എതിരാളികൾക്ക് പേടിസ്വപ്നമായി സ്കോഡാ ഒക്ടാവിയ എത്തുന്നു; സൂപ്പർബിനെ തിരിച്ചു കൊണ്ടു വരുമോ

സ്കോഡ ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റ് 2024 ഫെബ്രുവരിയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഇതിനോടനുബന്ധിച്ച് ഒരു പുതിയ ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നാലാം തലമുറ ഒക്ടാവിയ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്, അത് കൊണ്ട് തന്നെ ഇതിന് എക്സ്റ്റീരിയറിൽ ഡിസൈൻ മാറ്റങ്ങളും അകത്ത് കുറച്ച് അപ്‌ഡേറ്റുകളും ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ടീസറിൽ വാഹനത്തിൻ്റെ മുൻവശം മാത്രമേ സൂചന നൽകുന്നുളളു എങ്കിലും വ്യക്തമായി കാണാൻ കഴിയുന്ന ഒരു വശം ഹെഡ്‌ലൈറ്റുകളുടെ പുതിയ ഡിസൈനാണ്. ചെറുതായി റീഡിസൈൻ ചെയ്‌ത ഗ്രിൽ പോലെയുള്ള ഡയഗണൽ എൽഇഡി ഡിആർഎല്ലുകൾ ക്ലസ്റ്റർ സ്‌പോർട് ചെയ്യുന്നതായി തോന്നുന്നുണ്ട്. ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റിന് പുതിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, അലോയ് വീലുകൾക്കുള്ള പുതിയ ഡിസൈനുകൾ, പുതിയ ടെയിൽ-ലൈറ്റ് ക്ലസ്റ്റർ എന്നിവയും ലഭിക്കുമെന്ന് സ്പൈ ഷോട്ടുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്.

skoda octavia facelift teaser

ടീസറിൽ പുതുക്കിയ ഒക്ടാവിയയുടെ ക്യാബിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും, ഇൻ്റീരിയറിലെ ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ആപ്പിൾ കാർപ്ലേ കണക്ട്‌വിറ്റി, 10 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയ്‌ക്കൊപ്പം പുതിയ 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പ്രതീക്ഷിക്കുന്നുണ്ട്.

എഞ്ചിൻ വശത്തേക്ക് നോക്കിയാൽ 110hp പരമാവധി പവർ നൽകുന്ന, 1.0-ലിറ്റർ ടർബോ-പെട്രോൾ, അതിന്റെ മൈൽഡ്-ഹൈബ്രിഡ് പതിപ്പ് മുതൽ 150hp, 1.5-ലിറ്റർ ടർബോ-പെട്രോൾ വരെ സ്വന്തം മൈൽഡ്-ഹൈബ്രിഡ് വേരിയന്റോടു കൂടിയ വൈവിധ്യമാർന്ന പവർട്രെയിനുകളാണ് സ്കോഡ വാഗ്ദാനം ചെയ്യുന്നത്. ചെക്ക് ബ്രാൻഡ് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ നിലനിർത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉയർന്ന വേരിയന്റുകളിൽ AWD സാങ്കേതികവിദ്യയും പ്രതീക്ഷിക്കാവുന്നതാണ്.

skoda octavia

ഇന്ത്യയിലേക്ക് എന്നാണ് അരങ്ങേറ്റം കുറിക്കുന്നതെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സ്കോഡയും രാജ്യത്തേക്ക് പുതിയൊരു ഇവിയെ കൊണ്ടുവരുന്ന വർഷമായിരിക്കും 2024. ഇതിന്റെ ഭാഗമായി സ്കോഡ ഓട്ടോ ഇന്ത്യ കുറച്ചുകാലമായി ഇന്ത്യൻ നിരത്തുകളിൽ എന്യാക് ഇലക്ട്രിക് എസ്‌യുവി പരീക്ഷിച്ചുവരികയാണ്. വരുന്ന വർഷം പകുതിയോടെ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് വാർത്തകൾ. തുടക്കത്തിൽ പൂർണമായി നിർമിച്ച ഇറക്കുമതി യൂണിറ്റായാവും മോഡൽ വിണയിലെത്തുക.

അതിനർഥം എന്യാക് ഇവിക്ക് ഉയർന്ന വിലയായിരിക്കും എന്നുതന്നെ. എന്നിരുന്നാലും, ആവശ്യം വളരെ ഉയർന്നതാണെങ്കിൽ കംപ്ലീറ്റ്ലി നോക്ഡ് ഡൗൺ അസംബ്ലി പരിഗണിക്കാമെന്ന് സ്കോഡ ഉറപ്പുനൽകിയിട്ടുണ്ട്. വിപണിയിലെ പ്രതികരണം പരീക്ഷിക്കുകയും തുടർന്ന് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഭാവി പദ്ധതികളിൽ പ്രവർത്തിക്കാനുമാണ് നിലവിലെ നീക്കം. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി അയോണിക് 5, കിയ EV6 എന്നിവയ്‌ക്കെതിരെയാവും സ്‌കോഡ എന്യാക് മത്സരിക്കുന്നത്.

skoda octavia rear

ഒരു സമർപ്പിത ഇലക്ട്രിക് സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MEB പ്ലാറ്റ്‌ഫോമാണ് എന്യാക് ഇവിയുടെ അടിത്തറ. പല നിർമാതാക്കളും ഇപ്പോൾ ഇത്തരം പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന്റെ പിന്നിലെ പ്രധാന കാരണം ബാറ്ററി പായ്ക്ക് ഫ്ലോർബോർഡായി പ്രവർത്തിക്കുമ്പോൾ കോണുകളിൽ വീലുകൾ സ്ഥാപിച്ച് ഇന്റീരിയർ സ്പേസ് വർധിപ്പിക്കാം എന്നതു തന്നെയാണ്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ സമ്പന്നനായിരിക്കും വാഹനം.

വീൽബേസ് 2,765 മില്ലീമീറ്റർ അളക്കുമ്പോൾ സ്കോഡയുടെ പ്രീമിയം ഇലക്ട്രിക് കാറിന് മൊത്തത്തിൽ 4,648 മില്ലീമീറ്റർ നീളവും, 1,877 മില്ലീമീറ്റർ വീതിയും, 1,618 മില്ലീമീറ്റർ ഉയരവുമാവും ഉണ്ടായിരിക്കുക. ആയതിനാൽ, ഇത് സ്കോഡയുടെ നിലവിലെ ഫ്ലാഗ്ഷിപ്പായ കൊഡിയാകിനേക്കാൾ ചെറുതാണെന്ന് പറയാം. കൊഡിയാക് മൂന്ന് വരി എസ്‌യുവിയാണെങ്കിലും എന്യാക് രണ്ട് വരിയുള്ള 5-സീറ്റർ ഇലക്ട്രിക് കാറായിരിക്കും.

മുൻവശത്ത് സ്കോഡ എന്യാക്കിന് കറുത്ത സറൗണ്ടുള്ള സ്വീപ്‌ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഒരറ്റത്ത് നിന്ന് മറ്റൊന്നിലേക്ക് പ്രവർത്തിക്കുന്ന ബമ്പറിൽ ബ്ലാക്ക് ഇൻസേർട്ട്, എയർ ഡാമിന് മുകളിൽ നമ്പർ പ്ലേറ്റ് റീസെസ് എന്നിവയുള്ള ഒരു ഇലുമിനേറ്റഡ് ഗ്രില്ലാണ് ഇലക്ട്രിക് എസ്‌യുവി മനോഹരമാക്കുന്നത്. ഇരുവശത്തും പരമ്പരാഗത ഡോർ ഹാൻഡിലുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, ഷാർക്ക്-ഫിൻ ആന്റിന, വലിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയും ഉൾപ്പെടും.

More from DriveSpark

Article Published On: Wednesday, January 3, 2024, 11:16 [IST]
English summary
Skoda octavia facelift launching on february checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X