5 പേർക്ക് സുഖമായി പോകാം, 8 ലക്ഷം തികച്ച് വേണ്ട! സ്‌കോഡ എസ്‌യുവി തിരക്കില്ലാതെ വാങ്ങാന്‍ അവസരം
ഇന്ത്യന്‍ കാര്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു കാറാണ് സ്‌കോഡ കൈലാക്ക്. ചെക്ക് റിപബ്ലിക്കന്‍ കാര്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ചെറിയതും വില കുറഞ്ഞതുമായ കാറാണിത്. സബ് 4 മീറ്റര്‍ എസ്‌യുവിയായ കൈലാക്ക് 7.89 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാറിന്റെ ബുക്കിംഗ് ഡിസംബര്‍ ആദ്യ വാരം ആരംഭിക്കുമെന്നാണ് വിവരം. ഇന്ത്യക്കാര്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച എസ്‌യുവി ബുക്ക് ചെയ്യാന്‍ നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. കാറിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പേ റിസര്‍വ് ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ടെങ്കില്‍ അതിനുള്ള അവസരമുണ്ട്. എങ്ങനെ എന്ന് പറഞ്ഞു തരാം.
2024 ഡിസംബര്‍ രണ്ടിനാണ് കൈലാക്കിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കുന്നത്. അന്ന് തന്നെ കാറിന്റെ മുഴുവന്‍ വേരിയന്റുകളുടെയും വില പ്രഖ്യാപിക്കും. എന്നാല്‍ തിരക്ക് കുറച്ച് കാര്‍ റിസര്‍വ് ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഉപഭോക്താക്കള്‍ക്കായി ഇന്ത്യയിലെ ചില സ്‌കോഡ ഡീലര്‍ഷിപ്പുകള്‍ കാറിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. സ്‌കോഡ ഇന്ത്യ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച കൈലാക്ക് ക്ലബ് മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്ക് മുമ്പ് കാര്‍ ബുക്ക് ചെയ്യാനാകും.

സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് കുറഞ്ഞ തുകയ്ക്ക് കാര്‍ ബുക്ക് ചെയ്യാന്‍ കൈലാക്ക് ക്ലബ് അംഗങ്ങള്‍ക്ക് സാധിക്കും. മാത്രമല്ല ബുക്കിംഗിന്റെ കാര്യത്തില്‍ ഇവര്‍ക്ക് മുന്‍ഗണനയും ലഭിക്കും. അതായത് മറ്റുള്ളവരേക്കാള്‍ രണ്ട് മണിക്കൂര്‍ മുമ്പേ കൈലാക്ക് ക്ലബ് അംഗങ്ങള്‍ക്കുള്ള ബുക്കിംഗ് വിന്‍ഡോ തുറക്കും. മാത്രമല്ല മറ്റ് നിരവധി ആനുകൂല്യങ്ങളും സ്‌കോഡ കൈലാക്ക് ക്ലബ് അംഗങ്ങള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇപ്പോള്‍ തന്നെ അത്യന്തം മത്സരം നിറഞ്ഞ സബ് കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ആരും പ്രതീക്ഷിക്കാത്ത വില നിര്‍ണയം നടത്തി ഞെട്ടിച്ച സ്‌കോഡ കാറില്‍ നിരവധി പ്രീമിയം ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10-9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.

സ്‌കോഡയുടെ മറ്റ് എസ്‌യുവികളെ പോലെ തന്നെ സേഫ്റ്റിയുടെ കാര്യത്തില്‍ മുറ്റാണ് കൈലാക്കും. ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ കാറില്‍ സജ്ജീകരിച്ചിരിക്കുന്നു.
1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് കാറിന് തുടിപ്പേകുന്നത്. 115 bhp പവറും 178 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായി ജോടിയാക്കുന്നു. സ്‌കോഡ കൈലാക്കിന്റെ മൈലേജ് കണക്കുകള്‍ സ്‌കോഡ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ കാറില്‍ അഞ്ചുപേര്‍ക്ക് സുഖമായി സഞ്ചരിക്കാം. കൈലാക്കിന്റെ ഫോക്‌സ്‌വാഗണ്‍ റീബാഡ്ജ്ഡ് പതിപ്പായ 'ടെറ'യും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ടൊര്‍ണാഡോ റെഡ്, ഒലിവ് ഗോള്‍ഡ്, ബ്രില്യന്റ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍, കാന്‍ഡി വൈറ്റ് എന്നീ നിറങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ഈ കാര്‍ തെരഞ്ഞെടുക്കാം. 2025 ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന കാറിന്റെ ഡെലിവറി 2025 ജനുവരി അവസാനത്തോടെ ആരംഭിക്കും. സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തില്‍ ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു എന്നിവയോടാണ് സ്‌കോഡ കൈലാക്ക് മത്സരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








