നെക്സോണിന്റെ കച്ചോടം പൂട്ടിക്കാൻ സ്കോഡ; മോഹവിലയിൽ കൈലാക്ക് വിപണിയിൽ

മലയാളി പേരിട്ട കോംപാക്ട് എസ്‌യുവി മറവുകൾ നീക്കി പൂർണ്ണമായി വെളിപ്പെടുത്തിയിരിക്കുകയാണ് സ്‌കോഡ ഇന്ത്യ. 7.89 ലക്ഷം രൂപയാണ് കൈലാക്കിൻ്റെ പ്രാരംഭ എക്സ്-ഷോറൂം വില. ചെക്ക് ബ്രാൻഡിന്റെ ഇതുവരെയുള്ള ഏറ്റവും ചെറിയ എസ്‌യുവിയാണിത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. പാൻ -ഇന്ത്യ തലത്തിൽ നടത്തിയ മത്സരത്തിൻ്റെ ഭാഗമായി ലഭിച്ച 2,00,000 എൻട്രികളിൽ നിന്നാണ് സ്കോഡ തങ്ങളുടെ പുത്തൻ എസ്‌യുവിയ്ക്കായി കൈലാക്ക് എന്ന പേര് തിരഞ്ഞെടുത്തത്, സംസ്കൃതത്തിൽ ക്രിസ്റ്റൽ എന്നാണ് ഈ പേരിന്റെ അർഥം. ഇന്ത്യൻ വിപണിയിൽ കൂടുതൽ വിപുലീകരണം ലക്ഷ്യമിട്ടാണ് സ്കോഡ ഈ പുത്തൻ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ വിപണി നാളുകളായി കാത്തിരുന്ന കൈലാക്കിന്റെ രൂപഭാവം ബ്രാൻഡിൻ്റെ ഏറ്റവും പുതിയ 'മോഡേൺ സോളിഡ്' ഡിസൈൻ ശൈലിയുടെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന സ്റ്റൈലിംഗാണ് എന്ന് നിസംശയം പറയാം. ചുറ്റും ക്ലീൻ ലൈനുകളും ഫ്രണ്ടൽ ലൈറ്റിംഗും വാഹനത്തിനുണ്ട്. മുകൾ വശത്തായി എൽഇഡി DRL സെറ്റപ്പും അതിനു താഴെയായി എൽഇഡി പ്രൊജക്ടർ യൂണിറ്റുകളും വരുന്ന ട്രെൻഡിംഗ് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് കൈലാക്കിന്.

7 89

ഒരു സ്ലീക്ക് സ്‌കോഡ ഗ്രില്ല്, ബോൾഡ് ലുക്കിനായി ബോണറ്റിൽ മസ്കുലാർ ക്രീസുകൾ എന്നിവ വാഹനത്തിന് ലഭിക്കുന്നു. കുഷാഖിനും സ്ലാവിയയ്ക്കും ശേഷം സ്കോഡയുടെ MQB-A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള മൂന്നാമത്തെ വാഹനമാണിത്, അതോടൊപ്പം വളരെ ഫലപ്രദമായി പോവുന്ന സ്‌കോഡയുടെ "ഇന്ത്യ 2.0" പദ്ധതിയുടെ ഭാഗമാണിത് എന്നതും ശ്രദ്ധേയമാണ്.

പുതിയ കൈലാക്ക് സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെൻ്റിൽ ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മഹീന്ദ്ര XUV3XO, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മോഡലുകളുമായി മത്സരിക്കും. വാഹനത്തിന്റെ ബുക്കിംഗുകൾ ഡിസംബർ രണ്ട് മുതൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ 2025 ജനുവരി 17-ന് ഭാരത് മൊബിലിറ്റി എക്സ്പോയിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും. 2025 ജനുവരി 27 മുതലാവും കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിക്കുക.

7 89

മുകളിൽ സൂചിപ്പിച്ച ഫ്രണ്ട് ഫാസിയ ഘടകങ്ങൾ കൂടാതെ സിംഗിൾ -പേൻ സൺറൂഫ്, ഷാർക്ക് ഫിൻ ആൻ്റിന, റൂഫ് മൗണ്ടഡ് സ്‌പോയിലർ, പുതിയ ടെയിൽ ലാമ്പുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത 17 ഇഞ്ച് അലോയി വീലുകൾ എന്നിവയും വാഹനത്തിൻ്റെ എക്സ്റ്റീരിയർ മേക്കപ്പിൻ്റെ ഭാഗമായിരിക്കും.

3,995 mm നീളവും 2,566 mm വീൽബേസും 189 mm ഗ്രൗണ്ട് ക്ലിയറൻസും സ്കോഡ കൈലാക്കിന് ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇൻ്റീരിയറുകളിലും ചില മികവുറ്റ ഫീച്ചറുകളും എക്യുപ്മെന്റുകളും ഉണ്ടായിരിക്കും, അവയിൽ ചിലത് കുഷാഖിൽ നിന്ന് കടമെടുത്തതാണ് എന്നത് വളരെ വ്യക്തമായി മനസിലാവും. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ അടങ്ങുന്ന വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റവും വയർലെസ് ചാർജിംഗും ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും വാഹനത്തിൽ സ്കോഡ വാഗ്ദാനം ചെയ്യുന്നുണ്ട്.

7 89

സ്‌കോഡ കൈലാക്ക് നിരവധി സേഫ്റ്റി ഫീച്ചറുകളും പായ്ക്ക് ചെയ്യുന്നുണ്ട്, എസ്‌യുവിയ്ക്ക് ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, റോൾഓവർ പ്രൊട്ടക്ഷൻ, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ് സിസ്റ്റം എന്നിവ ഇതിൽ ഉൾപ്പെടും. ഇവ ഉപഭോക്താക്കൾക്ക് ഒരു മികച്ച എക്സ്പീരിയൻസ് വാഗ്ദാനം ചെയ്യും.

ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവയ്‌ക്ക് പുറമെ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), പാസഞ്ചർ എയർബാഗ് ഡീ -ആക്ടിവേഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ എന്നിവ ഉപയോഗിച്ച് വാഹനത്തിന്റെ സുരക്ഷ കൂടുതൽ വിപുലീകരിക്കും.

1.0 ലിറ്റർ TSI പെട്രോൾ എഞ്ചിനായിരിക്കും സ്കോഡ കൈലാക്കിന്റെ ഹൃദയം. കുഷാക്കിനും സ്ലാവിയയ്ക്കും കരുത്തേകുന്ന ഈ എഞ്ചിൻ യൂണിറ്റ് 115 bhp മാക്സ് പവറും 178 Nm പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ട് വീൽ ഡ്രൈവ് ഫോർമാറ്റിൽ വരുന്ന പുതിയ കൈലാക്കിന് ആറ് -സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് -സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷൻ ലഭിക്കും.

More from DriveSpark

Article Published On: Wednesday, November 6, 2024, 14:08 [IST]
English summary
Skoda launched kylaq compact suv in india at rs 7 89 lakhs details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X