ഇപ്പോഴാണ് വില അങ്ങോട്ട് ശരിയായതെന്ന് സ്കോഡ ഇന്ത്യൻ തലവൻ; കൈലാക്ക് ഒരു സമ്പൂർണ്ണ പാക്കേജ്! സമ്മതിക്കുന്നോ?
കൈലാക്ക് എസ്‌യുവിയുടെ വരവ് ആദ്യമായി പ്രഖ്യാപിച്ചപ്പോൾ തന്നെ കോംപാക്ട് കാർ സെഗ്മെന്റുകളിലേക്ക് സ്കോഡ ഇന്ത്യയുടെ പുനരുജ്ജീവനം ഒരു ബ്രേക്കിംഗ് ന്യൂസ് തന്നെ ആയിരുന്നു. ഫോക്‌സ്‌വാഗൺ, സ്‌കോഡ ഗ്രൂപ്പുകളുടെ കാറുകൾക്ക് സാധാരണയായി ഉയർന്ന വില വരും എന്ന ധാരണയിൽ നിന്ന് വ്യത്യസ്തമായി, എൻട്രി ലെവൽ വേരിയൻ്റ് വില പ്രഖ്യാപിച്ചപ്പോൾ തന്നെ കൈലാക്ക് എല്ലാവരെയും ഒന്ന് ഞെട്ടിച്ചിരുന്നു. ഇപ്പോൾ വാഹനത്തിന്റെ എല്ലാ വേരിയൻ്റുകളുടെയും വിലകൾ സ്കോഡ പുറത്തിറക്കിയിരിക്കുകയാണ്. സ്‌കോഡ കൈലാക്കിന്റെ വിലകൾ വലിയ ചർച്ചാ വിഷയമാവുകയാണ്, ഇന്ത്യയ്ക്കായി ഒരു മികച്ച പായ്ക്കേജാണിത് എന്നതാണ് സ്കോഡയുടെ വാദം. നമുക്ക് ഒന്ന് വിശകലനം ചെയ്യാം.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ+, പ്രസ്റ്റീജ് എന്നിങ്ങനെ നാല് വേരിയൻ്റുകളിലാണ് സ്കോഡ കൈലാക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. വിലയെ സംബന്ധിച്ചിടത്തോളം, എൻട്രി ലെവൽ വേരിയൻ്റിന് Rs. 7.89 ലക്ഷം രൂപയാണ് വരുന്നത്. അതേസമയം, ഓട്ടോമാറ്റിക് പതിപ്പുകൾക്കുള്ള എൻട്രി ലെവൽ സിഗ്നേച്ചർ വേരിയൻ്റിന് 10.59 ലക്ഷം രൂപ വില വരും.

മറുവശത്ത്, ടോപ്പ് -സ്പെക്ക് പ്രസ്റ്റീജ് വേരിയന്റിന്റെ മാനുവൽ പതിപ്പിന് 13.35 ലക്ഷം രൂപയും ഓട്ടോമാറ്റിക് ഓപ്ഷന് 14.40 ലക്ഷം രൂപയുമാണ് എക്സ് -ഷോറൂം വില. ഇപ്പോൾ സെഗ്‌മെൻ്റിലെ മറ്റ് കോംപാക്ട് എസ്‌യുവികളുമായി താരതമ്യപ്പെടുത്തുമ്പോൾ, കൈലാക്കിൻ്റെ വിലനിർണ്ണയം വളരെ കോംപറ്റീറ്റീവായിട്ടാണ് സ്കോഡ ഒരുക്കിയിരിക്കുന്നത്.
| Kylaq | Manual | Automatic |
| Classic | ₹7.89 Lakh | NA |
| Signature | ₹9.59 Lakh | ₹10.59 Lakh |
| Signature Plus | ₹11.40 Lakh | ₹12.40 Lakh |
| Prestige | ₹13.35 Lakh | ₹14.40 Lakh |

എന്നാൽ മറുവശത്ത് നിലവിൽ വിപണിയിലുള്ള പ്രധാന എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പവർട്രെയിൻ ഓപ്ഷനുകളുടെ കാര്യത്തിൽ സ്കോഡ കൈലാക്കിന് തീർച്ചയായും വൈവിധ്യങ്ങൾ നഷ്‌ടപ്പെടുന്നു എന്നത് ശരിയാണ്. നെക്‌സോൺ പോലുള്ള ചില എസ്‌യുവികൾ ഡീസൽ, സിഎൻജി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുമ്പോൾ കൈലാക്കിന് ഒരു ഫ്യുവൽ ഓപ്ഷൻ മാത്രമാണുള്ളത്.
എന്നിരുന്നാലും, സ്‌കോഡ കൈലാക്കിന് ബേസ് വേരിയൻ്റിൽ നിന്ന് തന്നെ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പരിമിതമായ പവർട്രെയിൻ ഓപ്ഷനുകൾ ഉണ്ടെങ്കിലും, ലഭ്യമായ ടർബോ-പെട്രോൾ എഞ്ചിൻ എല്ലാ പെർഫോമെൻസ് ആവശ്യങ്ങളും നിറവേറ്റും. ലുക്സിന്റെ കാര്യത്തിൽ, കൈലാക്ക് പല തരത്തിൽ കുഷാഖിനോട് സാമ്യമുള്ളതാണ്.
മുൻവശത്തെ സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, നോർമൽ സ്‌കോഡ ഗ്രില്ല്, 17 ഇഞ്ച് വീലുകൾ, റാപ്പ്എറൗണ്ട് ടെയിൽലാമ്പുകൾ എന്നിവയാണ് പുതിയ കൈലാക്കിൻ്റെ ഡിസൈൻ ഹൈലൈറ്റുകളിൽ എടുത്തു പറയേണ്ട ചിലത്. കാഴ്ചപ്പാടനുസരിച്ച്, ഈ വിലനിലവാരത്തിൽ, ജാക്ക് -അപ്പ് ഹാച്ച്ബാക്ക് പോലെ തോന്നിക്കുന്ന കോംപാക്ട് എസ്‌യുവികൾ നമുക്ക് സാധാരണയായി കാണാൻ കഴിയും.
എന്നിരുന്നാലും, കൈലാക്ക് കുഷാക്കിൻ്റെ ചുരുക്കിയ പതിപ്പാണ്, അതിനാൽ ഇവൻ അല്പം വ്യത്യസ്തമാണ്. അകത്തും, കുഷാക്കിൽ നിന്നുമുള്ള ഡിസൈൻ എലമെന്റുകൾ സ്‌കോഡ കൈലാക്കിൽ പ്രകടമാണ്. ഡാഷ്‌ബോർഡ് ലേയൗട്ട്, ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ, എസി വെൻ്റുകളുടെ ഷെയ്പ്പ്, സ്റ്റിയറിംഗ് വീൽ, ഇൻസ്ട്രുമെൻ്റ് പാനൽ, സീറ്റുകൾ, ടച്ച് കപ്പാസിറ്റീവ് HVAC പാനൽ എന്നിവയെല്ലാം മൂത്ത സഹോദരങ്ങളുടേതിന് സമാനമാണ്.

ഫീച്ചർ ലിസ്റ്റ് അനുസരിച്ച്, ഈ പുതിയ കോംപാക്ട് എസ്‌യുവിയിൽ പവർ, വെൻ്റിലേഷൻ എന്നിവയുള്ള ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, TPMS, ആറ് എയർബാഗുകൾ, യുഎസ്ബി ടൈപ്പ്- C ചാർജിംഗ് പോർട്ടുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ, ഓട്ടോ-ഡിമ്മിംഗ് IRVM എന്നിവ ലഭിക്കുന്നു.
അതോടൊപ്പം ഒരു ടിൽറ്റ് ആൻഡ് ടെലിസ്കോപ്പിക് സ്റ്റിയറിംഗ് വീലും ഇതിലുണ്ട്. എന്നാൽ ഇൻ -ട്രെൻഡ് 360 -ഡിഗ്രി ക്യാമറയും ചില തലത്തിലുള്ള ADAS സ്യൂട്ടും ഒഴികെ, കൈലാക്കിൻ്റെ ക്യാബിൻ പ്രതീക്ഷിക്കുന്ന എല്ലാ സവിശേഷതകളും ഫീച്ചറുകളും നിറഞ്ഞതാണ്. താങ്ങാനാവുന്ന വിലയിൽ ഫീച്ചർ റിച്ചായ ഒരു വാഹനം തിരയുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.


Click it and Unblock the Notifications








