ഒന്ന് ക്ലച്ച് പിടിക്കാൻ സമ്മതിക്കൂല്ല അല്ലേ! കൈലാക്കിന്റെ നിലനിൽപ്പ് വെല്ലുവിളിയിൽ; ധർമ്മസങ്കടത്തിലോ സ്കോഡ?
ഈ കഴിഞ്ഞ 2024 നവംബറിലാണ് സ്‌കോഡ തങ്ങളുടെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവി മോഡലായി കൈലാക്കിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വാസ്തവത്തിൽ, കൈലാക്ക് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ബജറ്റ് ഫ്രണ്ട്‌ലി ജർമ്മൻ എസ്‌യുവിയായി മാറിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. അതിനാൽ തന്നെ കുഞ്ഞൻ എസ്‌യുവി അവതരണം മുതൽ ജനപ്രിയമായിരുന്നു, എന്നാൽ ഇപ്പോൾ ഈ പ്രിയം കുറയുമോ എന്ന ആശങ്കയിലാണ് ചെക്ക് വാഹന നിർമ്മാതാക്കൾ. ശരിക്കും പറഞ്ഞാൽ ' ഒന്ന് അങ്ങോട്ടോ ഒന്നു ഇങ്ങോട്ടോ നീങ്ങിയാൽ തീർന്നു ' എന്ന ഒരു ഘടത്തിലാണ് കൈലാക്ക്.
ഇതേ സെഗ്മെന്റിൽ കിയ ഒരുക്കിക്കൊണ്ടിരിക്കുന്ന സിറോസ് എസ്‌യുവിയാണ് ഈ വേവലാതിയുടെ പ്രധാന കാരണം. അടുത്തിടെ വെളിപ്പെടുത്തിയ ഈ കോംപാക്ട് എസ്‌യുവിയ്ക്ക് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ മത്സരാധിഷ്ഠിതമായി വില നിശ്ചയിച്ചാൽ, കിയ സിറോസിൽ നിന്നുള്ള കടുത്ത കോംപറ്റീഷൻ സ്കോഡയ്ക്ക് നേരിടേണ്ടിവരും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിൽ കിയ മോട്ടോർസ് അടുത്തിടെയാണ് പുതിയ കോംപാക്‌ട് എസ്‌യുവിയായ സിറോസിനെ പുറത്തിറക്കിയത്. പുറത്തു വരുന്ന പ്ലാനുകളും റിപ്പോർട്ടുകളും അനുസരിച്ച്, സോനെറ്റിനും സെൽറ്റോസിനും ഇടയിലാവും കിയ സിറോസ് ഇന്ത്യയിൽ സ്ഥാനം പിടിക്കുക. സോനെറ്റിൻ്റെ പ്രധാന പ്രശ്‌നമായ റിയർ സീറ്റ് സ്പെയ്സിന്റെ അഭാവം/ കംഫർട്ട് എന്നിവ പരിഹരിക്കുക എന്നതായിരുന്നു ഇപ്പോൾ സിറോസിനെ കൊണ്ടുവരാനുള്ള കാരണം.
സോനെറ്റിന് തുല്യമായ ഒരു ഉപകരണ ലിസ്റ്റ് വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഈ നൂനത സിറോസ് നന്നായി പരിഹരിക്കുന്നു. ലെവൽ -2 ADAS, വെൻ്റിലേറ്റഡ് റിയർ സീറ്റുകൾ, പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ / ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകളുമായാണ് സിറോസ് വരുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കൂടാതെ സോനെറ്റിൽ നിന്നുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് സിറോസിന്റെ പവർ പ്ലാന്റുകൾ. ഇവ സോനെറ്റിൽ വാഗ്ദാനം ചെയ്യുന്ന അതേ പവർ ടോർക്ക് ഔട്ട്പുട്ടുകൾ സിറോസിലും വാഗ്ദാനം ചെയ്തേക്കാം. ഒരുപക്ഷേ ഒരല്പ്പം ബൂസ്റ്റ് നൽകുന്നതിന് വ്യത്യസ്ത ട്യൂണിംഗും ലഭിച്ചേക്കാം.
താരതമ്യേന, സ്കോഡ കൈലാക്ക് ഒരു മികവുറ്റ മോഡലാണ്. എന്നാൽ ഇന്നത്തെ തലമുറ പ്രതീക്ഷിക്കുന്ന ഫീച്ചർ റിച്ച്നെസ് കൈലാക്കിന് ഇല്ല, എങ്കിലും വാഹനത്തിന്റെ അടിസ്ഥാനകാര്യങ്ങൾ എല്ലാം ശരിയായി ചെയ്തിട്ടുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

6 -സ്പീഡ് മാനുവൽ, 6 -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്‌ഷനുകളുമായി കണക്ട് ചെയ്ത ഒരു പെപ്പി 1.0 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇതിൽ വരുന്നത്. 114 bhp മാക്സ് പവറും 178 Nm പീക്ക് ടോർക്കും ഈ എഞ്ചിൻ പുറപ്പെടുവിക്കുന്നു,
പിന്നെ, ഒരു സ്കോഡ മോഡൽ ആയതിനാൽ, മികച്ച ബിൽഡ് ക്വാളിറ്റിയോടെ മികച്ച റൈഡ് & ഹാൻഡ്‌ലിംഗ് ബാലൻസും നമുക്ക് ഇതിൽ പ്രതീക്ഷിക്കാം. എസ്‌യുവിയുടെ വില വരുന്നത് 8.87 ലക്ഷത്തിനും 16.23 ലക്ഷത്തിനും ഇടയിലാണ്. ഇതിലും താഴെയായി കിയ തങ്ങളുടെ സിറോസ് എസ്‌യുവിയെ വിപണിയിൽ എത്തിക്കുകയാണ് എങ്കിൽ അത് കൈലാക്കിന് ഒരു വെല്ലുവിളി തന്നെയാണ് എന്ന് നിസംശയം പറയാം. തന്ത്രപരമായി കുറച്ചു കാലത്തേക്ക് ഒരു താഴ്ന്ന ഇൻട്രൊഡക്ടറി പ്രൈസ് ഇട്ടാൽ തന്നെ രംഗം മാറും എന്ന കാര്യം വളരെ വ്യക്തമാണ്.


Click it and Unblock the Notifications








