എസ്‌യുവി സെഗ്മെൻ്റിനെ പിടിച്ച് കെട്ടാൻ സ്കോഡ, യതിയെ തിരിച്ചു കൊണ്ടുവരാൻ ബ്രാൻഡ് ഒരുങ്ങുന്നു

സ്കോഡയെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ വിപണി അവരുടെ രാശി തന്നെയാണ്. എസ്‌യുവി സെഗ്മെൻ്റിൽ അവരുടെ നല്ല കാലം തുടങ്ങിയെന്നാണ് അവർ വിശ്വസിക്കുന്നത്. അത് കൊണ്ട് തന്നെ പിൻവലിച്ച മോഡൽ തിരികെ കൊണ്ടുവരുമെന്ന കാര്യത്തിലാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. തിരികെ വരുന്നതിൽ ഏറ്റവും പ്രധാനി സ്കോഡ യെതി എന്ന മോഡലായിരിക്കുമെന്ന കാര്യത്തിൽ സ്കോഡയുടെ മുതലാളിമാർ തന്നെ ചില സൂചനകൾ നൽകിയിട്ടുണ്ട്. വരാനിരിക്കുന്ന സ്‌കോഡ യെതിക്ക് ഒരു മികച്ച മേക്ക് ഓവർ ലഭിക്കുമെന്നാണ് കരുതുന്നതെങ്കിലും, സിഗ്നേച്ചർ ഫീച്ചറുകൾ കമ്പനി ഒഴിവാക്കില്ല എന്ന് വിശ്വസിക്കാം. പുതിയ തലമുറ സ്‌കോഡ യെറ്റിക്ക് പെട്രോൾ എഞ്ചിൻ ഓപ്ഷൻ ലഭിക്കാൻ സാധ്യതയുണ്ട്.

എമിഷൻ മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ പുതിയ യതിക്ക് ഡീസൽ ഓപ്ഷൻ കമ്പനി നൽകുമെന്ന കാര്യത്തിൽ സംശയമാണ്. നിലവിൽ ഇന്ത്യയിൽ ലഭ്യമായ എല്ലാ സ്കോഡ മോഡലുകളിലും പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ്. സ്‌കോഡ കുഷാക്കിൽ ലഭിക്കുന്ന 1.5-ലിറ്റർ TSI എഞ്ചിനാണ് ഒരു ഓപ്ഷൻ. ഇത് 150 PS ഉത്പാദിപ്പിക്കുകയും ഒരു ഓട്ടോമാറ്റിക് 7-സ്പീഡ് DSG ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നതാണ്.

skoda yeti will comeback in india

രാജ്യത്ത് സ്കോഡ വിറ്റിരുന്ന മോഡലുകളിൽ വലിയ വിൽപ്പന കൊണ്ടു വരാൻ യതിക്ക് സാധിച്ചിരുന്നില്ല എങ്കിലും ഒരു ഫാൻബേസ് സൃഷ്ടിക്കാൻ വാഹനത്തിന് സാധിച്ചിരുന്നു എന്നതാണ് സത്യമാണ്. വിൽപ്പനയ്ക്ക് വീണ്ടും എത്തിയാൽ ലൈനപ്പിൽ കുഷാഖിന് മുകളിലായിരിക്കും യതിയുടെ സ്ഥാനമെന്നാണ് അറിയാൻ സാധിക്കുന്നത്. 2017 -ലാണ് യതി ഇന്ത്യയിൽ നിന്ന് വിടപറയുന്നത്. തിരികെ വരുമ്പോൾ ഫീച്ചറുകളുടെ എട്ടുകളിയുമായിട്ടായിരിക്കും എത്തുന്നതെന്ന കാര്യത്തിൽ സംശയം വേണ്ട.

ഇപ്പോൾ സ്കോഡയുടെ കൈലാഖ് ആണ് എവിടേയും സംസാരവിഷയം. പ്രാദേശികവല്‍ക്കരിച്ച ഘടകങ്ങളാണ് ഈ കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്‌പെയര്‍ പാര്‍ട്‌സ് ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പരിപാലനച്ചെലവും കുറയ്ക്കാന്‍ സഹായിക്കുന്നു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിക്ക് കീഴില്‍ MQB A0 IN പ്ലാറ്റ്‌ഫോം കൊണ്ട് ലക്ഷ്യമിട്ടിരുന്നതും ഇത് തന്നെ ആയിരുന്നു. പരിപാലനച്ചെലവ് കുറയുമ്പോള്‍ തന്നെ കാറുടമകള്‍ക്ക് നല്ല മനസ്സമാധാനം ലഭിക്കും.

skoda yeti will comeback in india

സ്‌കോഡ കൈലാക്ക് ബേസ് ക്ലാസിക് വേരിയന്റിന് 7.89 ലക്ഷം, സിഗ്‌നേച്ചര്‍ മാനുവലിന് 9.59 ലക്ഷം രൂപയാണ് വില. സിഗ്‌നേച്ചര്‍ ഓട്ടോമാറ്റിക്കിന് 10.59 ലക്ഷം, സിഗ്‌നേച്ചര്‍ പ്ലസ് മാനുവലിന് 11.40 ലക്ഷം, സിഗ്‌നേച്ചര്‍ പ്ലസ് ഓട്ടോമാറ്റിക്കിന് 12.40 ലക്ഷം, പ്രസ്റ്റീജ് മാനുവലിന് 13.35 ലക്ഷം, പ്രസ്റ്റീജ് ഓട്ടോമാറ്റിക്കിന് 14.40 ലക്ഷം എന്നിങ്ങനെയാണ് വില പോകുന്നത്. എക്്‌സ്‌ഷോറൂം വിലകളാണിത്.

ടോര്‍ണാഡോ റെഡ്, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോള്‍ഡ് എന്നിങ്ങനെ 7 കിടിലന്‍ കളര്‍ ഓപ്ഷനുകളില്‍ വാങ്ങാം. സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, ബോക്സി പ്രൊഫൈല്‍, ഷോര്‍ട്ട് ഓവര്‍ഹാംഗുകള്‍, ബട്ടര്‍ഫൈ്ല ഗില്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോഡയുടെ മോഡേണ്‍-സോളിഡ് ഡിസൈന്‍ ഭാഷയാണ് പുതിയ കൈലാക്കിലും പിന്തുടര്‍ന്നിരിക്കുന്നത്. സിംഗിള്‍ അല്ലെങ്കില്‍ ഡ്യുവല്‍-ടോണ്‍ തീമില്‍ ക്യാബിന്‍ ക്രമീകരിക്കാം.

skoda yeti will comeback in india

8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10-9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, കീലെസ് എന്‍ട്രി, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നീ സൗകര്യങ്ങള്‍ കാറില്‍ ഒരുക്കിയിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, മള്‍ട്ടി-കൊളിഷന്‍ ബ്രേക്ക്, റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, December 7, 2024, 14:00 [IST]
English summary
Skoda yeti will make a return in india all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X