മലയാളി പേരിട്ട സ്കോഡ എസ്‌യുവിയിൽ വരുന്നത് എന്തെല്ലാം? സ്പെക്കുകൾ പുറത്ത്
സ്‌കോഡ ഇന്ത്യയിൽ അടുത്തതായി കാത്തിരിക്കുന്ന ഏറ്റവും വലിയ ലോഞ്ച് എന്നത് കൈലാക്കാണ്. മലയാളിയാണ് ഈ വാഹനത്തിന് പേര് നൽകിയത് എന്നത് നമുക്ക് ഏവർക്കും അഭിമാനിക്കാവുന്ന കാര്യവുമാണ്. എസ്‌യുവിയുടെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, വാഹനത്തിൽ വരുന്ന പ്രധാന മെക്കാനിക്കൽ ഘടകങ്ങളായ എഞ്ചിൻ, ട്രാൻസ്മിഷൻ, പ്ലാറ്റ്ഫോം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ കാർ നിർമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പവർ, ടോർക്ക് എന്നിവയുടെ കണക്കുകളും ഇതോടൊപ്പം കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.
കുഷാക്കിനെക്കാൾ ചെറുതായിരിക്കും സ്‌കോഡ കൈലാക്ക് എന്നത് വ്യക്തമാണ്. 2,566 mm വീൽബേസുമായി വരുന്ന ഇതിന് 3,995 mm നീളമാവും ഉണ്ടാകുക. 189 mm ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന് ലഭിക്കും. സ്കോഡയുടെ ന്യൂ ഏയ്ജ് മോഡേൺ സോളിഡ് ഡിസൈൻ ഫിലോസഫി കൈലാക്കിനെ ശക്തമായി സ്വാധീനിക്കും എന്ന കാര്യത്തിൽ സംശയമില്ല.

കൈലാക്ക് അടുത്തിടെ അനാച്ഛാദനം ചെയ്ത എൽറോക്കിൽ നിന്ന് ഒട്ടനവധി സൂചനകൾ കടമെടുക്കും. ഫസ്റ്റ്-ഇൻ-ക്ലാസ് സിക്‌സ് -വേ അഡ്ജസ്റ്റ് ചെയ്യാവുന്ന വെൻ്റിലേഷനോട് കൂടിയ ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ തുടങ്ങിയ ഫീച്ചറുകളുള്ള സുഖപ്രദമായ ക്യാബിൻ എസ്‌യുവി വാഗ്ദാനം ചെയ്യും. ഫോക്സ്‌വാഗൺ ഗ്രൂപ്പിൻ്റെ ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ മോഡലും മൂന്നാമത്തെ സ്‌കോഡ വാഹനവുമാണ് കൈലാക്ക് എന്നത് ശ്രദ്ധേയമാണ്.
MQB A0 IN പ്ലാറ്റ്‌ഫോമിലാവും വാഹനം ഒരുങ്ങുന്നത്. MQB പ്ലാറ്റ്‌ഫോമിൻ്റെ ഈ ആവർത്തനത്തിന് വിപുലമായ തരത്തിലുള്ള പ്രാദേശികവൽക്കരണം നിർമ്മാതാക്കൾ നടന്നിട്ടുണ്ട്. കുഷാക്കിനും സ്ലാവിയയ്ക്കും അടിസ്ഥാനമിടുന്നത് കൂടിയാണിത്. എന്നാൽ ഇവയിൽ നിന്ന് എല്ലാം വ്യത്യസ്തമായി, കൈലാക്ക് ഒരു സബ് ഫോർ മീറ്റർ ഓഫറായിരിക്കും.

2021 -ൽ കുഷാക്കിലൂടെയാണ് ഈ പ്ലാറ്റ്‌ഫോം അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയിലെയും ചെക്ക് റിപ്പബ്ലിക്കിലെയും സ്കോഡ ഓട്ടോയുടെ ടീമുകൾ സംയുക്തമായി ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തത്, കൂടുതൽ ചെലവ് കുറഞ്ഞതും വളരെ ഫ്ലെക്സിബിളുമായ ഒരു പ്ലാറ്റ്ഫോമാണിത്. യൂറോപ്പിന് പുറത്ത് സ്കോഡ വികസിപ്പിച്ച ആദ്യത്തെ പ്ലാറ്റ്ഫോം കൂടിയാണിത് എന്നതും ശ്രദ്ധേയമാണ്.
പ്രത്യേകിച്ച് ഇന്ത്യയ്ക്കും സമാന മറ്റ് വളർന്നു വരുന്ന വിപണികൾക്കുമായിട്ടാണ് സ്കോഡ ഇത് ഒരുക്കിയിരിക്കുന്നത്. വളരെ വഴക്കമുള്ളതും മോഡുലാർ സവിശേഷതകളും അടങ്ങുന്ന ബഹുമുഖമായ ഷാസി, മുതിർന്നവർക്കും കുട്ടികൾക്കുമുള്ള സുരക്ഷയുടെ കാര്യത്തിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ ഇതിനകം ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്.
പല ഊഹീപോഹങ്ങളിലും കേട്ടതു പോലെ കുഷാക്കിൻ്റെ ചെറിയ എഞ്ചിനുകളായിരിക്കും കൈലാക്കിന് കരുത്ത് പകരുക. 1.0 TSI ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റ് 115 bhp (85 kW) മാക്സ് പവറും, 178 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. ആറ് -സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്.
ആറ് എയർബാഗുകൾ, ട്രാക്ഷൻ & സ്റ്റെബിലിറ്റി കൺട്രോൾ, ആൻ്റി ലോക്ക് ബ്രേക്കുകൾ, ബ്രേക്ക് ഡിസ്ക് വൈപ്പിംഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ, റോൾ ഓവർ പ്രൊട്ടക്ഷൻ, മോട്ടോർ സ്ലിപ്പ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, പാസഞ്ചർ എയർബാഗ് ഡീ -ആക്ടിവേഷൻ, മൾട്ടി കൊളിഷൻ ബ്രേക്കിംഗ്, ISOFIX സീറ്റുകൾ എന്നിവയുൾപ്പെടെ 25 ആക്ടീവ് & പാസ്സീവ് സേഫ്റ്റി ഫീച്ചറുകൾ വാഹനത്തിലുണ്ടാകും.
ഒരു ക്രാഷ് അല്ലെങ്കിൽ കൂട്ടിയിടെ ചെറുക്കാനുള്ള കഴിവ് കുഷാക്കിന് സമാനമായി തുടരും. ഫ്രണ്ട് ക്രാഷ് മൊഡ്യൂൾ ഒരു അപകടം സംഭവിച്ചാൽ കൂടുതൽ സംരക്ഷണത്തിനായി ഹോട്ട്-ഫോംഡ് സ്റ്റീലും ഉപയോഗിച്ച് മെച്ചപ്പെടുത്തും. കൈലാക്കിൽ സ്‌കോഡ നിലവിൽ വളരെ വിപുലവും കഠിനവുമായ പരിശോധനകളും പരീക്ഷണങ്ങളുമാണ് നടത്തുന്നത്.
വാഹനത്തിന്റെ പ്രോട്ടോടൈപ്പുകൾ ഇന്ത്യൻ മണ്ണിൽ 800,000 കിലോമീറ്റർ പരീക്ഷണം പൂർത്തിയാക്കി എന്നത് ബ്രാൻഡ് വെളിപ്പെടുത്തുന്നു, വ്യത്യസ്ത റോഡ്, ഭൂപ്രദേശം, ഗതാഗത സാഹചര്യങ്ങൾ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു. കൈലാക്കിൻ്റെ ഔദ്യോഗിക അരങ്ങേറ്റം 2024 നവംബർ 6 -ന് നടക്കും. ബ്രാൻഡ് ഡയറക്ടർ പീറ്റർ ജനീബ മുമ്പ് പ്രസ്താവിച്ചത് അനുസരിച്ച്, കൈലാക്കിന് മത്സരാധിഷ്ഠിത വില ഉണ്ടായിരിക്കും, ഇത് 8.0 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ പരിധിയിൽ വന്നേക്കാം.


Click it and Unblock the Notifications








