8 ലക്ഷം പോലുമില്ല! പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയിലെത്തിയ സ്‌കോഡ കാര്‍ എന്ന് കൈയ്യില്‍ കിട്ടുമെന്ന് അറിയണ്ടേ?
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം സ്‌കോഡ കൈലാക്ക് സബ് കോംപാക്ട് എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം കഴിഞ്ഞ ദിവസം അരങ്ങേറി. ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മെയിഡ് ഇന്‍ ഇന്ത്യ കാര്‍ 7.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ചെറിയ എസ്‌യുവിയാണ് കൈലാക്ക്. പ്രീമിയം സെഡാനുകളും എസ്‌യുവികളും പുറത്തിറക്കുന്ന ബ്രാന്‍ഡില്‍ നിന്ന് വരുന്ന കുറഞ്ഞ വിലയുള്ള എസ്‌യുവി ഇതിനകം തന്നെ ഇന്ത്യക്കാരില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിങ്ങള്‍ പുതിയ സ്‌കോഡ കൈലാക്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയാണെങ്കില്‍ കാറിന്റെ ബുക്കിംഗ്, ഡെലിവറി വിവരങ്ങള്‍ ഈ ലേഖനത്തില്‍ വായിക്കാം.
കുഷാഖ്, സ്ലാവിയ എന്നീ മോഡലുകള്‍ക്ക് അടിവരയിടുന്ന MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ സ്‌കോഡ കാറാണ് കൈലാക്ക്. ഈ സബ് 4 മീറ്റര്‍ എസ്‌യുവിക്ക് 3,995 mm നീളവും 2,566 mm വീല്‍ബേസും 189 mm ഗ്രൗണ്ട് ക്ലിയറന്‍സുമാണുള്ളത്. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, ബോക്സി പ്രൊഫൈല്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോഡയുടെ മോഡേണ്‍-സോളിഡ് ഡിസൈന്‍ ഭാഷയാണ് പുതിയ കൈലാക്കിലും പിന്തുടര്‍ന്നിരിക്കുന്നത്. കാറില്‍ ബട്ടര്‍ഫ്‌ലൈ ഗ്രില്ലും ഫീച്ചര്‍ ചെയ്യുന്നു.

മികച്ച വീല്‍ബേസ് അളവിന്റെ ഫലമായി വിശാലമായ ക്യാബിന്‍ സ്‌കോഡ കൈലാക്കിന് ലഭിക്കുന്നു. സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍-ടോണ്‍ തീമില്‍ ക്യാബിന്‍ ക്രമീകരിക്കാം. സ്‌കോഡ കൈലാക്കിന് കുഷാക്കിന് സമാനമായ ക്യാബിന്‍ ലേഔട്ട് ലഭിക്കുന്നു. സൈഡ് വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുടെ രൂപത്തില്‍ ഇത് കാണാന്‍ കഴിയും.
10-9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയടക്കം വിപുലമായ ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്. 446 ലിറ്ററാണ് കൈലാക്കിന്റെ ബൂട്ട് സൈസ്. പിന്‍സീറ്റുകള്‍ മടക്കിവെച്ച് ഇത് 1,265 ലിറ്ററായി വികസിപ്പിക്കാം.

സേഫ്റ്റിയുടെ കാര്യത്തില്‍ മറ്റ് സ്‌കോഡ മോഡലുകളെ പോലെ കൈലാക്കും മികച്ച് നില്‍ക്കുന്നു. എല്ലാ വേരിയന്റുകളിലുമായി 25 പാസീവ്, ആക്ടീവ് സുരക്ഷാ ഫീച്ചറുകള്‍ കമ്പനി കൊണ്ടുവരുന്നു. ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡി ഉള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.
1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനായിരിക്കും സ്‌കോഡ കൈലാക്കിന്റെ ഹൃദയം. കുഷാഖിനും സ്ലാവിയയ്ക്കും കരുത്തേകുന്ന ഈ എഞ്ചിന്‍ യൂണിറ്റ് 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് വീല്‍ ഡ്രൈവ് ഫോര്‍മാറ്റില്‍ വരുന്ന പുതിയ കൈലാക്കിന് ആറ് -സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് -സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ ലഭിക്കും.

പുതിയ കൈലാക്കിന്റെ ബുക്കിംഗ് ഡിസംബര്‍ രണ്ടിനാണ് ആരംഭിക്കുന്നത്. അന്നേ ദിവസം കാറിന്റെ വേരിയന്റ് തിരിച്ചുള്ള വിലകള്‍ പ്രഖ്യാപിക്കും. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ഈ മോഡല്‍ പ്രദര്‍ശിപ്പിക്കും. അടുത്ത വര്‍ഷം ജനുവരി 27 മുതലാണ് ഡെലിവറി തുടങ്ങുക. പുതിയ കൈലാക്ക് ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV3XO, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ തുടങ്ങിയ മോഡലുകളുമായി മത്സരിക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








