20 കി.മീ മൈലേജും 5 സ്റ്റാര്‍ സേഫ്റ്റിയുമുള്ള കാര്‍ നികുതി ഇളവില്‍ വാങ്ങാം! എങ്ങനെയെന്ന് പറഞ്ഞ് തരാം
രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് അവശ്യവസ്തുക്കള്‍ സബ്‌സിഡി നിരക്കില്‍ ഉറപ്പാക്കാനാണ് ക്യാന്റീന്‍ സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗൃഹോപകരണങ്ങള്‍ക്ക് പുറമെ വാഹനങ്ങളും ക്യാന്റീന്‍ സ്‌റ്റോറുകള്‍ വഴി ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പല കാറുകളും ക്യാന്റീനില്‍ നിന്ന് കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സേനാംഗങ്ങള്‍ക്ക് അവസരമുണ്ട്.
ചെക്ക് റിപബ്ലിക്കന്‍ കാര്‍ നിര്‍മാതാക്കളായ സ്‌കോഡ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന കോംപാക്ട് എസ്‌യുവിയാണ് കുഷാഖ്. നൂതന സേഫ്റ്റി ഫീച്ചറുകള്‍ നിറഞ്ഞ ഈ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗുള്ള എസ്‌യുവി ക്യാന്റീനില്‍ ലഭ്യമാണ്. എക്‌സ്‌ഷോറൂം വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഈ കാര്‍ സിഎസ്ഡി ക്യാന്റീനില്‍ ലഭിക്കും. 2024 മെയ് മാസത്തില്‍ സ്‌കോഡ കുഷാഖ് കാറിന്റെ സിഎസ്ഡി ക്യാന്റീനിലെ വില വിവരങ്ങള്‍ ഞങ്ങളുടെ പക്കലുണ്ട്. അത് ചുവടെ വിശദമായി വായിക്കാം.

രണ്ട് വ്യത്യസ്ത ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് സ്‌കോഡ കുഷാഖ് ലഭ്യമാകുന്നത്. മാനുവലും ഓട്ടോമാറ്റിക്കും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 6 സീപീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കുന്ന സ്‌കോഡ കുഷാഖ് അംബീഷന്‍ 1.0 ലിറ്റര്‍ പെട്രോള്‍ സിഎസ്ഡി കാന്റീനില്‍ 11.81 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. സാധാരണ പൗരന്മാര്‍ക്ക് ഇതേ വേരിയന്റ് സ്വന്തമാക്കാന്‍ 13.19 ലക്ഷം രൂപയില്‍ കൂടുതല്‍ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടതായി വരുന്നു.
അതേസമയം 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി വരുന്ന കുഷാഖ് എസ്‌യുവിക്ക് 14.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്. അതേസമയം ക്യാന്റീന്‍ സ്‌റ്റോറില്‍ സൈനികര്‍ക്ക് ഈ കാര്‍ 13.44 ലക്ഷം രൂപ നിരക്കില്‍ വാങ്ങാന്‍ സാധിക്കും. എന്തായാലും സാധാരണക്കാരേക്കാള്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ സൈനികര്‍ക്ക് ലാഭിക്കാം.

സ്‌കോഡ കുഷാഖിന്റെ സ്‌റ്റൈല്‍ 1.0 ലിറ്റര്‍ പെട്രോള്‍ 6MT വേരിയന്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന പട്ടാളക്കാര്‍ക്ക് 14.02 ലക്ഷം രൂപയ്ക്ക് ആര്‍മി കാന്റീനില്‍ വാങ്ങാം. പുറത്ത് ഇതേ വേരിയന്റ് വാങ്ങാന്‍ 15.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. ഈ സ്‌കോഡ കുഷാഖ് സ്‌റ്റൈല്‍ 1.0 ലിറ്റര്‍ 6AT വേരിയന്റ് സാധാരണക്കാര്‍ക്ക് 17.29 ലക്ഷം രൂപ എക്‌സ്‌ഷേറും വിലയില്‍ ലഭ്യമാകുമ്പോള്‍ സൈനികര്‍ക്ക് ഇത് 15.47 ലക്ഷം രൂപയ്ക്ക് ലഭ്യമാകും.
കുഷാഖ് സ്‌റ്റൈല്‍ 1.5 ലിറ്റര്‍ പെട്രോള്‍ 6 സ്പീഡ് മാനുവലിന് സാധാരണ എക്‌സ്‌ഷോറൂം വില 17.79 ലക്ഷം രൂപയാണ്. അതേസമയം ഇതേ വേരിയന്റ് 15.90 ലക്ഷം രൂപയ്ക്കാണ് ക്യാന്റീനില്‍ വില്‍പ്പനക്കെത്തുന്നത്. സ്‌റ്റൈല്‍ 1.5 ലിറ്റര്‍ പെട്രോള്‍ 5AT സിവിലിയന്‍മാര്‍ക്ക് 18.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ലഭ്യമാകുന്നത്. ഇതേ വേരിയന്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സൈനികര്‍ക്ക് 16.95 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. സൈന്യത്തിലെ റാങ്കിംഗ് അനുസരിച്ച് ഓരോരുത്തര്‍ക്കും വാങ്ങാന്‍ അര്‍ഹതയുള്ള മോഡലുകള്‍ വ്യത്യാസപ്പെടും.

അതുകൊണ്ട് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തൊട്ടടുത്തുള്ള ക്യാന്റീന്‍ സ്‌റ്റോറുമായി ബന്ധപ്പെടുക. സ്‌കോഡ കുഷാഖിനെ കുറിച്ച് പറയുമ്പോള്‍ ഉയര്‍ന്ന സുരക്ഷയും സാങ്കേതിക സവിശേഷതകളും നിറഞ്ഞ ഒരു കാര്‍ മോഡലാണിത്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മിറര്‍ ലിങ്ക്, ഇലക്ട്രിക് സണ്‍റൂഫ്, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍, എന്നിവ ഈ കാറില്‍ ചെക്ക് കമ്പനി ഒരുക്കിയിട്ടുണ്ട്.
ഇവകൂടാതെ 6 എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കുട്ടികള്‍ക്കുള്ള ISOFIX ആങ്കറേജുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് ലോക്ക് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും കാറില്‍ സജ്ജകരിച്ചിട്ടുണ്ട്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് നേടിയ മോഡലാണ് കുഷാഖ്.

തരക്കേടില്ലാത്ത മൈലേജും ഈ കാര്‍ നല്‍കുന്നു. ലിറ്ററിന് 15.78 കിലോമീറ്റര്‍ മുതല്‍ 19.76 കിലോമീറ്റര്‍ വരെയാണ് കുഷാഖിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍ എന്നിവയോടാണ് മത്സരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യയില്‍ കുഷാഖിന്റെ വില്‍പ്പനയില്‍ നേരിയ ഇടിവ് നേരിട്ടിരുന്നു. ഈ മാസം ഓഫര്‍ ഇട്ടതിനാല്‍ വില്‍പ്പന കൂടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








