'കടൽ കടന്ന് ഒരു ഫ്രോങ്ക്സ്', ഇനി കങ്കാരു നാട്ടിൽ ആളാവാൻ മാരുതിയുടെ സുന്ദരൻ

2024-ൻ്റെ നാലാം പാദത്തോടെ മാരുതി സുസുക്കിയുടെ ഫ്രോങ്ക്സ് ഓസ്‌ട്രേലിയൻ റോഡുകളിലേക്ക് എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025-ൻ്റെ തുടക്കത്തിൽ എത്തുന്നതോടെ രണ്ട് വർഷം മുമ്പ് ബലേനോ ഹാച്ച്ബാക്ക് വിടവാങ്ങിയതിൻ്റെ ശൂന്യതയിലേക്ക് ഫ്രോങ്ക്സ് നിറയുമെന്ന പ്രതീക്ഷയിലാണ് വാഹന നിർമാതാക്കൾ. ഓസ്‌ട്രേലിയൻ വിപണിയിൽ ഫ്രോങ്ക്സ് ഒരു മൈൽഡ്-ഹൈബ്രിഡ് വേരിയൻ്റ് മാത്രമായിരിക്കും ലഭിക്കുക. ഇന്ത്യയിൽ, 1 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിനൊപ്പം മാത്രം മൈൽഡ്-ഹൈബ്രിഡ് ഓപ്ഷൻ ഫ്രോങ്ക്സ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ചെറിയ ഇലക്ട്രിക് മോട്ടോറും 12-വോൾട്ട് ബാറ്ററിയും ജോടിയാക്കിയ 1.5 എൽ പെട്രോൾ എഞ്ചിനാണ് ഫ്രോങ്ക്സ് ഉപയോഗിക്കുന്നത്.

ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഫൈവ് സ്പീഡ് മാനുവലും സിക്സ് സ്പീഡ് ഓട്ടോമാറ്റിക്കും ഉൾപ്പെടുന്നുണ്ട്. അടുത്തിടെ ഓസ്‌ട്രേലിയയിൽ സ്വിഫ്റ്റ് പുറത്തിറക്കിയതിന് പിന്നാലെയാണ് ഫ്രോങ്ക്സും എത്തുന്നത്. പക്ഷേ ഓസ്ട്രേലിയൻ സ്വിഫ്റ്റ് ജപ്പാനിൽ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. ഓസ്‌ട്രേലിയയിൽ വരാനിരിക്കുന്ന ഫ്രോങ്ക്സ് പോലെ, രാജ്യത്ത് അടുത്തിടെ പുറത്തിറക്കിയ സ്വിഫ്റ്റും മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

അടുത്ത വർഷത്തിനുള്ളിൽ ഓസ്‌ട്രേലിയയിൽ ഹൈബ്രിഡ് സാങ്കേതികതയുള്ള വിറ്റാര, എസ്-ക്രോസ് എസ്‌യുവികൾ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. യൂറോപ്പിൽ, ഈ മോഡലുകളുടെ മൈൽഡ്-ഹൈബ്രിഡ്, ഫുൾ-ഹൈബ്രിഡ് പതിപ്പുകൾ സുസുക്കി ലഭ്യമാക്കുന്നുണ്ട്. ഫുൾ ഹൈബ്രിഡുകൾക്ക് കാറിനെ ഇലക്ട്രിക് പവറിൽ മാത്രം മുന്നോട്ട് നയിക്കാൻ കഴിയും, എഞ്ചിനെ മാത്രം സഹായിക്കുന്ന മൈൽഡ് ഹൈബ്രിഡുകളെ അപേക്ഷിച്ച് കൂടുതൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു എന്നതാണ് പ്രത്യേകത.

ഈ പുതിയ ഹൈബ്രിഡ് ഓഫറുകൾ, ഓസ്‌ട്രേലിയയുടെ വരാനിരിക്കുന്ന ന്യൂ വെഹിക്കിൾ എഫിഷ്യൻസി സ്റ്റാൻഡേർഡ് (NVES) എമിഷൻ റെഗുലേഷനുകൾക്ക് കീഴിലാണ്. ഇന്ത്യയിലും, മാരുതി സുസുക്കി തങ്ങളുടെ ഹൈബ്രിഡ് ഓഫറുകൾ ഇന്ത്യയിൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ എന്നീ ഹൈബ്രിഡുകളാണ് മാരുതി സുസുക്കി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, ഈ മോഡലുകൾ ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും,ആഗോള സഖ്യ പങ്കാളിത്തത്തിന് കീഴിൽ ടൊയോട്ട വിൽക്കുകയും ചെയ്യുന്നവയാണ്.

ഫ്രോങ്ക്സിൻ്റെ ഫീച്ചറുകളിലേക്ക് നോക്കിയാൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന വലിയ 9 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിലേക്ക് ലേയേർഡ് ഡാഷ് പ്ലേയിംഗ് ഹോസ്റ്റ് ഉള്ള ഡ്യുവൽ-ടോൺ തീമാണ് പുതിയ ഫ്രോങ്ക്സിൻ്റെ ക്യാബിനിൽ നൽകിയിരിക്കുന്നത്. 40+ കണക്റ്റുചെയ്‌ത കാർ ഫീച്ചറുകളുടെ സുസുക്കി കണക്‌റ്റ് സ്യൂട്ടുമായി 360-ഡിഗ്രി ക്യാമറയിൽ നിന്നുള്ള ഔട്ട്പുട്ടും സെൻട്രൽ ഡിസ്പ്ലേ വഴി കൈമാറുന്നുണ്ട്.

ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജിംഗ് പാഡ്, ഓട്ടോമാറ്റിക് വേരിയന്റിനായുള്ള പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് ഫ്രോങ്‌ക്‌സിലെ മറ്റ് സവിശേഷതകൾ. പുതിയ മാരുതി സുസുക്കി നെക്‌സയിൽ 6 എയർബാഗുകൾ, EBD, ESP, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിയർ പാർക്കിംഗ് സെൻസറുകൾ, മേൽപ്പറഞ്ഞ 360-ഡിഗ്രി ക്യാമറ, ഡേ/നൈറ്റ് IRVM, ISOFIX എന്നിവയുമുണ്ട്. കുട്ടികളുടെ സീറ്റുകൾക്കുള്ള ആങ്കർ പോയിൻ്റുകളും പുത്തൻ മാരുതി ഫ്രോങ്ക്സിൽ ലഭിക്കുന്നുണ്ട്.

മൂന്ന് സിലിണ്ടർ ബൂസ്റ്റർജെറ്റ് എഞ്ചിൻ 5,500 ആർപിഎമ്മിൽ 98.7 bhp -യും 2,000 മുതൽ 4,500 ആർപിഎമ്മിൽ 147.6 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഫ്രോങ്ക്സിൻ്റെ Boosterjet പതിപ്പ് 5-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് വാഗ്ദാനം ചെയ്യുന്നു.

നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, ഗ്രാൻഡിയർ ഗ്രേ, എർത്ത് ബ്രൗൺ, ഒപ്പുലൻ്റ് റെഡ്, സ്‌പ്ലെൻഡിഡ് സിൽവർ എന്നിങ്ങനെ 6 സിംഗിൾ-ടോൺ കളർ ഓപ്ഷനുകളോടെയാണ് പുതിയ ഫ്രോങ്ക്സ് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് ഡ്യുവൽ-ടോൺ നിറങ്ങളും ഓഫറിലുണ്ട് - എർത്ത് ബ്രൗൺ, ഒപ്യുലൻ്റ് റെഡ്, ബ്ലൂഷ്-ബ്ലാക്ക് റൂഫുകളുള്ള സ്‌പ്ലെൻഡിഡ് സിൽവർ.

More from DriveSpark

Article Published On: Thursday, June 6, 2024, 17:15 [IST]
English summary
Suzuki australia confirmed to launch the fronx in early 2025 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X