നെയിം യുവർ സ്കോഡ ക്യാമ്പയിനിലൂടെ കിട്ടിയത് ഒന്നര ലക്ഷം എൻട്രികൾ, കൂടുതൽ ഡിജിറ്റലാവാനൊരുങ്ങി ബ്രാൻഡ്
പുതിയ കോംപാക്ട് എസ്‌യുവിയുടെ പ്രഖ്യാപനത്തിന് ശേഷം, സ്കോഡ "നെയിം യുവർ സ്കോഡ" എന്ന പേരിൽ ഒരു പുതിയ കാമ്പെയ്ൻ ആരംഭിച്ചിരുന്നു. കസ്റ്റമേഴ്സിൻ്റെ പങ്കാളിത്തം വർധിപ്പിക്കാനും സ്‌കോഡയുടെ ഉപഭോക്താക്കളുമായും ആരാധകരുമായും കൂടുതൽ അടുക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിട്ടിരുന്നത്.
സ്കോഡ ഉപയോക്താക്കൾ, ഉപഭോക്താക്കൾ, ആരാധകർ എന്നിവരുമായുള്ള ഇടപെടലും ഇടപഴകലും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 360 ഡിഗ്രി ഡിജിറ്റൽ പ്രവർത്തന പ്ലാറ്റ്‌ഫോമാണ് നെയിം യുവർ സ്കോഡ ക്യാമ്പയിൻ എന്നത്. നെയിം യുവർ സ്കോഡ ക്യാമ്പയിൻ ഇതുവരെ 1,50,000-ലധികം പേര് എൻട്രികൾ ലഭിച്ചിട്ടുണ്ട്, ഇത് സ്കോഡയുടെ എല്ലാ എസ്‌യുവികളുടെ പേരുകളും 'കെ'യിൽ തുടങ്ങി 'ക്യു'വിൽ അവസാനിക്കുന്ന രീതി പിന്തുടരുന്നതാണ്.

സ്കോഡ ഓട്ടോ ഇന്ത്യ 1999 ഡിസംബറിലാണ് ഇന്ത്യയിൽ സ്ഥാപിതമായത്. ഇന്ത്യയിൽ തങ്ങളുടെ 24 വർഷം ആഘോഷിക്കുന്നതിന് വേണ്ടി, 2024 മാർച്ച് 24-ന്, സ്കോഡ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമായി 24 മണിക്കൂർ പരിമിതമായ ഓഫറുകൾ അവതരിപ്പിച്ചിരുന്നു. ഓഫറുകളുടെ ഫലമായി ഒരു ദിവസത്തിനുള്ളിൽ 709 സ്‌കോഡ യൂണിറ്റുകൾ ബുക്ക് ചെയ്‌തു.
ബ്രാൻഡ് ഡയറക്ടർ സ്കോഡ ഓട്ടോ ഇന്ത്യ, പീറ്റർ ജനീബ പറഞ്ഞത് എന്താണെന്ന് വച്ചാൽ, "എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ്, പ്ലാറ്റ്‌ഫോമുകൾ, മാധ്യമങ്ങൾ എന്നിവയ്ക്കൊപ്പം, ഉപഭോക്തൃ അനുഭവവും യാത്രയും മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ വഴികൾ കണ്ടെത്തേണ്ടത് വളരെ അത്യാവശമാണ് എന്നതാണ്.
സ്കോഡയുടെ സംരംഭം വ്യക്തികളുടെ ആവേശകരമായ ഒരു ഓട്ടോമോട്ടീവ് കമ്മ്യൂണിറ്റിയെ വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നവയാണ്. അംഗങ്ങൾക്ക് പ്രീമിയം ഉൽപ്പന്നങ്ങൾ, സ്കോഡ ഇവൻ്റിലെ എക്സ്ക്ലൂസീവ് വിഐപി ട്രീറ്റ്മെൻ്റ്, അധിക കാർ, സേവന ആനുകൂല്യങ്ങൾ, പുതിയ ലോഞ്ചുകളെയും പുതുമകളെയും കുറിച്ചുള്ള എക്സ്ക്ലൂസീവ് അപ്‌ഡേറ്റുകൾ, വ്യവസായ വിദഗ്ധരുമായി ഓൺലൈൻ, ഓഫ്‌ലൈൻ ഇവൻ്റുകൾ എന്നിവ അടങ്ങിയ ഒരു കിറ്റ് ലഭിക്കും.
സ്‌കോഡ ഓട്ടോ ഇന്ത്യ 2023-ൽ Service-CAM ആപ്പ് അവതരിപ്പിക്കുകയും ചെയ്തു. ഉപഭോക്താക്കൾക്ക് അവരുടെ കാറിൽ നടക്കുന്ന സേവനത്തിൻ്റെ പ്രക്രിയ നിരീക്ഷിക്കാൻ ആപ്പിലൂടെ സാധിക്കുന്നുണ്ട്. ആപ്പിലൂടെ, ഉപഭോക്താക്കൾക്ക് അവരുടെ വാഹനത്തിൽ ചെയ്യേണ്ട ജോലികളോ സ്വീകരിക്കാനും നിരസിക്കാനും കഴിയും. സ്‌കോഡയും അതിൻ്റെ ഉപഭോക്താക്കളും തമ്മിലുള്ള സുതാര്യത ആപ്പിലൂടെ മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ലോകം ഡിജിറ്റലൈസ് ചെയ്യുന്ന രീതിയിൽ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ സൗകര്യം പ്രയോജനപ്പെടുത്താനുള്ള സ്കോഡയുടെ തീരുമാനം സ്‌കോഡയെ സംബന്ധിച്ചിടത്തോളം മികച്ച നീക്കമാണ്. ഒരു ബ്രാൻഡ് എന്ന നിലയിൽ സ്കോഡയിലുള്ള ഉപഭോക്തൃ വിശ്വാസം മെച്ചപ്പെടുത്തുക മാത്രമല്ല, സ്കോഡയുടെ പ്രക്രിയ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഇത് അനുവദിക്കുന്നു.
സ്കോഡയുടെ മറ്റ് പ്രധാന അപ്ഡേറ്റുകൾ നോക്കിയാൽ ആരാധകർ ഏറെ കാത്തിരുന്ന മോഡലായ സൂപ്പർബ് വീണ്ടും ലോഞ്ച് ചെയ്തിരിക്കുകയാണ്. വിൽപ്പന അവസാനിപ്പിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം സ്കോഡ സൂപ്പർബ് ഇന്ത്യൻ വിപണിയിൽ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്. കൂടുതൽ കർശനമായ ബിഎസ്-VI മലിനീകരണ നിയമങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയതോടെയാണ് മുമ്പ് സ്‌കോഡ ഇന്ത്യയുടെ നിരയിലെ മുൻനിര സെഡാൻ മോഡലായിരുന്ന സൂപ്പർബ് നിരത്തൊഴിഞ്ഞിരുന്നത്. എന്തായാലും ഈ തിരിച്ചുവരവ് വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം ആഘോഷമാണ്.
യാത്രാസുഖത്തിന്റെ കാര്യത്തിൽ വേറെ ലെവലായ വണ്ടിയാണ് സൂപ്പർബ്. മുമ്പത്തെപ്പോലെ ഇത് പ്രാദേശികമായി അസംബിൾ ചെയ്യില്ല. പകരം, സ്കോഡ സൂപ്പർബിനെ ഒരു കംപ്ലീറ്റിലി ബിൽറ്റപ്പ് യൂണിറ്റായി (CBU) ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഒരു വർഷം മൊത്തം 2,500 യൂണിറ്റുകൾ ഹോമോലോഗേഷൻ കൂടാതെ ഇറക്കുമതി ചെയ്യാൻ സാധിക്കും. ഈ സാധ്യതയാണ് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡും പരീക്ഷിക്കുന്നത്. അതിനാൽ തന്നെ വിലയുടെ കാര്യത്തിലും മുൻഗാമിയേക്കാൾ റിച്ചായിരിക്കും പുതിയ 2024 മോഡൽ.
ലോറിൻ ആൻഡ് ക്ലെമെന്റ് എന്ന ടോപ്പ് എൻഡ് വേരിയന്റിൽ സൂപ്പർബിന്റെ 100 യൂണിറ്റുകൾ മാത്രമേ ഇന്ത്യക്കായി ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ. വിദേശത്ത് നിർമിച്ച് ഇറക്കുമതി ചെയ്യുന്നതിനാൽ തന്നെ 54 ലക്ഷം രൂപയാണ് കാറിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. മുമ്പ് ഇവിടെ വിൽപ്പനയ്‌ക്കെത്തിയിരുന്ന മുൻഗാമിയേക്കാൾ ഏകദേശം 20 ലക്ഷം രൂപയാണ് സൂപ്പർബിന് കൂടുതലായി ഇറക്കേണ്ടി വരിക.
ഇന്ത്യയിൽ നിലവിലുള്ള എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന 2.0 ലിറ്റർ ഫോർ സിലിണ്ടർ TSI പെട്രോൾ എഞ്ചിനാണ് ഈ ആഡംബര പൂർണമായ സെഡാന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 187 bhp കരുത്തിൽ 320 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും.


Click it and Unblock the Notifications








