ഹ്യുണ്ടായിക്ക് പിന്നാലെ കോടികൾ മുടക്കാൻ സിട്രണും; സ്റ്റൊലാൻ്റിസ് ഗ്രൂപ്പിൻ്റെ നിക്ഷേപം എത്രയാണെന്ന് അറിയാമോ

ഇന്ത്യയിലെ ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന് കീഴിലുളള സിട്രോൺ ബ്രാൻഡ് തമിഴ്നാട്ടിൽ 2,000 കോടി രൂപ അധികമായി നിക്ഷേപിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ചെന്നൈയിൽ നടന്ന ആഗോള നിക്ഷേപക സംഗമത്തിലാണ് വാഹന ഭീമൻ പുതിയ നിക്ഷേപത്തെ കുറിച്ച് പ്രഖ്യാപിച്ചത്. 2019-ൽ കമ്പനി ഇതിനോടകം നിക്ഷേപിച്ച 1,250 കോടി രൂപയ്ക്ക് പുറമേയാണ് 2,000 കോടി രൂപയുടെ നിക്ഷേപം.

സിട്രൺ ബ്രാൻഡിന് കീഴിലുള്ള ഈ ഗണ്യമായ നിക്ഷേപം ഇന്ത്യയുടെ വാഹന വിപണിയോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്നതും, ഉൽപ്പാദന ശേഷി ശക്തിപ്പെടുത്താനും സാങ്കേതിക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്നതുമായിരിക്കുമെന്നാണ് നിക്ഷേപത്തെക്കുറിച്ച് സംസാരിച്ച സ്റ്റെല്ലാന്റിസ് ഇന്ത്യ സിഇഒയും എംഡിയുമായ ആദിത്യ ജയരാജ് പറഞ്ഞത്.

ഹ്യുണ്ടായിക്ക് പിന്നാലെ കോടികൾ മുടക്കാൻ സിട്രണും

ഇന്ത്യയിൽ അധികം ഫാൻബേസൊന്നുമില്ലാത്ത കമ്പനിയാണ് സിട്രൺ. കുറച്ചധികം ഡീലർഷിപ്പുകളും സർവീസ് സെൻ്ററുകളുമെല്ലാം സെറ്റ് ചെയ്‌താൽ സിട്രണ് പതിയെ പിടിച്ചുകയറാനാവുമെന്നതിലും തർക്കമൊന്നുമില്ല. ആക്രമണാത്മകമായ വിലയിൽ ഇന്ത്യക്കാർക്ക് അടിപൊളി വാഹനങ്ങൾ നൽകുന്നവരാണ് ഈ ബ്രാൻഡ്.

2024 -ൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. സിട്രണിനൊപ്പം മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര, എംജി പോലുള്ള വമ്പന്‍ കമ്പനികളും പുതുവര്‍ഷം മുതല്‍ കാറുകള്‍ക്ക് വില കൂട്ടുന്നുണ്ട്. 2024 ജനുവരി മുതല്‍ 31,800 രൂപ വരെയാണ് സിട്രണ്‍ കാറുകള്‍ക്ക് ഇനി അധികം മുടക്കേണ്ടി വരിക. ഏറ്റവും ഉയര്‍ന്ന വില വര്‍ധനവ് ഇലക്ട്രിക് ഹാച്ച്ബാക്കായ സിട്രണ്‍ eC3-ക്കാണ്. എന്‍ട്രി ലെവല്‍ ലൈവ് വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റുകളും സമാനമായ വില വര്‍ധനവാണ് ലഭിക്കുന്നത്.

ഹ്യുണ്ടായിക്ക് പിന്നാലെ കോടികൾ മുടക്കാൻ സിട്രണും

ബേസ് വേരിയന്റല്ലാത്ത ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ മറ്റ് വകഭേദങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ഇനി മുതല്‍ 31,800 രൂപ കൂടി അധികം കരുതണം. 11.61 ലക്ഷം മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ റേഞ്ച് ടോപിംഗ് വേരിയന്റിന്റെ വില 13 ലക്ഷം രൂപ കടക്കും. വിലകളെല്ലാം എക്‌സ്‌ഷോറൂം. ഈ വര്‍ഷം സിട്രണ്‍ വിപണിയിലെത്തിച്ച മിഡ്‌സൈസ് എസ്‌യുവിയാണ് C3 എയര്‍ക്രോസ്. രണ്ട് സീറ്റിംഗ് ക്രമീകരണങ്ങളുമായാണ് ഈ എസ്‌യുവി വരുന്നത്.

ബേസ് വേരിയന്റ് ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും 20,800 രൂപയുടെ വര്‍ധനവ് ലഭിക്കുന്നു. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, ഹോണ്ട എലിവേറ്റ് എസ്‌യുവികളുടെ എതിരാളിയായ C3 എയര്‍ക്രോസിന്റെ വില 9.99 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) ആരംഭിക്കുന്നത്. വില വര്‍ധനവോടെ ടോപ്പ് എന്‍ഡ് വേരിയന്റിന്റെ വില 12 ലക്ഷം കടക്കും. 2022-ല്‍ വിപണിയിലിറക്കിയ C3 ഹാച്ച്ബാക്ക് ഇന്ത്യയിലെ സിട്രണിന്റെ ലൈനപ്പിലെ ഏറ്റവും താങ്ങാനാവുന്ന കാറാണ്.

ഹ്യുണ്ടായിക്ക് പിന്നാലെ കോടികൾ മുടക്കാൻ സിട്രണും

സിട്രണ്‍ C3 ഹാച്ച്ബാക്ക് ഷൈന്‍ വേരിയന്റ് വാങ്ങുന്നവര്‍ അടുത്ത വര്‍ഷം നിലവിലെ വിലയേക്കാള്‍ 15,800 രൂപ അധികം മുടക്കാന്‍ തയാറായിക്കോളൂ. അതേ സമയം മറ്റെല്ലാ വേരിയന്റുകള്‍ക്കും 18,000 രൂപയാണ് മാറ്റമുണ്ടാകുക. വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ 5.98 ലക്ഷം രൂപയാകും സിട്രണിന്റെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡലിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

ഫ്രഞ്ച് ബ്രാൻഡ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ C3 എയർക്രോസിന്റെ ഓട്ടോമാറ്റിക് പതിപ്പുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അതും 2024 ജനുവരി മാസം തന്നെ വാഹനത്തിന്റെ ക്ലച്ച്ലെസ് മോഡൽ എത്തും. C3 എയർക്രോസ് ഓട്ടോമാറ്റിക് എസ്‌യുവി വാങ്ങാൻ താത്പര്യമുള്ളവർക്ക് തെരഞ്ഞെടുത്ത സിട്രൺ ഡീലർഷിപ്പുകളിൽ 25,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യാം.

നിലവിൽ 5 അല്ലെങ്കിൽ 7 സീറ്റർ എസ്‌യുവിയായി വരുന്ന വാഹനം യു, പ്ലസ് മാക്‌സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. 9.99 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയും മിഡ്-സൈസ് എസ്‌യുവിയുടെ പ്രധാന ആകർഷണമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് C3 എയർക്രോസിന് പ്ലസ്, മാക്സ് എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് വേരിയന്റുകൾ ലഭിക്കും. ഈ പുതിയ ഗിയർബോക്‌സ് ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റായിരിക്കുമെന്നതാണ് മറ്റൊരു ആകർഷകമായ കാര്യം.

More from DriveSpark

Article Published On: Thursday, January 11, 2024, 13:35 [IST]
English summary
Stellantis group investing 2000 crores in tamilnadu checkout the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X