പാവപ്പെട്ടവരെയും ഇലക്ട്രിക് കാര്‍ മുതലാളിയാക്കാന്‍ മാരുതി! കുറഞ്ഞ വിലയില്‍ വരുന്നത് വാഗണ്‍ആര്‍ ഇലക്ട്രിക്?

പുത്തന്‍ ടെക്‌നോളജിയുടെയും മറ്റും കാര്യം വരുമ്പോള്‍ നാടോടുമ്പോള്‍ നടുവേ ഓടുന്ന പാരമ്പര്യം മാരുതി സുസുക്കിക്ക് ഇല്ലെന്നാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്. ടാറ്റയടക്കമുള്ള എതിരാളികള്‍ ഇലക്ട്രിക് വാഹന വിപണിയില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും ശ്രദ്ധയോടെ ഓരോ നീക്കങ്ങളും നടത്തി മാരുതി മുകളില്‍ പറഞ്ഞ വാചകത്തിന് അടിവരയിടുന്നു. 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് മാരുതി സുസുക്കി തങ്ങളുടെ കന്നി ഇലക്ട്രിക് വാഹനമായ eVX കണ്‍സെപ്റ്റ് രൂപത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇന്ത്യന്‍ ഇവി വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന വാഹനം അടുത്ത വര്‍ഷം വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. എന്നാല്‍ എക്കാലത്തും സാധാരണക്കാരെ ചേര്‍ത്തുപിടിച്ച മാരുതിയുടെ കന്നി ഇവി ഒരു ഇലക്ട്രിക് എസ്‌യുവി ആയിരിക്കും. അതുകൊണ്ട് തന്നെ 10 ലക്ഷം രൂപയില്‍ കൂടുതല്‍ ഇതിന് വില പ്രതീക്ഷിക്കാം. എന്നാല്‍ കുറഞ്ഞ വിലയില്‍ ഒരു മാരുതി ഇവി വാങ്ങണം എന്ന സ്വപ്‌നം കൊണ്ടുനടക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്. അത് ചുവടെ പറയാം.

suzuki ewx concept

കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ നടന്ന ബാങ്കോക്ക് ഇന്റര്‍നാഷനല്‍ മോട്ടോര്‍ഷോയില്‍ സുസുക്കി eWX എന്ന പേരില്‍ ഒരു കണ്‍സെപ്റ്റ് ഇവി പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഇതേ വാഹനം ജപ്പാന്‍ മൊബിലിറ്റി ഷോയിലും അരങ്ങേറി. ഇപ്പോള്‍ മാരുതി ആരാധകര്‍ക്ക് ആവേശം നല്‍കിക്കൊണ്ട് അതേ ഡിസൈന്‍ പേറ്റന്റ് ഇന്ത്യയില്‍ ഫയല്‍ ചെയ്തിരിക്കുകയാണ് സുസുക്കി.

രസകരമെന്നു പറയട്ടെ, eWX-ന്റെ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അല്ല മറിച്ച് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനാണ്. സുസുക്കി eWX ഇവിയെ കുറിച്ച് പറയുമ്പോള്‍ ഇതിന് 3395 mm നീളവും 1,475 mm വീതിയും 1,620 mm ഉയരവുമുണ്ട്. ഇതിന്റെ മൊത്തത്തിലുള്ള ഡിസൈന്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ മോഡലിന് സമാനമാണ്. eWX-നെ സുസുക്കി ഇവി മിനിവാഗണ്‍ എന്നാണ് വിളിക്കുന്നത്.

suzuki ewx patented in india

വാഗണ്‍ആറിലേതിന് സമാനമായ ടോള്‍ബോയ് ഡിസൈന്‍ ഉള്ള വിചിത്രവും ആകര്‍ഷകവുമായ പ്രൊഫൈലാണ് ഇതില്‍ കാണാനാവുക. മുകളില്‍ റെക്ടാംഗുലാര്‍ ലൈറ്റിംഗ് എലമെന്റുകളും വെര്‍ട്ടിക്കലായുള്ള ക്യൂബ് എല്‍ഇഡി ലൈറ്റുകളും ഇതിന്റെ എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകളാണ്. ഹെക്‌സഗണല്‍ ഡീറ്റെയിലിംഗോഡ് കൂടിയ ഫ്രണ്ട് ബമ്പറാണ് സുസുക്കി eWX-ന് ലഭിക്കുന്നത്. മുന്‍ഭാഗത്തെ ലൈറ്റിംഗ് സെറ്റപ്പിന്റെ ഡിസൈന്‍ ഫോര്‍മാറ്റ് പിന്‍ഭാഗത്തേക്കും പകര്‍ത്തിയിട്ടുണ്ട്.

മിനിമലിസ്റ്റിക് സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായി കട്ടിയുള്ള ബോഡി ക്ലാഡിംഗ്, മിനുസമാര്‍ന്ന ബോഡി പാനലിംഗ്, ബോണറ്റിലും ഡോറിലും ഫ്‌ലാറ്റായിട്ടുള്ള ഷീറ്റ് മെറ്റലിന്റെ സാന്നിധ്യം എന്നിവ നല്‍കിയിട്ടുണ്ട്. നിയോണ്‍ യെല്ലോ ഹൈലൈറ്റുകളുടെ ഉപയോഗമാണ് ഇവിയുടെ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു സംഗതി. ഫ്രണ്ട് ബമ്പറിലും അലോയ് വീലുകളിലും വിന്‍ഡോകളിലുമുള്ള ആകസ്ന്റുകള്‍ നമ്മുടെ കണ്ണുകളെ ആകര്‍ഷിക്കും.

suzuki ewx concept side

റൗണ്ട്, റെക്ടാംഗുലാര്‍ ഷെയ്പ്പുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണം അകത്തളത്തിലും വ്യാപകമാണ്. ഡാഷ്‌ബോര്‍ഡ്, ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഫ്രണ്ട് സീറ്റുകള്‍ക്കിടയിലെ കണ്‍ട്രോള്‍ ഹബ് എന്നിവിടങ്ങളില്‍ ഇത് പ്രകടമാണ്. ഡാഷ്‌ബോര്‍ഡ്, സീറ്റ്, ഡോര്‍ എന്നിവടങ്ങളിലും യെല്ലോ തീം വരുന്നു. പ്രായോഗികതയ്ക്കും കംഫര്‍ട്ടിനും പ്രാധാന്യം നല്‍കി മിനിമലിസ്റ്റിക്കായ ക്യാബിനാണ് ഇതില്‍ സുസുക്കി ഒരുക്കുന്നത്. eWX ഇവിയുടെ സാങ്കേതിക സവിശേഷതകള്‍ ബ്രാന്‍ഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

eWX കണ്‍സെപ്റ്റ് പതിപ്പിന് 230 കി.മീ ക്ലെയിംഡ് റേഞ്ചായിരുന്നു അവകാശപ്പെട്ടിരുന്നത്. ഇത് വില്‍പ്പനക്കെത്തുമ്പോള്‍ റേഞ്ച് ഏതായാലും കൂടാന്‍ സാധ്യതയുണ്ട്. വളരെക്കാലമായി മാരുതി സുസുക്കി വാഗണ്‍ആറിന്റെ ഓള്‍-ഇലക്ട്രിക് പതിപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. ഇത് പരീക്ഷണയോട്ടം നടത്തുന്നതിന്റെ നിരവധി ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ കമ്പനി ഈ പ്രൊജക്റ്റ് ഉപേക്ഷിച്ചതായാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ വാഗണ്‍ആറില്‍ നിന്ന് തികച്ചും വ്യത്യസ്തമായി തോന്നുമെങ്കിലും eWX-ന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ 'വാഗണ്‍ആര്‍ ഇവി' എന്ന് വിളിക്കാന്‍ സാധ്യതയുണ്ട്.

suzuki ewx concept dash

eVX ഇലക്ട്രിക് എസ്‌യുവിയിലാണ് മാരുതി ഇപ്പോള്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ eWX വിപണിയില്‍ എത്താന്‍ കുറച്ച് വര്‍ഷങ്ങള്‍ എടുത്തേക്കാം. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ആണ് ലോഞ്ച് പ്രതീക്ഷിക്കുന്നത്. ഏകദേശം 10 മുതല്‍ 12 ലക്ഷം രൂപ വരെ ഇതിന്റെ വില പ്രതീക്ഷിക്കാം. ബാറ്ററി ടെക്‌നോളജിയിലുള്ള മുന്നേറ്റങ്ങളും പ്രാദേശികവല്‍ക്കരണവും വന്‍തോതിലുള്ള ഉല്‍പ്പാദനം കൂടിയാകുന്നതോടെ വില വീണ്ടും കുറഞ്ഞേക്കാം.

More from DriveSpark

Article Published On: Wednesday, May 22, 2024, 13:40 [IST]
English summary
Suzuki ewx patent filed in india is it wagonr electric details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X