'യോഗല്ല അമ്മിണ്യേ'... ഇജ്ജാതി ലുക്കുള്ള വണ്ടികള്‍ എല്ലാം വിദേശികള്‍ക്ക്! ഈ സെലേറിയോ ഇന്ത്യക്കാര്‍ക്ക് കിട്ടൂല

ഇന്ത്യക്കാരില്‍ പലരും ഓട്ടോമാറ്റിക് കാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത് മാരുതി സുസുക്കി സെലേറിയോ വന്ന ശേഷമാണ്. കുറഞ്ഞ വിലയില്‍ കിട്ടുന്ന ഈ കുഞ്ഞന്‍ ഹാച്ചില്‍ എജിഎസ് ഓപ്ഷന്‍ ഉള്ളതിനാല്‍ തന്നെ ഇന്നും മുന്‍തലമുറ പതിപ്പിന് യൂസ്ഡ് കാര്‍ മാര്‍ക്കറ്റില്‍ തരക്കേടില്ലാത്ത ഡിമാന്‍ഡ് ഉണ്ട്. 2021 നവംബറിലാണ് 4.99 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ മാരുതി സുസുക്കി പുതിയ സെലേറിയോ പുറത്തിറക്കിയത്. ഇപ്പോള്‍ വില്‍പ്പനക്കെത്തുന്ന സെലോറിയോ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള കാറുകളില്‍ ഒന്ന് കൂടിയാണ്. മുന്‍ഗാമിയേക്കാള്‍ അല്‍പ്പം കൂടി പ്രീമിയമായി മാറിയ പുതുതലമുറ സെലേറിയോക്ക് അടുത്തിടെ കമ്പനി സ്‌പെഷ്യല്‍ എഡിഷന്‍ സമ്മാനിച്ചിരുന്നു.

എന്നാല്‍ നമ്മുടെ വിഷയം പുതിയ സെലേറിയോ അല്ല പഴയതാണ്. തായ്ലന്‍ഡ് പോലുള്ള ചില വിപണികളില്‍ സുസുക്കി ഇപ്പോഴും പഴയ സെലേറിയോയും അതിന്റെ സ്പോര്‍ട്ടിയര്‍ പതിപ്പായ സെലേറിയോ GL UP-യും വില്‍ക്കുന്നുണ്ട്. ഇപ്പോള്‍ അതേ സെലേറിയോയുടെ മിലാനോ എഡിഷന്‍ (Suzuki Celerio Milano Edition) അവതരിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍.

suzuki celerio milano edition front view

നിരവധി ആക്സസറികള്‍ക്കൊപ്പം ആരും നോക്കിപ്പോകുന്ന ഡ്യുവല്‍ ടോണ്‍ ഷെയ്ഡിലാണ് ഈ മോഡല്‍ വരുന്നത്. നിലവിലെ മോഡലിനേക്കാള്‍ ആകര്‍ഷകമായി ഇത് കാണപ്പെടുന്നു. ഇന്ത്യയില്‍ വിറ്റിരുന്ന പഴയ തലമുറ സെലേറിയോയുടെ ഡിസൈനിന് ഒരു റെട്രോ ചാം ഉണ്ടായിരുന്നു. കസ്റ്റം കളര്‍ സ്‌കീമുകളും റൂഫ് കാരിയര്‍ പോലുള്ള നിരവധി ആക്സസറികളിലും ലഭ്യമായ മിലാനോ എഡിഷനിലൂടെ സുസുക്കി റെട്രോ ചാം ഒരു പടി കൂടി ഉയര്‍ത്തുന്നു.

ഈ സെലേറിയോ മിലാനോ പതിപ്പിന്റെ അടിസ്ഥാന നിറം വൈറ്റ് ആണ്. ഇതോടൊപ്പം ടീല്‍ ആന്‍ഡ് ഗോള്‍ഡന്‍ ഷെയ്ഡുകള്‍ വെച്ച് മനോഹരമാക്കിയിരിക്കുന്നു. സെലേറിയോ മിലാനോ പതിപ്പിന് ചുറ്റും ഒരു പിന്‍സ്ട്രൈപ്പ് ഉണ്ട്. ഈ പിന്‍സ്ട്രൈപ്പ് ഹെഡ്ലൈറ്റിന്റെ മുന്‍വശത്ത് നിന്ന് ആരംഭിച്ച് ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് മുകളില്‍ വൃത്തിയായി ചെന്ന് ചേരുന്നു. ഇത് റിയര്‍ ടെയില്‍ലൈറ്റിലൂടെ വന്ന് റിലീസ് ഹാന്‍ഡിലിന് താഴെ ടെയില്‍ഗേറ്റിനെ വേര്‍തിരിക്കുന്നു.

suzuki celerio milano edition rear view

ഇതേ മാതൃക തന്നെ ഫ്രണ്ട് ഫാസിയയില്‍ പിന്തുടരുന്നു. ഈ പിന്‍സ്ട്രൈപ്പിന്റെ മുകള്‍ ഭാഗത്ത് വെള്ള നിറവും താഴ്ഭാഗത്ത് ടീല്‍ ഷെയ്ഡുമാണ് ലഭിക്കുക. എസ്‌യുവിയില്‍ കാണുന്ന ബോഡി ക്ലാഡിംഗിനെ അന്‌സ്മരിപ്പിക്കുന്ന തരത്തില്‍ സെലെറിയോ മിലാനോ പതിപ്പിന് ചുറ്റും രണ്ടാമത്തെ പിന്‍സ്ട്രൈപ്പ് കൂടി ഓടുന്നു. രണ്ടാമത്തെ പിന്‍സ്ട്രിപ്പിന്റെ അടിഭാഗം ഗോള്‍ഡന്‍ നിറത്തിലായതിനാല്‍ എടുത്ത് പിടിക്കും.

രണ്ട് ഒആര്‍വിഎമ്മുകളും 5 ഡോര്‍ ഹാന്‍ഡിലുകളും ഉള്‍പ്പെടെ ഈ വാഹനത്തില്‍ കാണുന്ന എല്ലാ ലോഗോകളിലും ബ്രാന്‍ഡിംഗിലും ഗോള്‍ഡ് ഷെയ്ഡ് കാണാം. സ്റ്റോക്ക് അലോയ് വീലുകള്‍ക്ക് ടീല്‍, ഗോള്‍ഡ് ഷേഡുകളില്‍ ഡ്യുവല്‍ ടോണ്‍ ട്രീറ്റ്മെന്റും ലഭിക്കും. ബേസ് വെള്ള നിറത്തിനൊപ്പം വെര്‍ട്ടിക്കല്‍ ഗോള്‍ഡ് സ്‌ട്രൈപ്പുകളുള്ള ഡ്യുവല്‍ ടോണ്‍ എഫക്റ്റിലാണ് റൂഫും വരുന്നത്. വൈറ്റ്, ഗോള്‍ഡന്‍ ഷെയ്ഡികളിലാണ് റൂഫ് കാരിയര്‍ ഫിനിഷ് ചെയ്തിരിക്കുന്നത്.

suzuki celerio milano edition roof rack

സെലേറിയോയുടെ തായ് സ്‌പെക്കിന് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 68 PS പവറും 90 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ ഒരു സിവിടി യൂണിറ്റുമായി ജോടിയാക്കുന്നു. കാണാല്‍ നല്ല ലുക്ക് ഉണ്ടെങ്കിലും ഈ കാര്‍ ഇന്ത്യക്കാര്‍ക്ക് വാങ്ങാന്‍ നിര്‍വാഹമില്ല. പഴയ മോഡല്‍ സെലോറിയോ കൈയ്യിലുള്ളവര്‍ക്ക് വേണമെങ്കില്‍ ഒന്ന് മോഡിഫൈ ചെയ്ത് നോക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 31, 2024, 17:03 [IST]
English summary
Suzuki celerio milano edition unveiled gets accessories and dual tone colourway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X