സാധാരണക്കാരന് വാങ്ങാന്‍ പറ്റിയ സ്‌കോഡ എസ്‌യുവി നാളെയെത്തും! വിലയറിയാന്‍ കാത്തിരിക്കുന്നത് മാരുതിയും ടാറ്റയും

ഇന്ത്യയില്‍ സ്വന്തമായി ആരാധകരുള്ള ഒരു കാര്‍ കമ്പനിയാണ് സ്‌കോഡ. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലുള്ള ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് റാപ്പിഡ്, ഒക്ടാവിയ, സൂപ്പര്‍ബ് എന്നീ സെഡാന്‍ മോഡലുകളിലൂടെയാണ് ജനമനസ്സുകളില്‍ ഇടംനേടിയത്. എന്നാല്‍ ഇന്ത്യ 2.0 എന്ന സ്‌കോഡ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ തന്ത്രമാണ് യഥാര്‍ത്ഥത്തില്‍ കമ്പനിയെ രാജ്യത്ത് പച്ചപിടിക്കാന്‍ സഹായിച്ചത്. ഈ സ്ട്രാറ്റജിയുടെ കീഴില്‍ കൊണ്ടുവന്ന കുഷാഖ് എസ്‌യുവിയും സ്ലാവിയ സെഡാനും മികച്ച വില്‍പ്പനയാണ് നേടുന്നത്. ഇന്ത്യന്‍ വിപണി എസ്‌യുവികളിലേക്ക് ചായുന്നത് കണ്ട് ഈ സെഗ്‌മെന്റിലെ സാന്നിധ്യം ശക്തമാക്കാന്‍ പോകുകയാണ് സ്‌കോഡ.

സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ തങ്ങള്‍ പുറത്തിറക്കാന്‍ പോകുന്ന പുതിയ കാറിന്റെ പേര് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ മുഹമ്മദ് സിയാദ് നിര്‍ദേശിച്ച 'കൈലാക്ക്' (Skoda Kylaq) ആണ് പുതിയ കാറിന്റെ പേരായി തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ ആറിന് ഈ കാര്‍ ആഗോള തലത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണ്. ഗ്ലോബല്‍ പ്രീമിയറിന് മുന്നോടിയായി കാറിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് സ്‌കോഡ.

skoda kylaq tvc teaser

പ്രശസ്ത ബോളിവുഡ് സംവിധായകനായ രോഹിത് ഷെട്ടിയാണ് ഈ ടിവി പരസ്യം ഒരുക്കിയത്. ആക്ഷന്‍ സിനിമകള്‍ ഒരുക്കുന്നതില്‍ അഗ്രകണ്യനായ രോഹിത് ഷെട്ടി ബോളിവുഡില്‍ സ്വന്തമായി ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് തന്നെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ് എന്നീ പ്രമുഖരെ നായകന്‍മാരാക്കി രോഹിത് ഷെട്ടി അണിയിച്ചൊരുക്കിയ 'സിങ്കം എഗെയ്ന്‍' ഇപ്പോള്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ഏതായാലും പുതിയ ടീസറില്‍ എസ്‌യുവിയുടെ ടെയില്‍ ലാമ്പിന്റെ ഷെയ്പ്പ്, പിന്‍വശത്തെ കൈലാക്ക് ബാഡ്ജിംഗ്, ഹെഡ്‌ലാമ്പ് ഔട്ട്‌ലൈനിംഗ് എന്നിവ കാണാം. ടിവി പരസ്യം ഒരുക്കിയ രോഹിത് ഷെട്ടിയും കാറിന്റെ അവതരണ പരിപാടിക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം. കുഷാഖിനും സ്ലാവിയക്കും ശേഷം MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വരുന്ന മൂന്നാമത്തെ സ്‌കോഡ കാര്‍ ആയിരിക്കും കൈലാക്ക്.

skoda kylaq tvc teaser

ഡിസൈന്‍ വശം നോക്കിയാല്‍ മുന്‍വശത്ത് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആഎല്‍, സിഗ്‌നേച്ചര്‍ സ്ലേട്ടഡ് ഗ്രില്‍ എന്നിവ കാണാം. സ്‌പോര്‍ട്ടി അലോയ് വീലുകളും വീല്‍ ആര്‍ച്ചുകളുമാണ് വശങ്ങളിലുള്ളത്. റൂഫ് റെയിലുകളും ഷാര്‍ക്ക് ഫിന്‍ ആന്റിനയും ഇതില്‍ വരുന്നു. ഷാര്‍പ്പായ ടെയില്‍ ലാമ്പുകളാണ് പിന്‍വശത്തെ ആകര്‍ഷണം.

10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ക്രമീകരിക്കാവുന്ന റിയര്‍ എസി വെന്റുകള്‍, മുന്നിലും പിന്നിലും ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ സജ്ജീകരിച്ചായിരിക്കും കാര്‍ വരിക. സ്‌കോഡയുടെ കാര്‍ ആയതിനാല്‍ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും കൈലാക്ക് കിടുവായിരിക്കും. സഹോദരങ്ങളായ കുഷാഖും സ്ലാവിയയും ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയിരുന്നു. കൈലാക്കിലും ഇതേ ബില്‍ഡ് ക്വാളിറ്റി തന്നെ പ്രതീക്ഷിക്കാം.

skoda kylaq tvc teaser

കുഷാഖ്, സ്ലാവിയ മോഡലുകളില്‍ ഉപയോഗിച്ച അതേ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ സബ് 4 മീറ്റര്‍ എസ്‌യുവിയുടെയും ഹൃദയം. ഈ എഞ്ചിന് 115 bhp പവും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ഇണചേരും.

ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ മോഡലുകളായ ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, മാരുതി ഫ്രോങ്ക്‌സ്, ടൊയോട്ട ടൈസര്‍ എന്നീ മോഡലുകളുടെ എതിരാളിയായിരിക്കും കൈലാക്ക്. അക്രമണാത്മകമായ വിലയിലായിരിക്കും കാര്‍ എത്തുക. ഏകദേശം 8 ലക്ഷം രൂപയാണ് കൈലാക്കിന്റെ വില പ്രതീക്ഷിക്കുന്നത്. വലിയ തോതില്‍ പ്രദേശികവല്‍ക്കരണം നടപ്പാക്കുന്നതിനാല്‍ തന്നെ ഈ കാര്‍ കുറഞ്ഞ വിലയില്‍ കമ്പനിക്ക് നല്‍കാന്‍ പറ്റുമെന്നാണ് കരുതപ്പെടുന്നത്.

ഏകദേശം 10 വര്‍ഷത്തിന് ശേഷമാണ് സ്‌കോഡ് 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഒരു കാര്‍ പുറത്തിറക്കുന്നത്. രാജ്യത്തെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളില്‍ ഇപ്പോള്‍ സ്‌കോഡയുടെ സാന്നിധ്യം വളരെ പരിമിതമാണ്. ഇവിടങ്ങളിലെ ഉപഭോക്താക്കളെ കൈയ്യിലെടുക്കേണ്ടത് പ്രധാനമായതിനാല്‍ കൈലാക്കില്‍ സ്‌കോഡക്ക് പ്രതീക്ഷകള്‍ ഏറെയാണ്. ഏതായാലും പുതിയ കാറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി കാത്താല്‍ മതി.

More from DriveSpark

Article Published On: Tuesday, November 5, 2024, 10:43 [IST]
English summary
Skoda kylaq tvc released ahead of global debut tomorrow all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X