സ്കോഡയുടെ ആ രണ്ട് കാറുകൾ തിരിച്ചു വരുന്നു; ഇനി ഷോറൂമുകൾ പൂരപ്പറമ്പാകും
ഇന്ത്യൻ വാഹന വിപണി കാലങ്ങൾക്ക് മുമ്പ് നെഞ്ചിലേറ്റിയ നെയിപ്ലേറ്റുകളാണ് സ്‌കോഡ സൂപ്പർബും ഒക്ടാവിയയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇവ രണ്ടും പല കാരണങ്ങളാൽ രാജ്യവിട്ടിരുന്നു, എങ്കിലും ഇരു മോഡലുകളും തിരിച്ചുവരാൻ ഒരുങ്ങുകയാണ്. അക്ഷരാർത്ഥത്തിൽ രണ്ട് കാറുകളുടെയും എല്ലാ തലമുറയും ഇവിടെ വിറ്റിരുന്നു.
വളരെ കുട്ടിക്കാലത്ത് സ്പീഡോമീറ്ററിൽ 200 -ന് മുകളിൽ മാർക്കുള്ള ഒക്ടാവിയ കണ്ടപ്പോൾ ഞാനും എന്റെ കസിൻ സരിനും കണ്ണും തള്ളി മുഖത്തോടു മുഖം നോക്കിയത് ഞാൻ ഇപ്പോഴും ഓർക്കുന്നു. അന്ന് കുട്ടികളായിരുന്ന ഞങ്ങൾ നേരിൽ കണ്ട കാറുകളിൽ അത് ഞങ്ങൾക്ക് ഒരു അത്ഭുതമായിരുന്നു. ഒരു കാലത്ത് റോഡുകൾ നിറഞ്ഞു നിന്നിരുന്ന മോഡലുകളാണ് ഇവ.

എന്നാൽ ഇന്ന് ഒരു സ്കോഡ ഷോറൂമിൽ കയറിയാൽ, ഒക്ടാവിയയോ സൂപ്പർബോ ഇല്ലാത്ത ഒരു അപരിചിതമായ ഒരു ഡീലർഷിപ്പ് ഫ്ലോറാണ് കാണാൻ കഴിയുന്നത്. സ്കോഡ സൂപ്പർബ്, പുതിയ ഒക്ടാവിയ എന്നിവയെ ഉടനടി തിരികെ കൊണ്ടുവരും എന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ പെറ്റർ ജനീബ വെളിപ്പെടുത്തി.
ഇന്ത്യയിൽ സ്കോഡയ്ക്ക് എപ്പോഴും രണ്ട് തന്ത്രപ്രധാന മേഖലകൾ ഉണ്ടാകും എന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഒരു വശത്ത്, പൂനെ ഫാക്ടറിയിൽ നിന്ന് വരുന്ന കുഷാഖ്, സ്ലാവിയ പോലുള്ള ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ബ്രാൻഡിനുണ്ടാകും, മറുവശത്ത് പാർട്‌സുകളും ഘടകങ്ങളുമായി വന്ന് പ്രാദേശികമായി അസംബിൾ ചെയ്യുന്ന ഒക്ടാവിയ, സൂപ്പർബ് എന്നിവയും ഉണ്ടായിരിക്കും. അവ ഔറംഗബാദിലെ കമ്പനിയുടെ പ്ലാൻ്റിൽ നിന്ന് വരും.

കാറുകൾ തുടക്കത്തിൽ ഫുൾ ഇംപോർട്ടായി തിരിച്ചെത്തും, സ്കോഡ ഇവിടെ വിൽപ്പനയ്‌ക്കുണ്ടായിരുന്ന മുൻ തലമുറ സൂപ്പർബ് ആദ്യം വീണ്ടും അവതരിപ്പിക്കും. സെഡാൻ ഏറ്റവും ആഡംബരമായ ലോറൻ്റ് & ക്ലെമെൻ്റ് വേരിയന്റിൽ ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇവ ഷോറൂമുകളിൽ തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കാം.
ഒരു വർഷത്തിന് ശേഷമേ ഏറ്റവും പുതിയ നാലാം തലമുറ സൂപ്പർബ് പിന്തുടരാൻ സാധ്യതയുള്ളൂ. റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡലുകൾ ഇനിയും അല്പം സമയം കൂടുതൽ എടുത്തേക്കാം. ഏഴ് സ്പീഡ് DSG ട്വിൻ-ക്ലച്ച് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന 190 bhp മാക്സ് പവറും, 320 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന ബിഎസ് VI ഫേസ് II -കംപ്ലയിൻ്റ് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് ഇംപോർട്ടായി തിരിച്ചുവരാൻ സാധ്യതയുണ്ട്.

7.8 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സൂപ്പർബിന് കഴിയും. ഇന്ത്യയിൽ ഏകദേശം 25,000 സൂപ്പർബ് ഉപഭോക്താക്കൾ ഉണ്ടെന്നും, അവർ വളരെ വിശ്വസ്തരും നിലവിൽ സൂപ്പർബ് വിൽപ്പനയില്ലാത്തതിനാൽ അസന്തുഷ്ടരുമാണ് എന്ന് ജനീബ പറയുന്നു. ഇറക്കുമതി ചെയ്‌ത് എത്തുന്ന സൂപ്പർബ്, കൂടുതൽ ചെലവേറിയതായിരിക്കും, വാഹനത്തിന്റെ വില ഏകദേശം 43 ലക്ഷം രൂപയിൽ ആരംഭിക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
2001 -ൽ സ്‌കോഡ ആദ്യമായി ഇന്ത്യയിൽ വന്നപ്പോൾ, ആദ്യ തലമുറ ഒക്ടാവിയയ്‌ക്കൊപ്പമാണ് അതിൻ്റെ യാത്ര ആരംഭിച്ചത്. പെട്രോൾ, ഡീസൽ, സ്‌പോർടി ടർബോ പെട്രോൾ എന്നിവയിൽ മോഡൽ ലഭ്യമായിരുന്നു. ദൃഢമായി എഞ്ചിനീയറിംഗിൽ പൂർത്തിയാക്കിയ ചെക്ക് സെഡാൻ അല്ലെങ്കിൽ ഫാസ്റ്റ്ബാക്ക് അതിൻ്റെ പ്രായോഗികത, കരുത്തുറ്റ ബിൽഡ്, ഫൺ ടു ഡ്രൈവ് ഫീൽ എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യൻ കാർ ഉപഭോക്താക്കളെ അംബരപ്പിക്കുകയും ആകർഷിക്കുകയും ചെയ്തു.

അക്കാലത്ത് ഉണ്ടായിരുന്ന 70,000 -ത്തോളം ഉപഭോക്താക്കൾക്ക് സർവ്വീസ് നൽകാൻ സ്കോഡ ഇന്ത്യ ആഗ്രഹിക്കുന്നു. വരാനിരിക്കുന്ന ഒക്ടാവിയയ്ക്ക് ഇന്ത്യയിൽ ദീർഘായുസ്സ് ഉണ്ടായിരിക്കും, കൂടാതെ 2034 വരെ ഫെയ്‌സ്‌ലിഫ്റ്റുകളുടെയും അപ്‌ഡേറ്റുകളുടെയും ഒരു പരമ്പരയോടെ മോഡലിനെ കമ്പനി നിലനിർത്തും. ഒക്ടാവിയയുടെ തിരിച്ചുവരവ് സംബന്ധിച്ച് നിലവിൽ ടൈംലൈനൊന്നും നിർമ്മാതാക്കൾ നിശ്ചയിച്ചിട്ടില്ല, എന്നാൽ തങ്ങൾ അതിനായി പ്രവർത്തിക്കുകയാണ് എന്ന് സ്കോഡ വ്യക്തമാക്കുന്നു.


Click it and Unblock the Notifications








