പറഞ്ഞത് 19, കിട്ടുന്നത് 20+ കി.മീ മൈലേജ്! അത്ഭുതമെന്ന് ഉടമ, അന്തംവിട്ട് കമ്പനി

ചെക്ക് റിപബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ തങ്ങളുടെ ഇന്ത്യ 2.0 പ്രൊജക്ടിന് കീഴില്‍ പുറത്തിറക്കിയ രണ്ട് ഹിറ്റ് മോഡലുകളില്‍ ഒന്നാണ് കുഷാഖ്. സ്‌പോര്‍ട് യൂടിലിറ്റി വാഹന വിഭാഗത്തില്‍ പെടുന്ന കുഷാഖിന്റെ യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യങ്ങളിലെ മൈലേജ് കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

പൊതുവെ നമ്മള്‍ കാര്‍ വാങ്ങുമ്പോള്‍ വാഹന നിര്‍മാതാക്കള്‍ പറയുന്ന ക്ലെിയിംഡ് മൈലേജിനേക്കാള്‍ കുറച്ച് മാത്രമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കമ്പനി അവകാശപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ മൈലേജ് തന്റെ കുഷാഖിന് ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ഒരു ഉടമ വെളിപ്പെടുത്തുന്നത്. സ്‌കോഡ കുഷാഖ് മിഡ്‌സൈസ് എസ്‌യുവിക്ക് ലിറ്ററിന് 15.78 കിലോമീറ്റര്‍ മുതല്‍ 19.76 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.

skoda kushaq fuel efficiency

തുടക്കത്തില്‍ പറഞ്ഞ പോലെ ഇതിനേക്കാള്‍ കുറഞ്ഞ മൈലേജ് മാത്രമേ വണ്ടി വാങ്ങുന്നവരില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുകയുള്ളൂ. എന്നാല്‍ ഇപ്പോഴിതാ ക്ലെയിംഡ് മൈലേജിനേക്കാള്‍ കൂടുതല്‍ ഇന്ധനക്ഷമത കുഷാഖ് നല്‍കുന്നതായാണ് ഒരു ഉടമ സാക്ഷ്യപ്പെടുത്തുന്നത്. ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോട് കൂടിയ 1.0 ലിറ്റര്‍ DSI മോട്ടോര്‍ ആണ് ഉയര്‍ന്ന മൈലേജ് വാഗ്ദാനം ചെയ്യുന്ന ഓപ്ഷന്‍. ഇത് ലിറ്ററിന് 20.7 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നതായാണ് പറയപ്പെടുന്നത്.

നോയിഡയില്‍ നിന്നുള്ള അഷുതോശ് എന്ന യുവാവാണ് തന്റെ സ്‌കോഡ കുഷാഖിന്റെ അവിശ്വസിനീയമായ മൈലേജ് വിവരങ്ങള്‍ പുറത്തുവിട്ടത്. കാറില്‍ 51.96 ലിറ്റര്‍ ഇന്ധനം നിറച്ച യുവാവ് 1076 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു. ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചായിരുന്നു മൈലേജ് ടെസ്റ്റ് ചെയ്തത്. യാത്രയുടെ 60 ശതമാനം എക്‌സ്പ്രസ് ഹൈവേകളിലൂടെയും ബാക്കി 40 ശതമാനം യാത്ര സിറ്റി റോഡുകളിലൂടെയുമായിരുന്നു.

skoda kushaq fuel efficiency

വേഗത നോക്കിയാല്‍ ചില സമയങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗതയിലും എക്സ്പ്രസ് ഹൈവേകളിലൂടെ സഞ്ചരിക്കുമ്പോള്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലും സഞ്ചരിച്ചതായാണ് ഉടമ പറയുന്നത്. യാത്രയിലുടനീളം എസി ഓണാക്കിയിരുന്നില്ലെന്ന് ഉടമ സമ്മതിക്കുന്നു. 1076 കിലോമീറ്റര്‍ യാത്രയുടെ 40 ശതമാനം സമയത്ത് മാത്രമാണ് അദ്ദേഹം എസി പ്രവര്‍ത്തിപ്പിച്ചിരുന്നത്.

അഷുതോശ് തന്റെ കാറില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പവര്‍ 95 ഒക്ടെയ്ന്‍ പെട്രോള്‍ ആണ് നിറയ്ക്കുന്നത്. ഇതും കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കാന്‍ കാരണമായതായി കരുതുന്നു. ഫുള്‍ടാങ്കില്‍ 1076 കിലോമീറ്റര്‍ ഓടിയ ട്രിപ്പിന്റെയും മൈലേജ് വിവരങ്ങളും ടീം ബിഎച്ച്പിയില്‍ പങ്കുവെച്ച പോസ്റ്റില്‍ കുഷാഖ് ഉടമ കാണിക്കുന്നു. മാത്രമല്ല പെട്രോള്‍ അടിച്ചതിന്റെ തെളിവായി പമ്പില്‍ നിന്നുള്ള ബില്ലും അറ്റാച്ച് ചെയ്തിട്ടുണ്ട്.

skoda kushaq fuel efficiency

1.0 ലിറ്റര്‍ 3 സിലിണ്ടര്‍ DSI പെട്രോള്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ DSI പെട്രോള്‍ എന്നിങ്ങന രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലാണ് സ്‌കോഡ കുഷാഖ് എസ്‌യുവി വിപണിയില്‍ എത്തിക്കുന്നത്. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മിറര്‍ ലിങ്ക്, ഇലക്ട്രിക് സണ്‍റൂഫ്, 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങി നിരവധി സവിശേഷതകളും ഈ കാറില്‍ ചെക്ക് കമ്പനി ഒരുക്കിയിട്ടുണ്ട്

നിരവധി സുരക്ഷാ ഫീച്ചറുകളും ഈ കാറിനുണ്ട്. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ സൗകര്യമുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഡിസ്‌ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ISOFIX ആങ്കറേജുകള്‍, ഇലക്ട്രോണിക് ലോക്ക് സിസ്റ്റം, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍ തുടങ്ങിയവ സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.

skoda kushaq

11.99 ലക്ഷം രൂപ മുതലാണ് സ്‌കോഡ കുഷാഖിന്റെ പ്രാരംഭ വില. ടോപ് സ്‌പെക് വേരിയന്റ് സ്വന്തമാക്കാന്‍ 20.49 ലക്ഷം രൂപ മുടക്കണം. എക്‌സ്‌ഷോറൂം വിലകളാണിത്. അത്യന്തം മത്സരം നിറഞ്ഞ മിഡ്‌സൈ് എസ്‌യുവി വിഭാഗത്തിലാണ് കുഷാഖ് മത്സരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടെയോട്ട ഹൈറൈഡര്‍, ഹോണ്ട എലിവേറ്റ്, സിട്രണ്‍ C3 എയര്‍ക്രോസ് എന്നിവയാണ് എതിരാളികള്‍.

Source: Team BHP

More from DriveSpark

Article Published On: Sunday, May 19, 2024, 15:00 [IST]
English summary
Skoda kushaq real world fuel efficiency revealed by owner more than claimed mileage
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X