ഏറ്റവും കൂടുതല്‍ മൈലേജുള്ള ചെറു എസ്‌യുവി ഇതാണ്! നെക്‌സോണും ബ്രെസയും വരെ പിന്നില്‍

വാഹന ലോകത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സെഗ്‌മെന്റ് ഏതെന്ന് ചോദിച്ചാല്‍ സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ എന്ന് ഒട്ടും ആലോചിക്കാതെ ഉത്തരം പറയാന്‍ പറ്റും. എസ്‌യുവി ജ്വരത്തിനിടെയില്‍ മറ്റ് ബോഡിസ്‌റ്റൈലിലുള്ള കാറുകളുടെ വില്‍പ്പന നന്നേ കുറഞ്ഞിരിക്കുകയാണ്. ചെറിയ എസ്‌യുവികള്‍ അല്ലെങ്കില്‍ സബ് 4 മീറ്റര്‍ എസ്‌യുവികള്‍ ഹാച്ച്ബാക്കുകളെ മറികടക്കാന്‍ തുടങ്ങിയിരിക്കുന്നു. ദീപാവലിയോടെ ഉത്സവ സീസണിന് ഏകദേശം അവസാനമായി. ഉത്സവകാലത്ത് ആളുകള്‍ എസ്യുവികള്‍ വന്‍തോതില്‍ വാങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. സ്ഥലസൗകര്യവും ലുക്കും ഫീച്ചറുകളുമെല്ലാമാണ് എസ്‌യുവികളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍.

ഇന്ന് ഹാച്ച്ബാക്കുകളുടെ വിലയില്‍ എസ്‌യുവികള്‍ കിട്ടുമ്പോള്‍ പിന്നെ ആളുകള്‍ അതല്ലേ വാങ്ങൂ. മാത്രമല്ല എസ്‌യുവികള്‍ക്ക് ഹാച്ച്ബാക്കുകളേക്കാള്‍ മികച്ച സേഫ്റ്റി റേറ്റിംഗും ഉണ്ട്. എസ്യുവിയുടെ മൈലേജും അതിന്റെ ഡിമാന്‍ഡില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച 10 സബ് 4 മീറ്റര്‍ എസ്‌യുവികളും അതിന്റെ മൈലേജുമാണ് നമ്മള്‍ ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.

maruti suzuki brezza

ആദ്യം നമുക്ക് മാരുതി കാറുകള്‍ തന്നെ നോക്കാം. മാരുതി ബ്രെസയുടെ പെട്രോള്‍ മാനുവല്‍ ലിറ്ററിന് 17.38 മുതല്‍ 19.89 കിലോമീറ്റര്‍ വരെ മൈലേജ് പറയുന്നു. സബ് 4 മീറ്റര്‍ എസ്‌യുവിയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ഇന്ധനക്ഷമത ലിറ്ററിന് 19.8 കിലോമീറ്ററാണ്. അതേസമയം ബ്രെസ സിഎന്‍ജി കിലോഗ്രാമിന് 25.51 കിലോമീറ്റര്‍ എന്ന മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നു.

മാരുതി ഫ്രോങ്ക്‌സ് നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മാരുതി ഫ്രോങ്ക്‌സിന്റെ NA പെട്രോള്‍ മാനുവല്‍ ഗിയര്‍ബോക്‌സിന്റെ കൂടെ 21.8 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. ഫ്രോങ്ക്‌സ് ടര്‍ബോ എഞ്ചിന്‍ മാനുവലിന്റെ കൂടെ 21.5 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയുന്നു. ഫ്രോങ്ക്‌സിന്റെ NA പെട്രോള്‍, ടര്‍ബോ എഞ്ചിനുകള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുമ്പോള്‍ യഥാക്രമം 22.89, 20.02 kmpl ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.

tata punch camo special edition

മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ചിന്റെ പെട്രോള്‍ MT ലിറ്ററിന് 20 കിലോമീറ്ററാണ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം പെട്രോള്‍ ഓട്ടോമാറ്റിക്കിന്റെ മൈലേജ് ലിറ്ററിന് 19 കിലോമീറ്ററാണ്. പഞ്ചിന്റെ സിഎന്‍ജി പതിപ്പ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാകുന്നത്. പഞ്ച് സിഎന്‍ജിയുടെ ക്ലെയിംഡ് മൈലേജ് കിലോഗ്രാമിന് 27 കിലോമീറ്ററാണ്.

പട്ടികയിലെ അടുത്ത ടാറ്റ എസ്‌യുവി നെക്‌സോണ്‍ ആണ്. ഡീസല്‍, പെട്രോള്‍, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ടാറ്റ നെക്‌സോണ്‍ വാങ്ങാന്‍ സാധിക്കും. നെക്‌സോണിന്റെ ഇലക്ട്രിക് പതിപ്പും വില്‍പ്പനയിലുണ്ട്. നെക്‌സോണ്‍ പെട്രോള്‍ മാനുവല്‍ വേരിയന്റിന്റെ മൈലേജ് ലിറ്ററിന് 17.5 കിലോമീറ്ററും ഓട്ടോമാറ്റിക്കിന്‍േറത് 17 കിലോമീറ്ററുമാണ്.

ഡീസല്‍ വേരിയന്റ് എടുത്താല്‍ നെക്‌സോണിന്റെ മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 23 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാനുവല്‍ ട്രാന്‍സ്മിഷനുമായി വരുന്ന നെക്‌സോണ്‍ സിഎന്‍ജിക്ക് 24 കിലോമീറ്റര്‍ മൈലേജാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരുന്ന ആദ്യ സിഎന്‍ജി എസ്‌യുവിയാണ് നെക്‌സോണ്‍.

മഹീന്ദ്ര XUV 3XO എടുത്താല്‍ ഇത് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാങ്ങാം. ജനപ്രിയ എസ്‌യുവിയുടെ പെട്രോള്‍ മാനുവല്‍ വേരിയന്റിന്റെ മൈലേജ് 18.89 മുതല്‍ 20.1 kmpl വരെയാണ്. ഓട്ടോമാറ്റിക് വേരിയന്റിന് പരമാവധി 18.2 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കുന്നു. XUV 3XO-യുടെ ഡീസല്‍ പതിപ്പിന്റെ മൈലേജ് ലിറ്ററിന് 20.6 കിലോമീറ്ററാണ്.

hyundai venue

ഹ്യുണ്ടായി വെന്യു മോഡലും ഡീസലിന് പുറമേ NA പെട്രോള്‍, ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വിപണനം ചെയ്യുന്നു. വെന്യുവിന്റെ NA പെട്രോള്‍ മാനുവല്‍ 17.5 കിലോമീറ്ററും ടര്‍ബോ മാനുവല്‍ 18 Kmpl, ലിറ്റര്‍ മൈലേജും നല്‍കുന്നു. ടര്‍ബോ പെട്രോള്‍ മാത്രമാണ് ഓട്ടോമാറ്റിക് ഓപ്ഷനില്‍ ലഭ്യമാകുന്നത്. ഇതിന് 18 കിലോമീറ്റര്‍ മൈലേജുണ്ട്. വെന്യു ഡീസല്‍ പതിപ്പ് ലിറ്ററിന് 23 കിലോമീറ്റര്‍ ഇന്ധനക്ഷമത അവകാശപ്പെടുന്നു.

ഹ്യുണ്ടായി എക്‌സ്റ്റര്‍ പെട്രോളിന് പുറമേ സിഎന്‍ജി ഓപ്ഷനിലും ലഭ്യമാണ്. ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 19.2 kmpl ഉം മാനുവല്‍ പതിപ്പുകള്‍ക്ക് 19.2 kmpl ആണ് മൈലേജ്. മൈക്രോ എസ്‌യുവിയുടെ സിഎന്‍ജി പതിപ്പ് കിലോഗ്രാമിന് 27 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കുമെന്നാണ് കൊറിയന്‍ കമ്പനിയുടെ അവകാശവാദം.

കിയ സോനെറ്റ് മാനുവല്‍ വേരിയന്റുകള്‍ NA പെട്രോള്‍ എഞ്ചിന്റെ കൂടെ ലിറ്ററിന് 17.5 കിലോമീറ്ററും ടര്‍ബോ പെട്രോളിന്റെ കൂടെ 18 കിലോമീറ്ററും മൈലേജ് നല്‍കുന്നു. ടര്‍ബോ പെട്രോള്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ 18 മുതല്‍ 19 കിലോമീറ്റര്‍ വരെ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. സോനെറ്റ് ഡീസല്‍ മാനുവല്‍, ഓട്ടോമാറ്റിക് ഓപ്ഷനുകളില്‍ ലഭ്യമാണ്. വെന്യു ഡീസല്‍ MT, AT വേരിയന്റുകളുടെ മൈലേജ് ലിറ്ററിന് 23 കിലോമീറ്റര്‍ ആണ്.

പട്ടികയിലെ അവസാന രണ്ട് കാറുകള്‍ പെട്രോള്‍ ഓപ്ഷനില്‍ മാത്രമേ കിട്ടൂ. നിസാന്‍ മാഗ്നൈറ്റിന്റെ NA പെട്രോള്‍ MT യുടെ മൈലേജ് 19 Kmpl ആണ്. അതേസമയം ടര്‍ബോ പെട്രോള്‍ MT 20 Kmpl മൈലേജ് നല്‍കുന്നു. ഓട്ടോമാറ്റിക് വേരിയന്റുകള്‍ നോക്കിയാല്‍ NA പെട്രോള്‍ ലിറ്ററിന് 19 കിലോമീറ്ററും ടര്‍ബോ പെട്രോള്‍ ലിറ്ററിന് 17 കിലോമീറ്റും മൈലേജ് നല്‍കും.

പട്ടികയിലെ അവസാന മോഡല്‍ റെനോ കൈഗറാണ്. കൈഗറിന്റെ NA പെട്രോള്‍ എഞ്ചിന്‍ മാനുവലിനൊപ്പം 20 കിലോമീറ്ററും ഓട്ടോമാറ്റിക്കിന്റെ കൂടെ 19 കിലോമീറ്ററും മൈലേജ് നല്‍കുന്നു. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ മാനുവലില്‍ ലിറ്ററിന് 20.5 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ ലിറ്ററിന് 17 കിലോമീറ്റര്‍ മൈലേജും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുകളില്‍ പറഞ്ഞ കാറുകളില്‍ ഏറ്റവും ഉയര്‍ന്ന മൈലേജ് നല്‍കുന്നത് സിഎന്‍ജി കാറുകളാണ്. അതില്‍ തന്നെ മാരുതി ഫ്രോങ്ക്‌സ് സിഎന്‍ജി 28.51 കിലോമീറ്റര്‍ മൈലേജുമായി ഒന്നാമതെത്തുന്നു. പഞ്ച് സിഎന്‍ജിയും എക്‌സ്റ്റര്‍ സിഎന്‍ജിയും 27 കിലോമീറ്ററുമായി പിന്നിലുണ്ട്. മുകളില്‍ പറഞ്ഞ കാറുകളില്‍ ഡീസല്‍ പവര്‍ട്രെയിന്‍ വാഗ്ദാനം ചെയ്യുന്ന കാറുകള്‍ എല്ലാം ലിറ്ററിന് 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് തരുന്നുണ്ട്.

More from DriveSpark

Article Published On: Friday, November 1, 2024, 14:47 [IST]
English summary
Sub 4m suvs with best mileage figures maruti suzuki fronx cng tops list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X