സ്കോഡയുടെ 'കൈലാഖ്' അസ്ത്രത്തിൽ എതിരാളികൾ വീഴുമോ, മഹീന്ദ്ര xuv 3xo-യുമായി താരതമ്യം
ഒരുപാട് സമയം വൈകിയെന്ന് തോന്നിയത് കൊണ്ടാവാം, എതിരാളികളെ ഞെട്ടിച്ച് കൊണ്ട് സ്കോഡ തങ്ങളുടെ കോംപാക്റ്റ് എസ്‌യുവിയായ പുതിയ മോഡൽ കൈലാഖ് അവതരിപ്പിച്ചിരിക്കുന്നത്. കോംപാക്ട എസ്‌യുവികൾക്ക് രാജ്യത്ത് ആവശ്യക്കാർ ഏറി വരികയാണ്. പുത്തന കൈലാഖും മഹീന്ദ്രയുടെ xuv 3xo -യുമായി ഒരു താരതമ്യം നടത്തിയാലോ.രണ്ട് എസ്‌യുവികളുടെ ഡിസൈനിൽ നിന്ന് നോക്കിയാൽ. കൈലാഖ് അതിൻ്റെ സഹോദര മോഡലായ കുഷാഖിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നതാണ്. മുൻവശത്ത്, ബോണറ്റിൽ സുഗമമായ LED DRL-കൾ ഉണ്ട്, അതേസമയം പ്രധാന LED ഹെഡ്‌ലാമ്പ് ക്ലസ്റ്റർ ബമ്പറിലാണ്. പല കാറുകളിലും നമ്മൾ കാണുന്ന ഒരു സാധാരണ ആധുനിക ഡിസൈൻ ഭാഷ തന്നെയാണ് സ്കോർ ഉപയോഗിച്ചിരിക്കുന്നത്.
കുഷാഖിനെക്കാൾ മെലിഞ്ഞ ബട്ടർഫ്ലൈ ഗ്രില്ലുളള ഫ്രണ്ട് ഫാസിയ ആണുളളത്, വശങ്ങളിൽ, 17 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, കരുത്തുറ്റ ഡോർ ക്ലാഡിംഗ്, ക്രീസില്ലാത്ത സൈഡ് ബോഡി പാനലുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ എന്നിവ നൽകുന്നുണ്ട്. ടെയിൽ സെക്ഷനിൽ ഷാർക്ക് ഫിൻ ആൻ്റിനയുള്ള ഒതുക്കമുള്ള എൽഇഡി ടെയ്‌ലാമ്പ് ക്ലസ്റ്ററും രണ്ട് ടെയിൽലൈറ്റുകളെ ബന്ധിപ്പിക്കുന്ന നേർത്ത ഗ്ലോസ് ഫ്രെയിമും പിൻ ബമ്പറിൽ 3D ഇഫക്റ്റും ലഭ്യമാക്കുന്നുണ്ട്.

3xo -യിലും വളരെ മോഡേൺ ലുക്ക് തന്നെയാണ് കാണാൻ സാധിക്കുന്നത്, പ്രത്യേകിച്ച് മുഖം മിനുക്കി ഇറക്കിയതോടെ വാഹനത്തിന് വലിയ രീതിയിൽ തന്നെ ഡിമാൻ്റ് വർധിച്ചിരുന്നു. കറുത്ത ക്ലാഡിംഗും ഗംഭീരമായ അലോയ് വീലുകളുമുള്ള വീൽ ആർച്ചുകൾ കാരണം വാഹനം വളരെ മസ്കുലറായി തന്നെയാണ്. കോംപാക്റ്റ് എസ്‌യുവിക്ക് ബ്ലാക്ക് സൈഡ് പില്ലറുകളും റൂഫ് റെയിലുകളും വരെ ലഭിക്കുന്നുണ്ട്.
എഞ്ചിൻ്റെ കാര്യത്തിലേക്ക് വന്നാൽ കുഷാഖ്, സ്ലാവിയ മോഡലുകളില്‍ ഉപയോഗിച്ച അതേ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ സബ് 4 മീറ്റര്‍ എസ്‌യുവിയുടെയും ഹൃദയം. ഈ എഞ്ചിന് 115 bhp പവും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളുമായി ഇണചേരും.
മഹീന്ദ്രയിലേക്ക് നോക്കിയാൽ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് എസ്‌യുവിക്ക് കരുത്ത് പകരാന്‍ എത്തുന്നത്. 110 bhp-ക്കും 129 bhp-ക്കും ഇടയിലാണ് പവര്‍ ഔട്ട്പുട്ട് വരുന്നത്. ടോര്‍ക്ക് ഔട്ട്പുട്ട് 200 NM മുതല്‍ 230 Nm വരെയാണ്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനോടുകൂടിയ എസ്‌യുവിയും ഓഫര്‍ ചെയ്യുന്നു. 115 bhp പവറും 300 Nm പീക്ക് ടോര്‍ക്കും നല്‍കുന്ന തരത്തിലാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
വാഹനത്തിൻ്റെ അകത്തേക്ക് നോക്കിയാൽ 10 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ക്രമീകരിക്കാവുന്ന റിയര്‍ എസി വെന്റുകള്‍, മുന്നിലും പിന്നിലും ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ സജ്ജീകരിച്ചാണ് കൈലാഖ് എത്തുന്നത്. സ്‌കോഡയുടെ കാര്‍ ആയതിനാല്‍ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും കൈലാക്ക് മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.
ലെവല്‍2 ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം) കൂടാതെ10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, ഹര്‍മന്‍ 7-സ്പീക്കര്‍ മ്യൂസിക് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും മഹീന്ദ്ര XUV 3XO എസ്‌യുവിയില്‍ വരുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








