഒന്നിച്ച് സുഖമായി യാത്രചെയ്യാനും കൊഡിയാക് അനുവദിക്കും.

എംജി ഗ്ലോസ്റ്ററിനെയും ടൊയോട്ട ഫോർച്യൂണറിനെയും ജീപ്പ് മെറിഡിയനെയും എല്ലാം വെല്ലുവിളിക്കാനായി എസ്‌യുവിയിൽ 4x4 ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായാണ് കമ്പനി അവതരിപ്പിക്കുന്നത്. ബിഎസ്-VI കംപ്ലയിന്റ് രണ്ടാംഘട്ട മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഫുൾ-സൈസ് എസ്‌യുവിയുടെ എഞ്ചിൻ പരിഷ്ക്കരിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

സികെഡി റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത് മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ കാർ നിർമാണ കേന്ദ്രത്തിലാണ് പുതിയ കൊഡിയാകിന്റെ ലോക്കൽ അസംബ്ലിംഗ് നടക്കുന്നത്. ആഗോളതലത്തിൽ പ്രശസ്തമായ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ 7 സീറ്റർ പ്രീമിയം സ്പോർട്‌ യൂട്ടിലിറ്റി വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്ത് എൽഇഡി മാട്രിക്സ് ലൈറ്റിംഗ്, പുതിയ ഹെഡ്‌ലാമ്പുകൾ, കമ്പനിയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ പോലുള്ളവയാണ് പ്രധാന ആകർഷണം.

മികച്ച എയറോഡൈനാമിക് പെർഫോമൻസ് അനുവദിക്കുന്ന റിയർ സ്‌പോയ്‌ലറിൽ പുനർനിർമിച്ച വെന്റുകൾ ഉണ്ട്. മൂന്ന് നിരകളുള്ള എസ്‌യുവിക്ക് ഡോർ തുറക്കുമ്പോൾ മാത്രം ദൃശ്യമാകുന്ന ഓട്ടോമാറ്റിക് ഡോർ എഡ്ജ് പ്രൊട്ടക്ടറുകളും ലഭിക്കുന്നുവെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. ഇത് പോറലുകളിൽ നിന്നും ഡെന്റുകളിൽ നിന്നും കാറിനെ സുരക്ഷിതമാക്കാൻ അനുവദിക്കുന്നു. അകത്തളത്തേക്ക് നോക്കിയാലും വാഹനത്തിന് ചെറിയ ചില മാറ്റങ്ങൾ കൊണ്ടുവരാൻ സ്കോഡ തയാറായിട്ടുണ്ട്.

2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുകയാണ്. എങ്കിലും പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിൻ പുനർനിർമ്മിച്ചിട്ടുണ്ടെന്നും മുൻഗാമിയേക്കാൾ 4.2 ശതമാനം കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും സ്കോഡ പറയുന്നു. പക്ഷേ പവർ കണക്കുകളിലൊന്നും മാറ്റങ്ങളൊന്നുമില്ല. എഞ്ചിൻ 190 bhp കരുത്തിൽ പരമാവധി 320 Nm torque വരെ നിർമിക്കാൻ ശേഷിയുള്ളതാണ്.

7-സ്പീഡ് ഡ്യുവൽ-ക്ലച്ച് (DSG) ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനാണ് 2023 സ്കോഡ കൊഡിയാക്കിന് സ്റ്റാൻഡേർഡായി ലഭിക്കുന്നത്. ഡൈനാമിക് ഷാസി നിയന്ത്രണമുള്ള 4x4 സിസ്റ്റവും സ്‌കോഡ കൊഡിയാകിന് ലഭിക്കുന്നുണ്ട്. ഡൈനാമിക് ഷാസി കൺട്രോൾ മോഡ് അനുസരിച്ച് കാറിനെ 15 mm ഉയർത്താനോ താഴ്ത്താനോ സാധിക്കും. അടുത്ത വർഷം മധ്യത്തോടെ ആയിരിക്കും സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ രണ്ടാം തലമുറയെ ഇന്ത്യയിൽ അവതരിപ്പിക്കുക.

ഏഴ് വർഷം മുമ്പ് ഇവിടെ ആദ്യമായി പുറത്തിറക്കിയ ഫസ്റ്റ്-ജെൻ കൊഡിയാക്കിന്റെ സ്റ്റോക്കുകൾ വിറ്റുതീർന്നതിന് ശേഷം മാത്രമായിരിക്കും പുതുതലമുറ മോഡൽ വരിക. ഫസ്റ്റ്-ജെൻ മോഡലിൻ്റെ ഘട്ടം ഘട്ടമായി നിർത്തലാക്കിയതിനു ശേഷം കൊണ്ടുവരുമ്പോൾ സംഗതി ഉഷാറാവുമെന്നാണ് സ്കോഡയുടെ കണക്കുകൂട്ടൽ. 7-സീറ്റർ വാഹനങ്ങൾക്ക് ഡിമാന്റ് ഏറി വരുന്ന സാഹചര്യത്തിൽ കൊഡിയാക്കിനെ പരിഷ്ക്കരിക്കുന്നത് എന്തായാലും ബ്രാൻഡിന് ഗുണകരമാവും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 19, 2024, 14:00 [IST]
English summary
Skoda kodiaq limited period offer discounts up to rs 5 lakhs details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X