ഇവനോട് മുട്ടാൻ ഇന്ത്യയിൽ ആരുണ്ട്? ഭാരത് മൊബിലിറ്റി ഷോയിൽ കണ്ണുകൾ എല്ലാം സ്കോഡ സ്റ്റാളിലായിരിക്കും!
ഇന്ത്യൻ വിപണിയിൽ വളരെ അഗ്രസ്സീവായി തങ്ങളുടെ സ്ഥാനം തിരിച്ചു പിടിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് സ്കോഡ. ചെക്ക് വാഹന നിർമ്മാതാക്കളുടെ ഉടമകളായ ഫോക്സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധികളുടെ ഭാഗമായ സ്കോഡയ്ക്കും തനതായ പ്ലാനുകളുണ്ട്. ഒരു കാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കിവാണ മോഡലുകളിൽ ഒന്നായിരുന്നു സ്കോഡ ഒക്ടാവിയ, അതിൽ തന്നെ പെർഫോമെൻസ് ട്യൂൺഡ് RS വേരിയന്റ് വേറെ ലെവലായിരുന്നു എന്നത് തന്നെ പറയാം. കാലാനുസൃതമായ അപ്പ്ഡേറ്റുകളോടെ നിർമ്മാതാക്കൾ ഈ മോഡലിനെ ഒരു കാലം വരെ ഇന്ത്യയിൽ അവതരിപ്പിച്ചുന്നു.
പിന്നീഡ് നിർത്തലാക്കുകയും ചെയ്തു. എന്നിരുന്നാലും ഇന്നും ഇന്ത്യൻ വിപണിയിൽ സ്കോഡ ഒക്ടാവിയയ്ക്കു വമ്പൻ ഫാൻബേസ് തന്നെയുണ്ട്. പ്രത്യേകിച്ചും ആക്സിലറേറ്ററിൽ കാൽ കൊടുത്താൽ മികച്ച ഫീഡ്ബാക്കും റെസ്പോൺസും നൽകിക്കൊണ്ട് പായുന്ന RS വേരിയന്റിനോട് വലിയ ആരാധനയും ഇഷ്ടവും തന്നെയായിരുന്നു പലർക്കും എന്ന് നിസംശയം പറയാം.

അതിനാൽ തന്നെ വരാനിരിക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ (2025 ഓട്ടോ എക്സ്പോ) പുതിയ കൊഡിയാക് എസ്‌യുവിയ്‌ക്കൊപ്പം പുതിയ സ്‌കോഡ ഒക്ടാവിയ RS ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. കൊഡിയാക്കിന്റെ പുതിയ ആവർത്തനവും ഇന്ത്യയിൽ ആദ്യമായിട്ടാണ് പ്രദർശിപ്പിക്കുന്നത്. ഇന്ത്യൻ ജനതയുടെ മനസറിയാനുള്ള സ്കോഡയുടെ ഒരു നീക്കമായി ഇതിനെ നോക്കിക്കാണാം.
ഒക്ടാവിയ RS -ൻ്റെ ഇതിനുമുമ്പത്തെ അവസാന RS 230, RS 245 എന്നീ രണ്ട് ആവർത്തനങ്ങൾ ഇന്ത്യയിൽ CBU -യൂണിറ്റുകളായി വളരെ പരിമിതമായ സംഖ്യകളിൽ സ്കോഡ വിറ്റിരുന്നു. ഒക്ടാവിയ RS 230 2017 -ലാണ് കമ്പനി പുറത്തിറക്കിയത്, അതേസമയം കൂടുതൽ മെച്ചപ്പെട്ടതും, അപ്പ്ഡേറ്റഡും, ശക്തവുമായ ഒക്ടാവിയ RS 245 2020 ഓട്ടോ എക്‌സ്‌പോയിലാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചു.

ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്ത സ്റ്റാൻഡേർഡ് ഫോർത്ത് -ജെൻ ഒക്ടാവിയ, 2021 -ലാണ് വിൽപ്പനയ്‌ക്ക് എത്തിയത്, എന്നാൽ ബിഎസ് VI എമിഷൻ മാനദണ്ഡങ്ങളുടെ രണ്ടാം സ്റ്റേജ് പ്രാബല്യത്തിൽ വന്നതോടെ 2023 -ൽ വാഹനം സ്കോഡ നിർത്തലാക്കിയിരുന്നു. ഈ കാർ ഇപ്പോഴും വിദേശത്ത് വിൽപ്പനയ്‌ക്ക് എത്തുന്നുണ്ട്, കൂടാതെ ഒരു മിഡ് -ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് പോലും ലഭിച്ചിട്ടുണ്ട്.
മുകളിൽ സൂചിപ്പിച്ചതു പോലെ കസ്റ്റമർ ഫീഡ്‌ബാക്ക് അളക്കുന്നതിനായിട്ടാണ് നാലാം തലമുറ ഒക്ടാവിയ RS മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിക്കുന്നത് എന്നും കുറച്ച് കഴിഞ്ഞ് പരിമിതമായ സംഖ്യകളിൽ ഇത് രാജ്യത്ത് അവതരിപ്പിക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 265 bhp മാക്സ് പവറും 370 Nm ടോർക്കും പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ TSI ടർബോ-പെട്രോൾ യൂണിണ് ഇതിന് കരുത്തേകുന്നത്.

ഒരു CBU മോഡലായി ആയി കൊണ്ടുവരുന്നതിനാൽ ഇതിന് ഉയർന്ന വില ഉണ്ടാക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത നാലാം-തലമുറ ഒക്ടാവിയയെ പ്രാദേശികമായി അസംബിൾ ചെയ്യുന്നതിനെക്കുറിച്ച് സ്കോഡ നേരത്തെ സൂചന നൽകിയിരുന്നു; എന്നിരുന്നാലും, ഇത് ഇപ്പോഴും ഒരു വിദൂര സാധ്യതയായി തുടരുന്നതിനാൽ ഇപ്പോൾ ഒന്നും തീർച്ചപ്പെടുത്താനാവില്ല.
ഇന്ത്യയിലേക്ക് വരുന്ന ഒക്ടാവിയയ്ക്ക് മിക്കവാറും 'എക്‌സ്‌ക്ലൂസീവ് സെലക്ഷൻ' അല്ലെങ്കിൽ കൂടുതൽ പരിചിതമായ 'L&K' നെയിപ്ലേറ്റ് ഉണ്ടായിരിക്കും, ഇത് നമ്മുടെ വിപണിയിലെ ഒക്ടാവിയയുടെ പ്രീമിയം പൊസിഷനിംഗ് വ്യക്തമാക്കുന്നു. സ്കോഡ പ്രാദേശികമായി ഒക്ടാവിയ അസംബിൾ ചെയ്യുകയാണെങ്കിൽ, വാഹനത്തിൻ്റെ വില ഏകദേശം 30 ലക്ഷം രൂപയായിരിക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








