ബ്രെസക്കും നെക്‌സോണിനുമുള്ള 'പണി' തുടങ്ങി! ഈ സ്‌റ്റൈലന്‍ എസ്‌യുവിക്ക് 8 ലക്ഷം പോലും വിലയില്ല

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയോട് വളരെ അനുകൂലമായി പ്രതികരിക്കുന്ന ഒരു കാര്‍ കമ്പനിയാണ് സ്‌കോഡ ഓട്ടോ. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ നിര്‍മിച്ച രണ്ട് കാറുകളും വമ്പന്‍ ഹിറ്റായിരുന്നു. സ്‌കോഡയും ഫോക്‌സ്‌വാഗണും ഇന്ത്യന്‍ വിപണി മുന്നില്‍ കണ്ട് MQB-AO-IN എന്ന പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരുന്നു. സ്‌കോഡ കുഷാഖ്, സ്ലാവിയ, ഫോക്‌വാഗണ്‍ ടൈഗൂണ്‍, വെര്‍ട്ടിസ് എന്നിങ്ങനെ നാല് കാറുകള്‍ ഇതിനോടകം ഈ പ്ലാറ്റ്‌ഫോമില്‍ പിറവികൊണ്ടു. ഈ കാറുകളാണ് ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ പിടിവള്ളിയായത്. സ്‌കോഡ ഓട്ടോ ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ സുസ്ഥിരമായ സ്ഥാനം നേടാനുള്ള ശ്രമങ്ങളിലാണ്.

അതിനായി കൈലാക് എന്ന പേരില്‍ ഒരു കുഞ്ഞന്‍ എസ്‌യുവി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കമ്പനി പുറത്തിറക്കിയിരുന്നു. MQB-AO-IN പ്ലാറ്റ്‌ഫോമില്‍ പണികഴിപ്പിക്കുന്ന അഞ്ചാമത്തെ കാറാണ് കൈലാക്. ഡിസംബര്‍ രണ്ടിന് ഈ കാറിന്റെ മുഴുവന്‍ വിലയും പരസ്യമാക്കിയതിനൊപ്പം ബുക്കിംഗ് ജാലകവും കമ്പനി തുറന്നിരുന്നു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 10000 പ്രീ-ബുക്കിംഗ് നേടി കൈലാക് സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലെ പുത്തന്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ്.

skoda kylaq production begins

തുടക്കത്തില്‍ സൂചിപ്പിച്ച പോലെ തന്നെ പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിക്കുന്നതിനാല്‍ തന്നെ കാറിന് മത്സരാധിഷ്ഠിധ വില നിര്‍ണയം നടത്താന്‍ സ്‌കോഡക്ക് സാധിച്ചു. വെറും 7.89 ലക്ഷം രൂപ മുതലാണ് ഈ സബ് കോംപാക്ട് എസ്‌യുവിയുടെ വില ആരംഭിക്കുന്നത്. ടോപ് സ്‌പെക് വേരിയന്റിന് 14.40 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്. കൈലാക് ബുക്ക് ചെയ്തവര്‍ക്ക് ആവേശമേകിക്കൊണ്ട് സ്‌കോഡ കൈലാക്കിന്റെ നിര്‍മാണം തുടങ്ങി.

കമ്പനിയുടെ മഹാരാഷ്ട്രയിലെ പൂനെയിലുള്ള പ്ലാന്റിലാണ് കൈലാക്കിന്റെ നിര്‍മാണം. ആദ്യത്തെ കൈലാക് നിര്‍മാണം പൂര്‍ത്തിയായ വിവരം ചിത്രം സഹിതം അയച്ച് തന്ന് സ്‌കോഡ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പൊതു അരങ്ങേറ്റം കുറിച്ച ശേഷം 2025 ജനുവരി അവസാനുത്താടെ ഡെലിവറി തുടങ്ങും. മലയാളിയായ മുഹമ്മദ് സിയാദാണ് കൈലാക്കിന്റെ ആദ്യ ഉടമ.

skoda kylaq production begins

'നെയിം യുവര്‍ സ്‌കോഡ' ക്യാമ്പയിനിലൂടെ സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പേര് നിര്‍ദേശിച്ചാണ് സിയാദ് ഇന്ത്യയിലെ സ്‌കോഡ കൈലാക്കിന്റെ ആദ്യ ഉടമയായി മാറിയത്. സ്‌കോഡയുടെ 'മോഡേണ്‍ സോളിഡ്' ഡിസൈന്‍ ഭാഷയിലാണ് കൈലാക്കിന്റെ രൂപകല്‍പ്പന. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകളും ഷോര്‍ട്ട് ഓവര്‍ഹാംഗുകളും എല്‍ഇഡി ടെയില്‍ ലൈറ്റുകളുമെല്ലാമാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

വെന്റിലേഷനോട് കൂടിയ ഫ്രണ്ട് സീറ്റുകള്‍, ആറ് തരത്തില്‍ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകള്‍, ഡ്യുവല്‍-സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, 8 ഇഞ്ച് വെര്‍ച്വല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഇതിന് ലഭിക്കുന്നു.

skoda kylaq interior

6 എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്കുകള്‍, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡി, ഇഎസ്സി എന്നിവയുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയുള്‍പ്പെടെ 25 ആക്ടീവി ആന്‍ഡ് പാസീവ് സേഫ്റ്റി ഫീച്ചറുകളാണ് കമ്പനി തങ്ങളുടെ സബ് കോംപാക്ട് എസ്‌യുവിയില്‍ ഒരുക്കിയിരിക്കുന്നത്. സ്‌കോഡ കൈലാക് ഒരൊറ്റ എഞ്ചിന്‍ ഓപ്ഷനിലാണ് വരുന്നത്.

കൈലാക്കിലെ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ 113 bhp പവറും 179 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഇണചേരുന്നു. സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റില്‍ മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV3XO എന്നീ അതികായന്‍മാരോടാണ് കൈലാക് ഏറ്റുമുട്ടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 14, 2024, 13:00 [IST]
English summary
Skoda kylaq production started at chakan facility delivery scheduled in january 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X