ഇന്ത്യയിൽ തങ്ങൾക്കൊരു പങ്കാളിയെ വേണമെന്ന് സ്കോഡ, വിപണി പിടിക്കാൻ പുതിയ മാർഗവുമായി കമ്പനി

ചെക്ക് കാർ നിർമ്മാതാക്കളായ സ്‌കോഡ ഓട്ടോ, ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ബിസിനസ്സ് വളർത്താൻ ഒരു ഇന്ത്യൻ വാഹന നിർമ്മാതാവിനെ പങ്കാളിയാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്, രണ്ട് ദശാബ്ദത്തിലേറെയായി രാജ്യത്ത് അവിടെ നിലനിന്നിട്ടും എതിരാളികൾക്ക് തകർക്കാൻ കഴിഞ്ഞിട്ടില്ല. 20 വർഷത്തിലേറെയായി സ്കോഡ ബ്രാൻഡ് ഇന്ത്യയിൽ നിലവിലുണ്ട്. യൂറോപ്പ് കഴിഞ്ഞാൽ സ്‌കോഡയുടെ ഏറ്റവും പ്രധാനപ്പെട്ട ആഗോള വിപണി ഇന്ത്യയാണെങ്കിലും, കോംപാക്റ്റ് എസ്‌യുവികൾ പോലുള്ള ഉയർന്ന ഡിമാൻഡുള്ള സെഗ്‌മെൻ്റുകളിൽ ഏറ്റവും മത്സരാധിഷ്ഠിതം ഇന്ത്യയാണ്.

75 ശതമാനം പ്രാദേശിക ഉള്ളടക്കമുള്ള സബ്-4 മീറ്റർ കോംപാക്റ്റ് എസ്‌യുവി അവതരിപ്പിക്കാനാണ് സ്കോഡ തയ്യാറെടുക്കുന്നത്.സ2025 മുതൽ സബ്-കോംപാക്റ്റ് എസ്‌യുവിയുടെയും പുതുക്കിയ മോഡൽ ലൈനപ്പിൻ്റെയും വിൽപ്പന അതിവേഗം കുതിച്ചു തുടങ്ങിയാൽ, ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ വലിയ വിപണിയായി മാറുമെന്ന് സ്‌കോഡ പ്രതീക്ഷിക്കുന്നു.

ഇന്ത്യ 2.0 പ്രൊജക്‌റ്റിന്റെ ഭാഗമായി പുറത്തിറക്കിയ കുഷാഖിന്റെയും സ്ലാവിയയുടെയും കരുത്തിലാണ് സ്കോഡ ഇന്ത്യയിൽ കത്തിക്കയറിയത്. കൃത്യമായി വാഹന നിരയിൽ നടപ്പിലാക്കുന്ന പദ്ധതികളെല്ലാം വിജയം കാണുന്നുമുണ്ട്. ഇപ്പോഴിതാ മിഡ്-സൈസ് എസ്‌യുവിക്കും മിഡ്-സൈസ് സെഡാനുമായി പുതിയ ശ്രേണിയിലുള്ള ആക്‌സസറികൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. തങ്ങളുടെ വണ്ടികളെ കൂടുതൽ മോടിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഷോറൂം വഴി തന്നെ കിടുവാക്കാം.

ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, അണ്ടർ ബോഡി ലൈറ്റുകൾ, ഫ്രണ്ട് ഗ്രിൽ ഗാർണിഷ്, പുതിയ അലോയ് വീലുകളാണ് സ്കോഡ കുഷാഖ്, സ്ലാവിയ മോഡലുകൾക്കായി കൊണ്ടുവന്നിരിക്കുന്നത്. ഈ ആക്സസറികൾ വാഹനങ്ങളുടെ എല്ലാ വേരിയൻ്റുകളുമായും പൊരുത്തപ്പെടുന്നുവെന്നതാണ് മറ്റൊരു ഹൈലൈറ്റ്. ഡീലർഷിപ്പുകൾ വഴി ഉപഭോക്താക്കൾക്ക് പുതിയ ആക്‌സസറികൾ വാങ്ങാം. എന്നാൽ ബുക്ക് ചെയ്‌തതിനു ശേഷം കുറച്ച് ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് മാത്രം.

കുഷാഖിലെ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾക്ക് 7,699 രൂപയാണ് വില വരുന്നത്. അതേസമയം സ്ലാവിയയുടെ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾക്ക് 7,299 രൂപ മുടക്കിയാൽ മതിയാവും. ഇവയുടെ പാർട്ട് നമ്പറും വ്യത്യസ്തമായതിനാൽ രണ്ട് കാറുകൾക്കും സ്കോഡ വ്യത്യസ്ത സെൻസറുകളാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തം. ഇടുങ്ങിയ സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ ഈ ആക്സസറി വളരെ ഉപയോഗപ്രദമാകുന്ന കാര്യമാണ്.

ഇതുവരെ ക്രോം ഫ്രണ്ട് ഗ്രിൽ ഗാർണിഷ് മാത്രം വാഗ്ദാനം ചെയ്തിരുന്ന കമ്പനി 4,699 രൂപ വിലയുള്ള അണ്ടർബോഡി ലൈറ്റുകളും ആക്‌സസറിയായി രണ്ട് മോഡലുകൾക്കും നൽകുന്നുണ്ട്. വാഹനത്തിൻ്റെ ആകർഷണം വർധിപ്പിക്കാൻ സഹായിക്കുന്ന ഇത് കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒന്നായിരിക്കും. ഫ്രണ്ട് ഗ്രിൽ ഗാർണിഷ് ഇപ്പോൾ ബ്ലാക്കിലും അവതരിപ്പിച്ചിട്ടുണ്ട്. ഇതിൻ്റെ വില 3,199 രൂപയാണ്. കുഷാഖിന് കറുപ്പ് നിറത്തിലുള്ള സ്പീഡ് അലോയ് വീലുകളും വാങ്ങാം. ഇത് ഒന്നിന് 11,299 രൂപയാണ് വില വരുന്നത്.

പുതിയ ആക്‌സസറികൾക്കൊപ്പം കൂടുതൽ ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാൻ സ്കോഡയ്ക്ക് സാധിച്ചേക്കും. ഇതോടൊപ്പം മുകളിൽ പറഞ്ഞതുപോലെ സ്‌കോഡ അടുത്തിടെ കുഷാഖിൻ്റെയും സ്ലാവിയയുടെയും വില കുറച്ചിരുന്നു. ആക്ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നിവയിൽ നിന്ന് ക്ലാസിക്, സിഗ്നേച്ചർ, പ്രസ്റ്റീജ് എന്നിങ്ങനെ വേരിയന്റും പുനർനാമം ചെയ്‌തിട്ടുണ്ട്. വില വെട്ടിക്കുറച്ചതോടെ സ്ലാവിയക്ക് ഇപ്പോൾ 10.69 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്.

More from DriveSpark

Article Published On: Monday, July 1, 2024, 17:00 [IST]
English summary
Skoda seeks a local partner to expand its company in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X