ഏപ്രിൽ 30 മുതൽ ഈ മോഡലുകൾക്ക് വില കൂടുന്നുണ്ടേ, ഇഷ്ടവാഹനം സ്വന്തമാക്കാൻ സുവർണാവസരം

സ്റ്റെല്ലാൻ്റിസ് ഗ്രൂപ്പിന് കീഴിലാണ് സിട്രൺ, ജീപ്പ് ബ്രാൻഡുകൾ. 2024 ഏപ്രിൽ 30 മുതൽ സിട്രൺ ബ്രാൻഡിൻ്റെ എല്ലാ മോഡലുകൾക്കും അത് പോലെ തന്നെ ജീപ്പ് ബ്രാൻഡിന് കീഴിലുള്ള കോമ്പസ്, മെറിഡിയൻ മോഡലുകൾക്കും വില വർധിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. മോഡലുകളിലുടനീളം 4,000 രൂപ മുതൽ 17,000 രൂപ വരെയാണ് വില വർധനവ്.

വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾക്കും പ്രവർത്തന ചെലവുകൾക്കും വേണ്ടിയാണ് വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത് എന്നാണ് കമ്പനിയുടെ വാദം.
സിട്രൺ ബ്രാൻഡിന് കീഴിൽ, എസ്‌യുവികളായ സി 3 എയർക്രോസ്, സി 5 എയർക്രോസ്, ഇലക്ട്രിക് കാർ ഇ-സി3 എന്നിവ 6.16 ലക്ഷം മുതൽ 37.67 ലക്ഷം വരെ വിലയുള്ള വാഹനങ്ങളാണുളളത്.

jeep compass

മറുവശത്ത്, ജീപ്പ് കോമ്പസിന് 20.69 ലക്ഷം മുതൽ 26.19 ലക്ഷം രൂപ വരെയാണ് വില, ജീപ്പ് മെറിഡിയന് 33.6 ലക്ഷം മുതൽ 36.97 രൂപ വരെയാണ് എക്സ്ഷോറൂം വിലയായി വരുന്നത്. ജീപ്പ് മെറിഡിയൻ്റെ വിശദമായ വിവരങ്ങളിലേക്ക് നോക്കിയാൽ 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രം എത്തുന്ന മെറിഡിയൻ ഫുൾ-സൈസ് എസ്‌യുവി വിപണിയിൽ ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ പോലുള്ള വമ്പൻമാരുമായാണ് ഇതിന്റെ മത്സരം.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 171 bhp കരുത്തിൽ 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് വാഹനം. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി മെറിഡിയൻ സ്വന്തമാക്കാം. ഇനി കോമ്പസിലേക്ക് വരികയാണെങ്കിൽ കഴിഞ്ഞ ഏഴ് വർഷമായി ഇതിന് ഇന്ത്യയിലും വിദേശത്തും പതിവ് അപ്‌ഡേറ്റുകളും വേരിയന്റിലെ മാറ്റങ്ങളുമെല്ലാമാണ് ലഭിച്ചത്.

citroen c3 aircross

സിട്രൺ ബ്രാൻഡിലേക്ക് നോക്കിയാൽ പുതിയ ബ്രാൻഡ് അംബാസിഡറിനെ ലഭിച്ചിരിക്കുകയാണ് കമ്പനിക്ക്. മഹേന്ദ്ര സിംഗ് ധോണിയാണ് കമ്പനിയുടെ പുതിയ ബ്രാൻഡ് അംബാസിഡർ. C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായ സിട്രണ്‍ eC3 ഇന്ത്യയിലെ ബജറ്റ് ഇവി വിഭാഗത്തിലെ ഏറ്റവും പുതിയ എന്‍ട്രിയായിരുന്നു. ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റ് കാറിന്റെ സുരക്ഷ പോരായ്മകള്‍ എടുത്തുകാണിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ഇലക്ട്രിക് വാഹനത്തിന് 0 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തില്‍ 1 സ്റ്റാറും മാത്രമാണ് നേടാനായത്.

യാത്രക്കാരന്റെ നെഞ്ചിന് മോശം സംരക്ഷണവും ഡ്രൈവറുടെ നെഞ്ചിന് ദുര്‍ബലമായ സംരക്ഷണവും കാണിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ 0 സ്റ്റാര്‍ റേറ്റിംഗ് മാത്രമായി പോയത്. വാഹനത്തില്‍ സൈഡ് ഹെഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഓപ്ഷനലായി പോലും സജ്ജീകരിച്ചിട്ടില്ല എന്നതും പോരായ്മയായി. മാത്രമല്ല ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഇല്ലാത്തതും വിനയായി മാറുകയായിരുന്നു.

citroen c3

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യാന്തര വിപണികളിലേക്ക് തദ്ദേശീയമായി നിർമിക്കുന്ന ഇ-സി3 ഇലക്ട്രിക് കാറിൻ്റെ കയറ്റുമതി ആരംഭിച്ചിരിക്കുകയാണ്. മെയ്ഡ്-ഇൻ-ഇന്ത്യ സിട്രോൺ ഇ-സി3യുടെ 500 യൂണിറ്റുകൾ ഇന്തോനേഷ്യയിലേക്കുള്ള പ്രാരംഭ ഷിപ്പിംഗ് തമിഴ്‌നാട്ടിലെ കാമരാജർ തുറമുഖത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ക്രാഷ് ടെസ്റ്റിൽ നിലവാരം പുലർത്താൻ സാധിക്കാതെ വന്നതോടെ മോഡലിനെ നാടു കടത്തുകയാണ് എന്ന് തമാശരൂപേണ പറയാം.

ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായാണ് മത്സരം. ഇവിയുടെ പവര്‍ട്രയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 57 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. 29.2 kWh ബാറ്ററി പായ്ക്കില്‍ നിന്ന സിട്രണ്‍ eC3 പവറെടുക്കുന്നത്. ഇവി ഒറ്റചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്. വില വർധിപ്പിക്കുന്നതിന് മുൻപായി ഷോറൂമിൽ പോയി വിശദവിവരങ്ങൾ എടുക്കുന്നത് നല്ലതായിരിക്കും.

More from DriveSpark

Article Published On: Wednesday, April 24, 2024, 12:11 [IST]
English summary
Stellantis india will raise car costs including citroen and jeep details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X